താന്‍ ഏതു വിധത്തിലുള്ള മരണമാണു വരിക്കാന്‍ പോകുന്നത് എന്നു സൂചിപ്പിക്കാനായി യേശു എന്താണ് പറഞ്ഞത്?
- ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരേയും എന്നിലേക്കാ കര്‍ഷിക്കും (12:32)
ആര് ആരോടു പറഞ്ഞു: ''ക്രിസ്തു എന്നേക്കും നിലനില്‍ക്കുന്നു എന്നാണല്ലോ നിയമത്തില്‍ ഞങ്ങള്‍ കേട്ടിട്ടുള്ളത്. പിന്നെ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു എന്നു നീ പറയുന്നതെങ്ങനെ? ആരാണ് ഈ മനുഷ്യപുത്രന്‍?
- ജനക്കൂട്ടം യേശുവിനോട് പറഞ്ഞതാണിത് (12:34)
അല്‍പസമയത്തേക്കു കൂടി ........... നിങ്ങളുടെയിടയിലുണ്ട്. പൂരിപ്പിക്കുക.
- പ്രകാശം (12:35)
അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ ........... നടന്നു കൊള്ളുവിന്‍. പൂരിപ്പിക്കുക.
- പ്രകാശമുള്ളപ്പോള്‍ (12:35)
........... ല്‍ നടക്കുന്നവന്‍ താന്‍ എവിടേക്കാണ് പോകുന്ന തെന്ന് അറിയുന്നില്ല. പൂരിപ്പിക്കുക.
- അന്ധകാരത്തില്‍ നടക്കുന്നവന്‍ (12:35)
പ്രകാശത്തിന്റെ മക്കളാകാന്‍ എന്തു ചെയ്യണം എന്നാണ് യേശു പഠിപ്പിക്കുന്നത്?
- നിങ്ങള്‍ പ്രകാശത്തിന്റെ മക്കളാകേണ്ടതിന് നിങ്ങള്‍ക്കു പ്രകാശമുള്ളപ്പോള്‍ അതില്‍ വിശ്വസിക്കുവിന്‍ (12:36)
അവന്‍ വളരെ അടയാളങ്ങള്‍ അവരുടെ മുമ്പാകെ പ്രവര്‍ത്തിച്ചെങ്കിലും അവര്‍ അവനില്‍ വിശ്വസിച്ചില്ല. 'അവര്‍' ആര്?
- യഹൂദര്‍ (12:37)
വളരെ അടയാളങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും യഹൂദര്‍ വിശ്വസിക്കാ തിരുന്നതിനെ, ഏത് പ്രവാചകന്റെ വചനം പൂര്‍ത്തിയാകാനാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് പറയുന്നത്?
- ഏശയ്യാ പ്രവാചകന്റെ വചനം (12:38)
യഹൂദരുടെ അവിശ്വാസത്തെക്കുറിച്ചുള്ള ഏശയ്യാ പ്രവചനം എഴുതുക?
- ''കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം ആരു വിശ്വസിച്ചു? കര്‍ത്താവിന്റെ ഭുജം ആര്‍ക്കാണ് വെളിപ്പെട്ടത്.'' (ഏശയ്യ 53:1) (യോഹ. 12:38)
യോഹ. 12:40 ല്‍ പറയുന്ന ഏശയ്യാ പ്രവചനം അധ്യായം, വാക്യം എത്ര?
- ഏശയ്യ 6:10
യോഹ. 12:40 എഴുതുക?
- അവര്‍ തങ്ങളുടെ കണ്ണുകള്‍ കൊണ്ടു കാണുകയും, ഹൃദയം കൊണ്ടു ഗ്രഹിക്കുകയും അങ്ങനെ അവര്‍ എന്നിലേക്ക് തിരിഞ്ഞ് ഞാന്‍ അവരെ സുഖപ്പെടുത്തുകയും ചെയ്യാതിരിക്കേണ്ടതിന് അവിടുന്ന് അവരുടെ കണ്ണുകളെ അന്ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്തു (ഏശയ്യാ 6:10)
ഏശയ്യാ ഇങ്ങനെ യേശുവിനെക്കുറിച്ച് പ്രവചിക്കാന്‍ കാരണം എന്ത്?
- അവന്റെ മഹത്വം (യേശുവിന്റെ) കാണുകയും അവനെപ്പറ്റി സംസാരിക്കുകയും, ചെയ്തതുകൊണ്ടാണ് ഏശയ്യാ ഇങ്ങനെ പ്രസ്താവിച്ചത് (12:41)
അധികാരികളില്‍പ്പോലും അനേകര്‍ യേശുവില്‍ വിശ്വസിച്ചെങ്കിലും എന്തു കൊണ്ടാണ് അവര്‍ യേശുവിനെ ഏറ്റുപറയാതിരുന്നത്?
- സിനഗോഗില്‍ നിന്ന് ബഹിഷ്‌കൃതരാകാതിരിക്കാന്‍ വേണ്ടി, ഫരിസേയരെ ഭയന്നാണ് അവര്‍ ഏറ്റു പറയാതിരുന്നത് (12:42)
എന്ത് അഭിലഷിച്ചതുകൊണ്ടാണ് അധികാരികള്‍ ഫരിസേയരെ ഭയന്ന് യേശുവിനെ ഏറ്റുപറയാതിരുന്നത്?
- ദൈവത്തില്‍ നിന്നുള്ള മഹത്വത്തേക്കാളധികം മനുഷ്യരുടെ പ്രശംസ അവര്‍ അഭിലഷിച്ചതുകൊണ്ട് (12:43)
യേശു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത് എന്ത്?
- എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല എന്നെ അയച്ചവനിലാണ് വിശ്വസിക്കുന്നത്. എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു (12:44-45)
താന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നത് എന്തിനാണെന്നാണ് യേശു പറയുന്നത്?
- എന്നില്‍ വിശ്വസിക്കുന്നവരാരും അന്ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ വെളിച്ചമായി ലോകത്തിലേക്ക് വന്നിരിക്കുന്നു (12:45)
എന്റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല എന്ന് യേശു പറയാന്‍ കാരണം എന്ത്?
- കാരണം ഞാന്‍ (യേശു) വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല,രക്ഷിക്കാനാണ് (12:47)
എന്നാല്‍ എന്നെ നിരസിക്കുകയും എന്റെ വാക്കുകള്‍ തിരസ്‌ക്കരിക്കുകയും ചെയ്യുന്നവന് ഒരു വിധികര്‍ത്താവുണ്ട്. ആ വിധി എങ്ങനെയാണെന്നാണ് യേശു പറയുന്നത്?
- ഞാന്‍ പറഞ്ഞ വചനം തന്നെ അന്ത്യദിനത്തില്‍ അവനെ വിധിക്കും (12:48)
എന്തെന്നാല്‍ ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. പിന്നെ എങ്ങിനെയാണെന്നാണ് യേശു പറയുന്നത്?
- ഞാന്‍ എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവു തന്നെ എനിക്കു കല്‍പന നല്‍കിയിരിക്കുന്നു (12:49)
പിതാവിന്റെ കല്‍പന എന്താണെന്നാണ് യേശു പഠിപ്പിക്കുന്നത്.
- നിത്യജീവന്‍ ആണെന്ന് (12:50)
ഞാന്‍ പറയുന്നതെല്ലാം ........... എന്നോടു കല്‍പിച്ചതുപോലെ തന്നെയാണ്. പൂരിപ്പിക്കുക.
- പിതാവ് (12:50)