ആദിയില്‍ എന്തുണ്ടായിരുന്നു?
- വചനം ഉണ്ടായിരുന്നു (1:1)
വചനം ആരോടുകൂടെയായിരുന്നു?
- ദൈവത്തോടുകൂടെ (1:1)
വചനം ആരായിരുന്നു?
- ദൈവമായിരുന്നു (1:1)
ഒന്നാം അധ്യായത്തില്‍ എത്ര ശീര്‍ഷകങ്ങളുണ്ട്?
- അഞ്ച്
യോഹന്നാന്‍ ഒന്നാം അധ്യായത്തില്‍ എത്ര വാക്യങ്ങളുണ്ട്?
- 51 വാക്യങ്ങൾ
യോഹ 1:1-ന്റെ പഴയനിയമത്തിലെ സമാനവാക്യം ഏത്?
- ഉത്പത്തി 1:1
സമസ്തവും അവനിലൂടെ ഉണ്ടായി. ആരിലൂടെ?
- വചനത്തിലൂടെ (1:3)
ആ ജീവന്‍ മനുഷ്യരുടെ ........... ആയിരുന്നു?
- വെളിച്ചമായിരുന്നു (1:4)
ആ വെളിച്ചം എവിടെ പ്രകാശിക്കുന്നു?
- ഇരുളില്‍ (1:5)
അതിനെ കീഴടക്കാന്‍ എന്തിനു കഴിഞ്ഞില്ല? യോഹ 1:5 അനുസരിച്ച് പൂരിപ്പിക്കുക?
- ഇരുളിനു കഴിഞ്ഞില്ല
ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു അവന്റെ പേര് എന്തായിരുന്നു?
- യോഹന്നാന്‍ (1:6)
അവന്‍ വെളിച്ചമായിരുന്നില്ല ............ നു സാക്ഷ്യം നല്‍കാന്‍ വന്നവനാണ്.
- വെളിച്ചത്തിനു (1:8)
എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ഥ വെളിച്ചം എങ്ങോട്ടു വരുന്നുണ്ടായിരുന്നു?
- ലോകത്തിലേക്ക് (1:9)
അവന്‍ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു എങ്കിലും ...........
- ലോകം അവനെ അറിഞ്ഞില്ല (1:10)
യോഹ 1:11 അനുസരിച്ച് ആരാണ് അവനെ സ്വീകരിക്കാതിരുന്നത്?
- സ്വജനം
തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം അവന്‍ എന്തിനുള്ള കഴിവു നല്കി?
- ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി (1:12)
യോഹ 1:13 അനുസരിച്ച് അവര്‍ ജനിച്ചത് എങ്ങിനെയാണ്?
- ദൈവത്തില്‍നിന്ന്
അവര്‍ ജനിച്ചത് എന്തില്‍നിന്നെല്ലാം അല്ല എന്നാണ് യോഹ 1:13-ല്‍ പറയുന്നത്?
- രക്തത്തില്‍നിന്നോ, ശാരീരികാഭി ലാഷത്തില്‍നിന്നോ, പുരുഷന്റെ ഇച്ഛയില്‍ നിന്നോ അല്ല
വചനം എങ്ങിനെയാണ് നമ്മുടെ ഇടയില്‍ വസിച്ചത്?
- മാംസമായി (1:14)