LOGOS QUIZ

വി. യോഹന്നാൻ - Chap.1 [2of4]

Sathyadeepam
  • അവന്റെ എങ്ങിനെയുള്ള മഹത്വമാണ് നമ്മള്‍ ദര്‍ശിച്ചത്?

    - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം (1:14)

  • ........... അവനു സാക്ഷ്യം നല്‍കിക്കൊണ്ട് വിളിച്ചുപറഞ്ഞു. ഇവനെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്.

    - യോഹന്നാന്‍ (1:15)

  • എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണ് കാരണം, .............

    - എനിക്കു മുന്‍പുതന്നെ അവനുണ്ടായിരുന്നു (1:15)

  • യോഹ 1:16 അനുസരിച്ച് അവന്റെ പൂര്‍ണതയില്‍നിന്ന് നാമെല്ലാം എന്ത് സ്വീകരിച്ചിരിക്കുന്നു?

    - കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു

  • ദൈവത്തില്‍നിന്നുള്ള വിശ്വാസികളുടെ ജനനത്തെ സൂചിപ്പിക്കുന്നതിന്, ഗ്രീക്ക് കൈയെഴുത്തുപ്രതികളില്‍ ഏത് രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്?

    - ബഹുവചനം (1:13)

  • പ്രാചീനങ്ങളായ ചില ലത്തീന്‍ സുറിയാനി കൈയെഴുത്തു പ്രതികളില്‍ 'ഏകവചനം' ഉപയോഗിച്ചിരിക്കുന്നത് എന്ത് സൂചിപ്പിക്കാനാണ്?

    - അത് യേശുവിന്റെ ജനനത്തെ സൂചിപ്പിക്കുന്നു

  • യോഹ 1:6-ല്‍ ക്രിസ്തുവില്‍ യാഥാര്‍ഥ്യമായിത്തീര്‍ന്ന കൃപയ്ക്ക് അനുസൃതമായ കൃപ എന്ന അര്‍ഥത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ഏത്?

    - കൃപയ്ക്ക് കൃപ

  • നിയമം ആരുവഴി നല്‍കപ്പെട്ടു?

    - മോശവഴി (1:17)

  • യേശുക്രിസ്തുവഴി ഉണ്ടായത് എന്തെല്ലാം?

    - കൃപയും സത്യവും (1:17)

  • ദൈവത്തെ ആരും ഒരിക്കലും കണ്ടില്ല, എന്നാല്‍, ആരാണ് അവിടത്തെ വെളിപ്പെടുത്തിയത്?

    - പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടത്തെ വെളിപ്പെടുത്തിയത് (1:18)

  • എന്തു ചോദിക്കാനാണ് യഹൂദര്‍ ജറുസലെമില്‍നിന്ന് പുരോഹിതന്മാരെയും ലേവ്യരെയും യോഹന്നാന്റെ അടുത്തേക്ക് അയച്ചത്?

    - നീ ആരാണ്? (1:19)

  • ഞാന്‍ ക്രിസ്തുവല്ല, അവന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ആര്? ആരോട് പ്രഖ്യാപിക്കു?

    - യോഹന്നാന്‍. പുരോഹിതന്മാരോടും ലേവ്യരോടും പ്രഖ്യാപിച്ചു (1:19)

  • ആരാണ് പുരോഹിതന്മാരെയും ലേവ്യരെയും യോഹന്നാന്റെ അടുത്തേക്ക് അയച്ചത്? എവിടെനിന്ന് അയച്ചു?

    - യഹൂദരാണ് അയച്ചത്. ജറുസലെമില്‍നിന്ന് അയച്ചു (1:19)

  • പുരോഹിതന്മാരുടെയും ലേവ്യരുടെയും രണ്ടാമത്തെ ചോദ്യം എന്തായിരുന്നു?

    - എങ്കില്‍പ്പിന്നെ നീ ആരാണ്? ഏലിയായോ?

  • രണ്ടാമത്തെ ചോദ്യത്തിന് യോഹന്നാന്‍, പുരോഹിതന്മാരോടും ലേവ്യരോടും എങ്ങിനെ പ്രതിവചിച്ചു?

    - അല്ല എന്ന് അവന്‍ പ്രതിവചിച്ചു (1:20)

  • യോഹന്നാനോടുള്ള മൂന്നാമത്തെ ചോദ്യം എങ്ങിനെയായിരുന്നു?

    - എങ്കില്‍ നീ പ്രവാചകനാണോ?

  • മൂന്നാമത്തെ ചോദ്യത്തിന് യോഹന്നാന്റെ മറുപടി എന്ത്?

    - അല്ല എന്ന് അവന്‍ മറുപടി നല്‍കി (1:21)

  • 4-ാമതായി അവര്‍ എത്ര ചോദ്യങ്ങള്‍ യോഹന്നാനോട് ചോദിച്ച തായിട്ടാണ് 1-ാം അധ്യായം 22-ാം വാക്യത്തില്‍ പറയുന്നത്? ആ ചോദ്യങ്ങള്‍ ഏവ?

    - 4-ാമതായി 2 ചോദ്യങ്ങള്‍ ചോദിക്കുന്നു. (1) അങ്ങനെയെങ്കില്‍ നീ ആരാണ്, ഞങ്ങളെ അയച്ചവര്‍ക്ക് ഞങ്ങള്‍ എന്തു മറുപടി കൊടുക്കണം? (2) നിന്നെക്കുറിച്ചുതന്നെ നീ എന്തുപറയുന്നു? (1:22)

  • യോഹ. 1-ാം അധ്യായം 23-ാം വാക്യത്തില്‍ പ്രതിപാദിക്കുന്ന പഴയനിയമ പ്രവാചകന്റെ പേര് എന്ത്?

    - ഏശയ്യാ പ്രവാചകന്‍

  • കര്‍ത്താവിന്റെ വഴികള്‍ നേരെയാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദമാണ് ഞാന്‍. ആര്? ആരെപ്പറ്റി പറയുന്നു?

    - യോഹന്നാന്‍. തന്നെപ്പറ്റിത്തന്നെ പറയുന്നു (1:23)

വിശുദ്ധ ഹെരിബര്‍ട്ട് (970-1021) : മാര്‍ച്ച് 16

വി. ളൂയീസ് മരില്ലാക്ക് (1591-1660) മാര്‍ച്ച് 15

സുബോധനയിൽ അൽമായർക്ക് സഭാ നിയമ പഠനത്തിനവസരം

വി. യോഹന്നാൻ - Chap.1 [1of4]

ദൈവവിളിയുടെ ഞാറ്റുവേലക്കാലം