LOGOS QUIZ

റൂത്ത് [അധ്യായം 4] - Part 1

Sathyadeepam
  • റൂത്തിന്റെ പുസ്തകം 4-ാം അധ്യായത്തില്‍ എത്ര വാക്യങ്ങളുണ്ട്?

    - 22 വാക്യങ്ങൾ

  • ബോവാസ് നഗരവാതില്‍ക്കല്‍ വച്ച് 'സ്നേഹിതാ' എന്ന് ആരെയാണ് അഭിസംബോധന ചെയ്തത്?

    - ബന്ധുവിനെ (4:1)

  • സ്നേഹിതാ, ഇവിടെവന്ന് അല്‍പനേരം ഇരിക്കൂ എന്ന് ബോവാസ് പറഞ്ഞപ്പോള്‍ അവന്‍ എന്തുചെയ്തു?

    - അവന്‍ അങ്ങനെ ചെയ്തു (4:1)

  • റൂത്തിന്റെ പുസ്തകം നാലാം അധ്യായത്തിലെ ഏക തലക്കെട്ട് ഏത്?

    - റൂത്തിന്റെ വിവാഹം

  • ആരാണ് നഗരവാതിൽക്കലേക്ക് ചെന്നത്?

    - ബോവാസ് (4:1)

  • നഗരവാതിൽക്കൽ ബോവാസ് ആരെയാണ് കണ്ടത്?

    - മുമ്പ് പറഞ്ഞ ബന്ധു (4:1)

  • മുമ്പ് പറഞ്ഞ ബന്ധുവിനെ ബോവാസ് എവിടെവച്ചാണ് കണ്ടുമുട്ടിയത്?

    - നഗരവാതിൽക്കൽ (4:1)

  • സ്നേഹിതാ ഇവിടെ വന്ന് അല്പനേരം ഇരിക്കൂ. ആര് ആരോട് പറഞ്ഞു?

    - ബോവാസ് ബന്ധുവിനോട് (4:1)

  • ബോവാസ് ബന്ധുവിനെ എങ്ങനെയാണ് അഭിസംബോധന ചെയ്തത്?

    - സ്നേഹിതാ (4:1)

  • നഗരത്തിൽനിന്ന് ശ്രേഷ്ഠരായ 10 പേരെ കൂടി വിളിച്ചു കൊണ്ടുവന്നത് ആരാണ്?

    - ബോവാസ് (4:2)

  • എവിടെനിന്നാണ് ശ്രേഷ്ഠരായ 10 പേരെ കൂടി വിളിച്ചു കൊണ്ടുവന്നത്?

    - നഗരത്തിൽ നിന്ന് (4:2)

  • നഗരത്തിൽ നിന്ന് ആരെയാണ് വിളിച്ചുകൊണ്ടുവന്നത്?

    - ശ്രേഷ്ഠരായ 10 പേരെ (4:2)

  • നഗരത്തിൽനിന്ന് ശ്രേഷ്ഠരായ എത്ര പേരെയാണ് ബോവാസ് വിളിച്ചുകൊണ്ടുവന്നത്?

    - 10 പേരെ (4:2)

  • നഗരത്തിൽ നിന്ന് വന്ന ശ്രേഷ്ഠന്മാരോട് ബോവാസ് എന്താണ് പറഞ്ഞത്?

    - ഇവിടെ ഇരിക്കുവിൻ (4:2)

  • ആരാണ് എലിമെലക്കിന്റെ നിലത്തിൽ ഒരു ഭാഗം വിൽക്കാൻ പോകുന്നു എന്ന് ബോവാസ് ബന്ധുവിനോട് പറഞ്ഞത്?

    - നവോമി (4:3)

  • എവിടെനിന്നാണ് നവോമി തിരിച്ചുവന്നത്?

    - മോവാബ് ദേശത്തു നിന്ന് (4:3)

  • നവോമി ആരുടെ നിലത്തിൽ ഒരു ഭാഗമാണ് വിൽക്കാൻ പോകുന്നത്?

    - എലിമെലക്കിന്റെ (4:3)

  • എലിമെലക്കിന്റെ നിലത്തിൽ എത്രയാണ് നവോമി വിൽക്കാൻ പോകുന്നത്?

    - ഒരു ഭാഗം (4:3)

  • പൂരിപ്പിക്കുക: ഇവിടെ ഇരിക്കുന്നവരുടെയും, എന്റെ ജനത്തിലെ ........... സാന്നിധ്യത്തിൽ നീ അത് വാങ്ങുക എന്ന് പറയണ മെന്നും ഞാൻ ആഗ്രഹിച്ചു?

    - ശ്രേഷ്ഠന്മാരുടെയും (4:3)

  • നവോമി വില്‍ക്കുന്ന നിലം, നീ അതു വാങ്ങുക എന്ന് ആരുടെ സാന്നിധ്യത്തില്‍ പറയണമെന്നാണ് ബോവാസ് ആഗ്രഹിച്ചത്?

    - ഇവിടെ ഇരിക്കുന്നവരുടെയും എന്റെ ജനത്തിലെ ശ്രേഷ്ഠന്മാരുടെയും (4:3)

  • എന്തുണ്ടെങ്കില്‍ നീ അതു വീണ്ടെടുക്കുക?

    - മനസ്സുണ്ടെങ്കില്‍ (4:4)

  • മനസ്സുണ്ടെങ്കില്‍ നീ അതു വീണ്ടെടുക്കുക. ആര്, ആരോട് പറഞ്ഞു?

    - ബോവാസ് തന്റെ ബന്ധുവിനോട് (4:4)

  • മനസ്സുണ്ടെങ്കില്‍ നീ അതു വീണ്ടെടുക്കുക. ......... എന്നെ അറിയിക്കുക. റൂത്ത് 4:4 പ്രകാരം പൂരിപ്പിക്കുക?

    - താല്‍പര്യമില്ലെങ്കില്‍

  • എന്തിന് നീയല്ലാതെ മറ്റാരുമില്ല എന്നാണ് ബോവാസ് പറഞ്ഞത്?

    - അതു വീണ്ടെടുക്കാന്‍ (4:4)

  • നീ വീണ്ടെടുക്കുന്നില്ലെങ്കില്‍ അതു ചെയ്യേണ്ട അടുത്ത ആള്‍ ആരാണ്?

    - ഞാനാണ് (ബോവാസ്) (4:4)

  • മനസ്സുണ്ടെങ്കിൽ എന്ത് ചെയ്യാനാണ് ബോവാസ് ബന്ധുവിനോട് പറഞ്ഞത്?

    - നീ അത് വീണ്ടെടുക്കുക (4:4)

  • വീണ്ടെടുക്കാൻ താല്പര്യമില്ലെങ്കിൽ എന്ത് ചെയ്യാനാണ് ബോവാസ് ബന്ധുവിനോട് പറഞ്ഞത്?

    - എന്നെ അറിയിക്കുക (4:4)

  • പൂരിപ്പിക്കുക: അത് വീണ്ടെടുക്കാൻ ........... മറ്റാരുമില്ല?

    - നീയല്ലാതെ (4:4)

  • നീ വീണ്ടെടുക്കുന്നില്ലെങ്കിൽ അത് ചെയ്യേണ്ട അടുത്ത ആൾ ഞാനാണ് എന്ന് പറഞ്ഞത് ആരാണ്?

    - ബോവാസ് (4:4)

  • നീ വീണ്ടെടുക്കുന്നില്ലെങ്കിൽ അത് ചെയ്യേണ്ട അടുത്ത ആൾ ഞാനാണ് എന്ന് ബോവാസ് പറഞ്ഞപ്പോൾ ബന്ധുവിന്റെ മറുപടി എന്തായിരുന്നു?

    - ഞാൻ അത് വീണ്ടെടുക്കാം (4:4)

  • ഞാൻ അത് വീണ്ടെടുക്കാം എന്ന് പറഞ്ഞത് ആരാണ്?

    - ബന്ധു (4:4)

  • ആരിൽ നിന്നാണ് ബന്ധുവായ വ്യക്തി വയൽ വാങ്ങേണ്ടത്?

    - നവോമിയിൽ നിന്ന് (4:5)

  • ആരുടെ നാമം അവകാശികളിലൂടെ നിലനിർത്തുന്നതിനു വേണ്ടിയാണ് റൂത്തിനെ സ്വീകരിക്കേണ്ടത്?

    - മരിച്ചവന്റെ (4:5)

  • മരിച്ചവന്റെ നാമം ആരിലൂടെയാണ് നിലനിർത്തേണ്ടത്?

    - അവകാശികളിലൂടെ (4:5)

  • മരിച്ചവന് നാമം അവകാശികളിലൂടെ നിലനിർത്താൻ ആരെയാണ് സ്വീകരിക്കേണ്ടത്?

    - റൂത്തിനെ (4:5)

  • റൂത്ത് 4.5 ൽ റൂത്തിന് നൽകുന്ന വിശേഷണം എന്താണ്?

    - വിധവയും മോവാബ്യയും

ആധുനിക വിദ്യാഭ്യാസം: ആശങ്കകളും വെല്ലുവിളികളും

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 91]

ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 3]

കയ്യില്ലാതെ വില്ലു തൊടുത്ത് സ്വർണം പെയ്യിക്കുന്ന ശീതൾ ദേവി 🏹 🎯🔥

🌱 ദൈവം ഇപ്പോഴും ക്രിയേറ്റ് ചെയ്തുകൊണ്ടേയിരിക്കുകയാണോ? 'കണ്ടിന്യൂവസ് ക്രിയേഷൻ' വൈബ്സ്! ✨