LOGOS QUIZ

വി. യോഹന്നാൻ - Chap.2 [1of2]

Sathyadeepam
  • എത്രാം ദിവസം ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു എന്നാണ് യോഹ 2-ാം അധ്യായം 1-ല്‍ പറയുന്നത്?

    - 3-ാം ദിവസം (2:1)

  • യോഹ 2:1 അനുസരിച്ച് വിവാഹവീട്ടില്‍ ആരുണ്ടായിരുന്നു?

    - യേശുവിന്റെ അമ്മ (2:1)

  • ആരെല്ലാം വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു?

    - യേശുവും ശിഷ്യന്മാരും (2:2)

  • വിവാഹ വീട്ടില്‍ എന്തു സംഭവിച്ചതായിട്ടാണ് യോഹ 2:3-ല്‍ പറയുന്നത്?

    - വീഞ്ഞു തീര്‍ന്നുപോയി (2:3)

  • വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ യേശുവിനോട് എന്തു പറഞ്ഞു?

    - അവര്‍ക്കു വീഞ്ഞില്ല (2:3)

  • അവര്‍ക്കു വീഞ്ഞില്ല എന്നുപറഞ്ഞ അമ്മയോട് യേശുവിന്റെ മറുപടി എന്തായിരുന്നു?

    - സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല (2:4)

  • സമയം ആയിട്ടില്ല എന്ന മറുപടി കേട്ട യേശുവിന്റെ അമ്മ പരിചാരകരോട് എന്തുപറഞ്ഞു?

    - അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍ (2:5)

  • എത്ര കല്‍ഭരണികള്‍ അവിടെ - വിവാഹവീട്ടില്‍ ഉണ്ടായിരുന്നു?

    - ആറ് കല്‍ഭരണികള്‍ (2:6)

  • എന്തിനുപയോഗിച്ചിരുന്ന കല്‍ഭരണികളായിരുന്നു അവ?

    - യഹൂദരുടെ ശുദ്ധീകരണ കര്‍മ്മത്തിനുള്ള വെള്ളം നിറയ്ക്കുന്നവ (2:6)

  • ഓരോ ഭരണിയിലും എത്ര അളവ് കൊള്ളുമായിരുന്നു?

    - ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു (2:6)

  • യോഹ 2:7-ല്‍ യേശു എന്താണ് കല്‍പിക്കുന്നത്?

    - ഭരണികളില്‍ വെള്ളം നിറയ്ക്കുവിന്‍ (2:7)

  • പരിചാരകര്‍ എത്രത്തോളം വെള്ളം നിറച്ചു?

    - വക്കോളം നിറച്ചു (2:7)

  • ഇനി പകര്‍ന്ന് എവിടെ കൊണ്ടുചെല്ലുവിന്‍ എന്നാണ് യേശു പരിചാരകരോട് പറയുന്നത്?

    - കലവറക്കാരന്റെ അടുത്തുകൊണ്ടുചെല്ലുവിന്‍ (2:8)

  • ആരാണ് വീഞ്ഞായി മാറിയ വെള്ളം ആദ്യം രുചിച്ചുനോക്കിയത്?

    - കലവറക്കാരന്‍ (2:9)

  • വീഞ്ഞായി മാറിയത് വെള്ളമാണെന്ന് ആര് അറിഞ്ഞില്ല എന്നാണ് പറയുന്നത്, ആര് അറിഞ്ഞു?

    - കലവറക്കാരന്‍ അറിഞ്ഞില്ല. പരിചാരകര്‍ അറിഞ്ഞിരുന്നു (2:9)

  • എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥി കള്‍ക്ക് ലഹരിപിടിച്ചുകഴിയുമ്പോള്‍ താഴ്ന്നതരവും, എന്നാല്‍ നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ. ആര് ആരോടു പറഞ്ഞു?

    - കലവറക്കാരന്‍ മണവാളനോട് (2:10)

  • 'കാനാ' എവിടെയാണ്?

    - ഗലീലിയില്‍ (2:11)

  • യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനു പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭം എന്ത്?

    - ഗലീലിയിലെ കാനായിലെ അദ്ഭുതം (2:11)

  • കാനായിലെ അദ്ഭുതത്തിലൂടെ ആര് യേശുവില്‍ വിശ്വസിച്ചു എന്നാണ് യോഹ 2:11-ല്‍ പറയുന്നത്?

    - അവന്റെ ശിഷ്യന്മാര്‍ (2:11)

വിശുദ്ധ ടൂറിബിയസ് (1538-1606) : മാര്‍ച്ച് 23

ധാർമ്മിക ബോധമുള്ള യുവ ക്രൈസ്തവ നേതൃത്വം സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലേക്ക് കടന്നുവരണം : ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ

കാലഘട്ടങ്ങളെ അതിജീവിച്ച പാറേമാക്കൽ തോമാ കത്തനാർ

സി എം ഐ സഭാധ്യക്ഷനായി വീണ്ടും ഫാ. പോൾ ആച്ചാണ്ടി

പ്രോലൈഫ് ദിനാഘോഷം - 2026