സഭാപ്രസംഗകൻ - Chap.2 [1of3]

Loogs Guru Ecclesiastes Chapter 2 part 1 of 3
Published on
  • എന്തില്‍ ഞാന്‍ മുഴുകും എന്നാണ് സഭാപ്രസംഗകന്‍ പറയുന്നത്?

    - സുഖഭോഗങ്ങളില്‍ (2:1)

  • ഞാന്‍ പരീക്ഷിക്കുന്നതെന്ത്?

    - സുഖഭോഗങ്ങളുടെ ആസ്വാദ്യത (2:1)

  • സഭാപ്രസംഗകന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ എന്തെല്ലാം?

    - ചിരി ഭ്രാന്താണെന്നും, സുഖഭോഗങ്ങള്‍ നിഷ്ഫലമാണെന്നും (2:2)

  • എന്തില്‍നിന്നും മനസ്സിളകാതെയാണ് ശരീരത്തെ വീഞ്ഞ് കൊണ്ട് ആഹ്ലാദിപ്പിക്കാന്‍ സഭാപ്രസംഗകന്‍ നോക്കിയത്?

    - ജ്ഞാനത്തില്‍നിന്നും (2:3)

  • ജ്ഞാനത്തില്‍നിന്നും മനസ്സിളകാതെ ശരീരത്തെ എന്തുകൊണ്ട് ആഹ്ലാദിപ്പിക്കാന്‍ സഭാപ്രസംഗകന്‍ നോക്കി?

    - വീഞ്ഞുകൊണ്ട് (2:3)

  • എന്തിനെല്ലാം വേണ്ടിയാണ് സഭാപ്രസംഗകന്‍ ഭോഷത്തെ ആശ്ലേഷിച്ചത്?

    - മനുഷ്യനെ സന്തുഷ്ടനാക്കുന്നതെന്തെന്നും ചുരുങ്ങിയ ആയുസ്സിനുള്ളില്‍ അവന്‍ ചെയ്യേണ്ടതെന്തെന്നും അറിയാന്‍ (2:3)

  • സഭാപ്രസംഗകന്‍ എന്താണ് ചെയ്തത്?

    - വലിയ കാര്യങ്ങള്‍ (2:4)

  • എന്താണ് സഭാപ്രസംഗകന്‍ തനിക്കുവേണ്ടി പണിതത്?

    - മാളികകള്‍ (2:4)

  • സഭാപ്രസംഗകന്‍ എന്താണ് നട്ടുപിടിപ്പിച്ചത്?

    - മുന്തിരിത്തോട്ടങ്ങള്‍ (2:4)

  • സഭാപ്രസംഗകന്‍ എന്താണ് ഉണ്ടാക്കിയത്?

    - ഉദ്യാനങ്ങളും ഉപവനങ്ങളും (2:5)

  • എന്തിലാണ് എല്ലാത്തരം ഫലവൃക്ഷങ്ങള്‍ നട്ടത്?

    - ഉദ്യാനങ്ങളിലും ഉപവനങ്ങളിലും (2:5)

  • തോട്ടം നനക്കാന്‍ കുഴിച്ചതെന്ത്?

    - കുളങ്ങള്‍ (2:6)

  • സഭാപ്രസംഗകന്‍ വീട്ടില്‍ പിറന്ന എന്തിന് പുറമേയാണ് ദാസന്മാരെയും ദാസിമാരെയും ഞാന്‍ വിലക്ക് വാങ്ങിയത്?

    - അടിമകള്‍ക്കു പുറമേ (2:7)

  • എന്റെ വീട്ടില്‍ പിറന്ന അടിമകള്‍ക്ക് പുറമേ ഞാന്‍ വിലക്കുവാങ്ങിയത് ആരെയെല്ലാമാണ്?

    - ദാസന്മാരെയും ദാസിമാരേയും (2:7)

  • ജറുസലെമിലെ എന്റെ മുന്‍ഗാമികളേക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നത് എന്തെല്ലാം?

    - ആടുമാടുകള്‍ (2:7)

  • സഭാപ്രസംഗകന്‍ സ്വന്തമാക്കിയത് എന്തെല്ലാം?

    - സ്വര്‍ണം, വെള്ളി, രാജാക്കന്മാരുടെയും

    പ്രവിശ്യകളുടെയും ഭണ്ഡാരങ്ങളിലെ ധനവും (2:8)

  • അനേകം ആരെല്ലാം എനിക്കുണ്ടായിരുന്നുവെന്നാണ് സഭാപ്രസംഗകന്‍ പറയുന്നത്?

    - ഗായകന്മാരും ഗായികമാരും (2:8)

  • ഞാന്‍ സമ്പാദിച്ചു എന്ന് സഭാപ്രസംഗകന്‍ പറയുന്നത് എന്തെല്ലാം?

    - മനുഷ്യന്‍ ആഗ്രഹിക്കുന്ന എല്ലാ സുഖഭോഗങ്ങളും (2:8)

  • ഞാന്‍ ആരേക്കാള്‍ ഉന്നതനും മഹാനുമായിത്തീര്‍ന്നു എന്നാണ് സഭാപ്രസംകന്‍ പറയുന്നത്?

    - ജറുസലെമിലെ എന്റെ മുന്‍ഗാമികളെക്കാള്‍ (2:9)

  • ജറുസലെമിലെ എന്റെ മുന്‍ഗാമികളേക്കാള്‍ ഞാന്‍ ഉന്നതനും മഹാനുമായി തീര്‍ന്നപ്പോള്‍ ഞാന്‍ എന്തില്‍നിന്ന് അകന്നുപോയില്ല?

    - ജ്ഞാനത്തില്‍നിന്ന് (2:9)

logo
Sathyadeepam Online
www.sathyadeepam.org