യേശു വരുന്നുണ്ടെന്നു കേട്ടപ്പോള്‍ ആരാണ് അവനെ സ്വീകരിക്കാന്‍ ചെന്നത്?
- മാര്‍ത്താ (11:20)
യേശു വരുന്നുണ്ടെന്നു കേട്ടിട്ടും വീട്ടില്‍ത്തന്നെ ഇരുന്നത് ആര്?
- മറിയം (11:21)
യേശുവിനെ കണ്ടയുടനെ മര്‍ത്താ എന്തു പറഞ്ഞു?
- കര്‍ത്താവേ, നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു (11:21)
''എന്നാല്‍ നീ ചോദിക്കുന്നതെന്തും ദൈവം നിനക്കു തരും എന്ന് എനിക്കറിയാം.'' ആര് ആരോട് പറഞ്ഞു?
- മര്‍ത്താ യേശുവിനോട് പറഞ്ഞു (11:21)
യേശുവിനെ കണ്ടയുടനെ പരാതി പറഞ്ഞ മാര്‍ത്തയോട് യേശു എന്താണ് പറഞ്ഞത്?
- നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും (11:23)
അന്ത്യദിനത്തിലെ പുനഃരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴു ന്നേല്‍ക്കുമെന്ന് എനിക്കറിയാം. ആര് ആരോട് പറഞ്ഞു?
- മാര്‍ത്ത യേശുവിനോട് പറഞ്ഞു (11:24)
ഞാനാണ് പുനരുത്ഥാനവും ജീവനും എന്നില്‍ വിശ്വസിക്കു ന്നവന്‍ മരിച്ചാലും ജീവിക്കും. അധ്യായം, വാക്യം പറയുക? ആര് ആരോട് പറഞ്ഞു.
- യേശു മര്‍ത്തായോട് പറഞ്ഞു (11:25)
അങ്ങനെ ജീവിക്കുകയും, എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ? ആര് ആരോട് പറഞ്ഞു?
- യേശു മാര്‍ത്തയോട് (11:26)
ഉവ്വ് കര്‍ത്താവേ, നീ ലോകത്തിലേക്കു വരാനിരിക്കുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്നു ഞാന്‍ വിശ്വസിക്കുന്നു. ആര് ആരോട് പറഞ്ഞതാണിത്?
- മര്‍ത്താ യേശുവിനോട് (11:27)
മര്‍ത്താ തന്റെ സഹോദരിയായ മറിയത്തെ വിളിച്ച് സ്വകാര്യമായിപ്പറഞ്ഞത് എന്ത്?
- ഇതാ, ഗുരു ഇവിടെയുണ്ട്, നിന്നെ വിളിക്കുന്നു (11:28)
ഗുരു നിന്നെ വിളിക്കുന്നു എന്നു കേട്ട മറിയത്തിന്റെ പ്രതികരണം എന്തായിരുന്നു?
- ഇതു കേട്ടയുടനെ അവള്‍ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് ചെന്നു (11:29)
മറിയം ചെന്നപ്പോള്‍ യേശു എവിടെ നില്‍ക്കുകയായിരുന്നു?
- യേശു അപ്പോഴും ഗ്രാമത്തില്‍ പ്രവേശിച്ചിട്ടില്ലായിരുന്നു. മര്‍ത്താ കണ്ട സ്ഥലത്തു തന്നെ അവന്‍ നില്‍ക്കുകയായിരുന്നു (11:30)
മറിയം തിടുക്കത്തില്‍ എഴുന്നേറ്റു പുറത്തു പോകുന്നതു കണ്ട് ആരാണ് അവളെ അനുഗമിച്ചത്?
- വീട്ടില്‍ ആശ്വസിപ്പിച്ചു കൊണ്ടിരുന്ന യഹൂദര്‍ അവളെ അനുഗമിച്ചു (11:31)
മറിയത്തെ ആശ്വസിപ്പിച്ചുകൊണ്ടിരുന്ന യഹൂദര്‍, അവള്‍ എവിടെപ്പോകുകയാണെന്നാണ് വിചാരിച്ചത്?
- അവള്‍ ശവകുടീരത്തിങ്കല്‍ കരയാന്‍ പോവുകയാണെന്ന് അവര്‍ വിചാരിച്ചു (11:31)
മറിയം യേശു നിന്നിരുന്നിടത്തു വന്ന് എന്തു ചെയ്തു?
- അവള്‍ യേശുവിന്റെ കാല്‍ക്കല്‍ വീണു പറഞ്ഞു. കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുമായിരുന്നില്ല (11:32)
അവനെ അടക്കിയിരിക്കുന്നത് എവിടെയാണ്? ആര് ആരോട് എപ്പോള്‍ ചോദിച്ചു?
- മറിയവും അവളോടുകൂടെ വന്ന യഹൂദരും കരയുന്നതു കണ്ടപ്പോള്‍ യേശു ആത്മാവില്‍ നെടുവീര്‍പ്പിട്ടുകൊണ്ട് അസ്വസ്ഥനായി ചോദിച്ചതാണിത് (11:33)
'കര്‍ത്താവേ വന്നു കാണുക' എന്ന് യഹൂദര്‍ പറഞ്ഞപ്പോള്‍ യേശു എങ്ങിനെയാണ് പ്രതികരിച്ചത്?
- യേശു കണ്ണീര്‍ പൊഴിച്ചു (11:35)
യേശു കരയുന്നത് കണ്ടപ്പോള്‍ യഹൂദര്‍ എന്താണ് പറഞ്ഞത്?
- നോക്കൂ, അവന്‍ എത്രമാത്രം അവനെ (ലാസറിനെ) സ്‌നേഹിച്ചിരുന്നു! (11:36)
അന്ധന്റെ കണ്ണു തുറന്ന ഈ മനുഷ്യന് ഇവനെ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലേ? ആര് ആരെപ്പറ്റി പറയുന്നു?
- ലാസറിന്റെ മരണത്തില്‍ യേശു കരയുന്നത് കണ്ട ചിലര്‍ യേശുവിനെപ്പറ്റി പ്പറഞ്ഞു (11:37)
യേശു വീണ്ടു നെടുവീര്‍പ്പിട്ടുകൊണ്ട് എവിടെ വന്നു എന്നാണ് യോഹ. 11:38 ല്‍ കാണുന്നത്?
- ശവകുടീരത്തിങ്കല്‍ വന്നു
ലാസറിന്റെ ശവകൂടീരം എങ്ങനെയുള്ളതായിരുന്നു?
- അത് ഒരു ഗുഹയായിരുന്നു. അതിന്മേല്‍ ഒരു കല്ലു വച്ചിരുന്നു (11:38)