നിക്കൊദേമോസ് ആരായിരുന്നു?
- ഫരിസേയരില്‍പ്പെട്ട ഒരു യഹൂദപ്രമാണിയായിരുന്നു (3:1)
നിക്കൊദേമോസ് യേശുവിനെ എങ്ങിനെയാണ് അഭിസംബോധന ചെയ്തത്?
- റബ്ബീ (3:2)
എപ്പോഴാണ് നിക്കൊദേമോസ് യേശുവിന്റെ അടുത്ത് വന്നത്?
- രാത്രി (3:2)
റബ്ബീ, അങ്ങ് ദൈവത്തില്‍നിന്നു വന്ന ഒരു ........... ആണെന്നു ഞങ്ങള്‍ അറിയുന്നു. പൂരിപ്പിക്കുക.
- ഒരു ഗുരുവാണെന്ന് (3:2)
........... കൂടെയില്ലെങ്കില്‍ ഒരുവനും നീ ചെയ്യുന്ന ഈ അടയാള ങ്ങൾ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല.
- ദൈവം (3:2)
യേശു പറഞ്ഞു, "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല." അധ്യായം, വാക്യം പറയുക?
- യോഹ 3:3
യോഹ 3:4-ല്‍ നിക്കൊദേമോസ് യേശുവിനോട് എത്ര ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്?
- രണ്ട്.
നിക്കൊദേമോസിന്റെ ചോദ്യങ്ങള്‍ ഏവ?
- (a) പ്രായമായ മനുഷ്യന് ഇത് എങ്ങിനെ സാധിക്കും?
(b) അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവനു ജനിക്കുവാന്‍ കഴിയുമോ? (3:4)
വീണ്ടും ജനനത്തെക്കുറിച്ചുള്ള നിക്കേദേമോസിന്റെ സംശയത്തിന് യേശു പ്രതിവചിച്ചത് എന്ത്?
- സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല (3:5)
മാംസത്തില്‍ നിന്നു ജനിക്കുന്നത് എന്താണ് എന്നാണ് യേശു പറയുന്നത്?
- മാംസമാണ് (3:6)
ആത്മാവില്‍ നിന്നു ജനിക്കുന്നത് എന്താണ് എന്നാണ് യേശു പറയുന്നത്?
- ആത്മാവ് (3:6)
നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ടു നീ വിസ്മയിക്കേണ്ടാ എന്ന് യേശു ആരോട് പറഞ്ഞു?
- നിക്കൊദേമോസിനോട് (3:7)
ഏതുപോലൊണ് ആത്മാവില്‍ ജനിക്കുന്ന ഏവനും എന്നാണ് യേശു നിക്കെദേമോസിനോട് പറയുന്നത്?
- കാറ്റ് അതിനിഷ്ടമുള്ളിടത്തേക്കു വീശുന്നു, അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു, എന്നാല്‍, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല ഇതുപോലെയാണ് ആത്മാവില്‍ ജനിക്കുന്ന ഏവനും (3:8)
ഇതെല്ലാം എങ്ങനെ സംഭവിക്കും എന്ന് നിക്കെദേമോസ് ചോദിച്ചപ്പോള്‍ യേശു പറഞ്ഞ രണ്ടു ചോദ്യങ്ങള്‍ ഏവ?
- നീ ഇസ്രായേലിലെ ഗുരുവല്ലേ? (3:9) എന്നിട്ടും ഇക്കാര്യമൊന്നും മനസ്സിലാകുന്നില്ലേ? (3:10)
'എന്തു ചെയ്തിട്ടും' ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കു ന്നില്ല ? എന്താണ് യോഹ 3:11-ല്‍ യേശു പറയുന്നത്?
- സത്യം സത്യമായി ഞാന്‍ നിന്നോടുപറയുന്നു; ഞങ്ങള്‍ അറിയുന്നവയെപ്പറ്റി സംസാരിക്കുന്നു; കണ്ടവയെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കുന്നില്ല (3:11).
ഭൗമിക കാര്യങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞത് നിങ്ങള്‍ വിശ്വസിക്കു ന്നില്ലെങ്കില്‍ എന്തു കാര്യങ്ങള്‍ നിങ്ങള്‍ എങ്ങിനെ വിശ്വസിക്കും എന്നാണ് യേശു ചോദിക്കുന്നത്?
- സ്വര്‍ഗീയ കാര്യങ്ങൾ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും (3:12)
സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന ............. അല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല.
- മനുഷ്യപുത്രനല്ലാതെ (3:13)
തന്നില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ടാകേണ്ടതിന് എന്തുപോലെയാണ് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടത്?
- മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ (3:14)
എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോ കാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. അധ്യായം വാക്യം?
- യോഹ 3:16