കെസിബിസി ഒരുക്കുന്ന നാടക ശില്പശാല

കെസിബിസി ഒരുക്കുന്ന നാടക ശില്പശാല
Published on

കൊച്ചി: നാടകകലയെ അടുത്തറിയാനും നാടക പഠനത്തിലൂടെ വ്യക്തിത്വ വികസനം നേടാനും കെ.സി.ബി.സി. മീഡിയ കമ്മീഷൻ പഞ്ചദിന നാടക ശില്പശാല സംഘടിപ്പിക്കുന്നു. 10 വയസ്സു മുതൽ 18 വയസ്സു വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം. പ്രമുഖ നാടക പ്രവർത്തകർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.

2026 മെയ് മാസം 18 മുതൽ 22 വരെ പാലാരിവട്ടം പി ഒ സി യിൽ വച്ച് നടക്കുന്ന നാടക ശില്പശാലയിലയിൽ, ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 കുട്ടികൾക്കാണ് അവസരം.

കൂടുതൽ വിവരങ്ങൾക്ക്: +91 94460 24490, 96450 45142

logo
Sathyadeepam Online
www.sathyadeepam.org