''കര്‍ത്താവേ ഇപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായിരിക്കും. ഇത് നാലാം ദിവസമാണ്.'' മര്‍ത്താ ഇങ്ങനെ പറയാന്‍ കാരണമെന്ത്?
- യേശു ശവകുടീരത്തിങ്കല്‍ വന്ന് 'കല്ലെടുത്തു മാറ്റുവിന്‍' എന്നു പറഞ്ഞപ്പോഴാണ്, 'മര്‍ത്താ' ദുര്‍ഗന്ധം ഉണ്ടായിരിക്കും എന്നു പറഞ്ഞത് (11:39)
ദുര്‍ഗന്ധം ഉണ്ടായിരിക്കും എന്നു പറഞ്ഞ മര്‍ത്തായോട് യേശു എന്താണ് മറുപടിയായി പറഞ്ഞത്?
- ''വിശ്വാസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ? എന്നാണ് യേശു മര്‍ത്തായോട് പറഞ്ഞത് (11:40)
അവര്‍ ശവകുടീരത്തിന്റെ കല്ലെടുത്തു മാറ്റിയപ്പോള്‍ യേശു കണ്ണുയര്‍ത്തി പറഞ്ഞതെന്ത്?
- പിതാവേ അങ്ങ് എന്റെ പ്രാർത്ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു.
അങ്ങ് എന്റെ ........... എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. പൂരിപ്പിക്കുക.
- പ്രാര്‍ത്ഥന (11:42)
പിതാവ് തന്റെ പ്രാര്‍ത്ഥന കേള്‍ക്കുമെന്നു അറിയാവുന്ന യേശു വീണ്ടും പിതാവിനെ വിളിച്ച് പ്രാര്‍ത്ഥിച്ചത് എന്തിനായിരുന്നു?
- യേശുവിനെ അയച്ചത് പിതാവാണെന്ന് ചുറ്റും നില്‍ക്കുന്ന ജനം വിശ്വസിക്കുന്നതിനു വേണ്ടിയാണ് യേശു അതു പറഞ്ഞത് (11:42)
യേശു എന്തു പറഞ്ഞപ്പോഴാണ് മരിച്ചവര്‍ പുറത്തു വന്നത്?
- അവന്‍ ഉച്ചത്തില്‍ പറഞ്ഞു. 'ലാസറേ പുറത്തു വരുക' അപ്പോള്‍ മരിച്ചവന്‍ പുറത്തു വന്നു (11:43)
ശവകൂടീരത്തില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ട ലാസര്‍ എങ്ങിനെയാണ് ഇരുന്നത്?
- അവന്റെ കൈകാലുകള്‍ നാടകള്‍കൊണ്ട് ബന്ധിക്കപ്പെട്ടും മുഖം തുണികൊണ്ട് ആവരണം ചെയ്യപ്പെട്ടുമിരുന്നു (11:44)
ലാസര്‍ പുറത്തു വന്നപ്പോള്‍ യേശു പറഞ്ഞതെന്ത്?
- ''അവന്റെ കെട്ടുകളഴിക്കുവിന്‍ അവന്‍ പോകട്ടെ'' എന്നാണ് യേശു പറഞ്ഞത് (11:44)
മറിയത്തിന്റെ അടുക്കല്‍ വന്ന ആരാണ് യേശു പ്രവര്‍ത്തിച്ചതു കണ്ട് അവനില്‍ വിശ്വസിച്ചത്?
- യഹൂദരില്‍ വളരെപ്പേര്‍ (11:45)
യേശു പ്രവര്‍ത്തിച്ച കാര്യങ്ങള്‍ (ലാസറിനെ ഉയിര്‍പ്പിച്ചത്) ചെന്ന് ഫരിസേയരോട് പറഞ്ഞത് ആര്?
- യഹൂദരില്‍ വളരെപ്പേര്‍ 'ലാസറിനെ ഉയിര്‍പ്പിച്ചത് 'കണ്ട് യേശുവില്‍ വിശ്വസിച്ചെങ്കിലും 'അവരില്‍ ചിലര്‍' ചെന്ന് യേശു പ്രവര്‍ത്തിച്ച കാര്യങ്ങള്‍ ഫരിസേയരോട് പറഞ്ഞു (11:46)
നാം എന്താണ് ചെയ്യേണ്ടത്? ഈ മനുഷ്യന്‍ വളരെയധികം അടയാളങ്ങള്‍ പ്രവര്‍ത്തിക്കുന്നല്ലോ. ആര് ആരോട് പറഞ്ഞു?
- പുരോഹിത പ്രമുഖന്മാരും ഫരിസേയരും ആലോചനാ സംഘം വിളിച്ചുകൂട്ടി പറഞ്ഞു (11:47)
യേശു ശക്തമായ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ട് അവനെ ഇങ്ങനെ വിട്ടാല്‍ എന്തു സംഭവിക്കും എന്നാണ് ഫരിസേയരും പുരോഹിത പ്രമുഖന്മാരും, ആലോചനാ സംഘവും ഭയപ്പെട്ടത്?
- അവനെ ഇങ്ങനെ വിട്ടാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും അപ്പോള്‍ റോമാക്കാര്‍ വന്ന് നമ്മുടെ വിശുദ്ധ സ്ഥലത്തെയും ജനത്തെയും നശിപ്പിക്കും. ഇതായിരുന്നു അവരുടെ ഭയം (11:48)
'നിങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാ' ആരുടെ വാക്കുകള്‍ ?
- ആ വര്‍ഷത്തെ പ്രധാനപുരോഹിതനായ കയ്യാഫാസിന്റെ വാക്കുകളാണിവ (11.49)
അവന്‍ ഇതു സ്വമേധയാ പറഞ്ഞതല്ല, പ്രത്യുത, ആ വര്‍ഷത്തെ പ്രധാന പുരോഹിതന്‍ എന്ന നിലയില്‍ ജനത്തിനു വേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നു വെന്നു പ്രവചിക്കുകയായിരുന്നു? എന്താണ് ആ പ്രവചനം?
- ''കയ്യാഫാസ് പറഞ്ഞു. നിങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാ, ജനം മുഴുവന്‍ നശിക്കാതിരിക്കാ നായി, അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നതു യുക്തമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല'' (11:50)
ജനത്തിനുവേണ്ടി മാത്രമല്ല, പിന്നെ ആര്‍ക്കെല്ലാം വേണ്ടി കൂടിയായിരുന്നു യേശു മരിക്കേണ്ടിയിരുന്നത്?
- ജനത്തിനു വേണ്ടി മാത്രമല്ല - ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചു കൂട്ടുന്നതിനു വേണ്ടിയും (11:52)
അന്നു മുതല്‍ അവനെ വധിക്കാന്‍ അവര്‍ ആലോചിച്ചു കൊണ്ടിരുന്നു. എന്നു മുതല്‍ ?
- ജനം മുഴുവന്‍ നശിക്കാതിരിക്കാനായി അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നതു യുക്തമാണെന്നു കയ്യാഫാസ് പറഞ്ഞപ്പോള്‍ മുതല്‍ (11:53)
അതുകൊണ്ട് യേശു പിന്നീടൊരിക്കലും യഹൂദരുടെയിടയില്‍ പരസ്യമായി സഞ്ചരിച്ചില്ല ഏതുകൊണ്ട്?
- കയ്യാഫാസിന്റെ പ്രവചനം മുതല്‍ (ജനം മുഴുവന്‍ നശിക്കാതിരിക്കാനായി ഒരുവന്‍ മരിക്കുന്നതു യുക്തമാണെന്നു കയ്യാഫാസ് പറഞ്ഞപ്പോള്‍ അവര്‍ യേശുവിനെ വധിക്കാന്‍ ആലോചിച്ചു തുടങ്ങി) അതുകൊണ്ട് യേശു പരസ്യമായി സഞ്ചരിച്ചില്ല (11:54)
പരസ്യമായി സഞ്ചരിക്കാതെ യേശു എവിടെപ്പോയി താമസിച്ചു?
- മരുഭൂമിക്കടുത്തുള്ള എഫ്രായിം പട്ടണത്തില്‍ ശിഷ്യരോടൊത്തു വസിച്ചു (11:54)
ഗ്രാമങ്ങളില്‍ നിന്നു വളരെപ്പേര്‍ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിനായി ജറുസലെമിലേക്കു പോയി. കാരണമെന്ത്?
- കാരണം യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു (11:55)
നിങ്ങള്‍ എന്തു വിചാരിക്കുന്നു? അവന്‍ തിരുനാളിനു വരിക യില്ലെന്നോ? ആരുടെ സംഭാഷണമാണിത്?
- യേശുവിനെ ബന്ധിക്കുന്നതിന് വേണ്ടി അന്വേഷിക്കുന്നവര്‍ ദേവാലയത്തില്‍ വച്ച് പരസ്പരം ചോദിച്ചതാണിത് (11:56)
അവന്‍ എവിടെയാണെന്ന് ആര്‍ക്കെങ്കിലും വിവരം ലഭിച്ചാല്‍, അവനെ ബന്ധിക്കുന്നതിന് തങ്ങളെ അറിയിക്കണമെന്നു അവര്‍ കല്‍പന കൊടുത്തിരുന്നു? ആരാണ് കല്‍പന കൊടുത്തത്? ആരെ ബന്ധിക്കാന്‍?
- പുരോഹിത പ്രമുഖന്മാരും ഫരിസേയരും കല്‍പന കൊടുത്തു. യേശുവിനെ ബന്ധിക്കാന്‍ (11:57)