യേശു ജറുസലേമിലേക്കു പോകാന്‍ കാരണം എന്ത്? യേഹ 2:13-ല്‍ എന്തുപറയുന്നു?
- യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറുസലേമിലേക്കു പോയി (2:13)
ദേവാലയത്തില്‍ യേശു ആരെയെല്ലാം കണ്ടതായാണ് പറയുന്നത്?
- കാട, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവ രേയും, നാണയം മാറ്റാനിരിക്കുന്നവരേയും (2:14)
എന്തുപയോഗിച്ചാണ് യേശു വില്‍പനക്കാരെയെല്ലാം പുറത്താക്കിയത്?
- കയറുകൊണ്ട് ചമ്മട്ടിയുണ്ടാക്കി (2:15)
വില്‍പനക്കാരോടുകൂടെ എന്തിനെയെല്ലാം പുറത്താക്കി?
- ആടുകളെയും കാളകളെയും (2:15)
നാണയമാറ്റക്കാരെ യേശു എന്തു ചെയ്തു? (2:15)
- നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു
പ്രാവുകളെ വില്‍ക്കുന്നവരോട് യേശു എന്ത് കല്‍പിച്ചു?
- ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടുപോകുവിന്‍, എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത് (2:16)
യേശു കച്ചവടക്കാരെ പുറത്താക്കിയപ്പോള്‍ ശിഷ്യന്മാര്‍ എന്ത് അനുസ്മരിച്ചു എന്നാണ് എഴുതിയിരിക്കുന്നത്?
- സങ്കീ 69:9 "അവിടത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷണത എന്നെ വിഴുങ്ങിക്കളയും" എന്ന് എഴുതപ്പെട്ടിരിക്കുന്നത് ശിഷ്യന്മാര്‍ അനുസ്മരിച്ചു (2:17)
യേശു വില്‍പനക്കാരെയും നാണയമാറ്റക്കാരെയും ചമ്മട്ടി കൊണ്ട് പുറത്താക്കിയപ്പോള്‍ യഹൂദര്‍ അവനോട് എന്തു ചോദിച്ചു?
- ഇതു ചെയ്യുവാന്‍ നിനക്ക് അധികാരം ഉണ്ടെന്ന തിന് എന്തടയാളമാണ് നീ ഞങ്ങളെ കാണിക്കുക? (2:18)
യേശുവിന്റെ അധികാരത്തെ ചോദ്യം ചെയ്ത യഹൂദരോട് യേശുവിന്റെ മറുപടി എന്തായിരുന്നു?
- നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക, മൂന്നുദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും (2:19)
ജറുസലേം ദേവാലയം പണിയാന്‍ എത്ര വര്‍ഷമെടുത്തു എന്നാണ് യഹൂദര്‍ പറയുന്നത്?
- 46 സംവത്സരം (2:20)
ഈ ദേവാലയം പണിയാന്‍ 46 സംവത്സരം എടുത്തു, വെറും മൂന്നു ദിവസത്തിനകം നീ അതു പുനരുദ്ധരിക്കുമോ? ആര് ആരോടു ചോദിച്ചു?
- യഹൂദര്‍ യേശുവിനോട് (2:20)
എന്നാല്‍ യേശു പറഞ്ഞ ആലയം എന്തായിരുന്നു?
- തന്റെ ശരീരമാകുന്ന ആലയെത്തെപ്പറ്റിയാണ് യേശു പറഞ്ഞത് (2:21)
യോഹ 1:19-ല്‍ യേശു പറഞ്ഞ വചനം അവന്റെ ശിഷ്യന്മാര്‍ എപ്പോള്‍ ഓര്‍മിച്ചു എന്നാണ് പറയുന്നത്?
- അവന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍ (2:22)
അങ്ങനെ .......... ഉം ....... ഉം വിശ്വസിക്കുകയും ചെയ്തു? പൂരിപ്പിക്കുക (2:22)
- വിശുദ്ധ ലിഖിതവും യേശു പ്രസ്താവിച്ച വചനവും (2:22)
പെസഹാത്തിരുനാളില്‍ ജറുസലേമില്‍വെച്ച് വളരെപ്പേര്‍ യേശുവിന്റെ നാമത്തില്‍ വിശ്വസിച്ചത് എന്ത് കണ്ടിട്ടാണ്?
- അവന്‍ ജറുസലേമില്‍ ആയിരിക്കുമ്പോള്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കണ്ട് (2:23)
യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല ആരെ? കാരണം എന്ത്?
- യേശു പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കണ്ട് അവന്റെ നാമത്തില്‍ വിശ്വസിച്ചവരെ അവന്‍ വിശ്വസിച്ചില്ല. കാരണം അവന്‍ അവരെയെല്ലാം അറിഞ്ഞിരുന്നു (2:24)
മനുഷ്യനെപ്പറ്റി ആരുടെയും സാക്ഷ്യം അവന് ആവശ്യമായി രുന്നില്ല. കാരണം എന്ത്?
- കാരണം മനുഷ്യനിലുള്ളത് എന്താണെന്ന് അവന്‍ വ്യക്തമായി അറിഞ്ഞിരുന്നു (2:25)
കാനായിലെ അത്ഭുതത്തിനുശേഷം യേശു എവിടേക്കു പോയി?
- കഫര്‍ണാമിലേക്ക് (2:12)
കാനായിലെ അദ്ഭുത്തിനുശേഷം യേശു ആരോടൊപ്പം കഫര്‍ണാമിലേക്ക് പോയി?
- തന്റെ അമ്മയോടും ശിഷ്യന്മാരോടുംകൂടി പോയി (2:12)