എങ്ങിനെ സന്തുഷ്ടനായപ്പോഴാണ് ബോവാസ് ധാന്യക്കൂമ്പാരത്തിന്റെ അരികില്‍ കിടന്നുറങ്ങിയത്?
- ഭക്ഷിച്ചും പാനംചെയ്തും സന്തുഷ്ടനായപ്പോള്‍ (3:7)
എപ്പോളാണ് ബോവാസ് ഞെട്ടി ഉണർന്നത്?
- അർദ്ധരാത്രി (3:8)
അർദ്ധരാത്രി ആരാണ് ഞെട്ടി ഉണർന്നത്?
- ബോവാസ് (3:8)
ഞെട്ടി ഉണർന്ന ബോവാസ് എന്താണ് കണ്ടത്?
- കാൽക്കൽ ഒരു സ്ത്രീ കിടക്കുന്നത് (3:8)
ഞെട്ടി ഉണർന്ന ബോവാസ് ആദ്യം ചോദിച്ച ചോദ്യമെന്ത്?
- നീ ആരാണ് (3:9)
പൂരിപ്പിക്കുക ഞാൻ ......... റൂത്ത് ആണ് എന്ന് അവൾ പറഞ്ഞു?
- നിന്റെ ദാസിയായ (3:9)
ബോവാസിന്റെ എന്താണ് ഈ ദാസിയുടെ മേൽവിരിച്ച് എന്നെ സ്വീകരിക്കുക എന്ന് പറഞ്ഞത്?
- വസ്ത്രം (3:9)
അങ്ങയുടെ ഈ വസ്ത്രം ആരുടെ മേൽവിരിച്ച് സ്വീകരിക്കാൻ ആണ് പറഞ്ഞത്?
- ഈ ദാസിയുടെ മേൽ (3:9)
അങ്ങയുടെ ഈ വസ്ത്രം ദാസിയുടെ മേൽവിരിച്ച് എന്ത് ചെയ്യാനാണ് പറഞ്ഞത്?
- സ്വീകരിക്കാൻ (3:9)
കാല്‍ക്കല്‍ കിടന്ന സ്ത്രീയോട് ബോവാസ് ചോദിച്ച ചോദ്യം എന്ത്?
- നീ ആരാണ്? (3:9)
അങ്ങ് എന്റെ ആരാകയാല്‍ അങ്ങയുടെ വസ്ത്രം ഈ ദാസിയുടെമേല്‍ വിരിച്ച് എന്നെ സ്വീകരിക്കുക എന്നാണ് റൂത്ത് പറഞ്ഞത്?
- അടുത്ത ബന്ധുവാകയാല്‍ (3:9)
അങ്ങ് എന്റെ അടുത്ത ബന്ധുവാകയാല്‍ അങ്ങയുടെ വസ്ത്രം ഈ ദാസിയുടെ മേല്‍ വിരിച്ച് എന്നെ സ്വീകരിക്കുക എന്ന് റൂത്ത് പറഞ്ഞപ്പോള്‍ ബോവാസ് പറഞ്ഞ മറുപടി എന്ത്?
- മകളേ കര്‍ത്താവ് നിന്നെ അനുഗ്രഹിക്കട്ടെ (3:10)
ആരെ തേടാതെ നീ എന്റെ അടുക്കല്‍ വന്നല്ലോ എന്നാണ് ബോവാസ് പറഞ്ഞത്?
- യുവാക്കന്മാരെ - ധനികരോ ദരിദ്രരോ ആകട്ടെ (3:10)
ആര് അനുഗ്രഹിക്കട്ടെ എന്നാണ് ബോവാസ് മറുപടി
പറഞ്ഞത്?
- കർത്താവ് (3:10)
പൂരിപ്പിക്കുക: അവൻ മറുപടി പറഞ്ഞു .......... കർത്താവ് നിന്നെ അനുഗ്രഹിക്കട്ടെ?
- മകളെ (3:10)
റൂത്ത് കാണിച്ച എന്താണ് ആദ്യത്തെകാൾ വലുതാണെന്ന് ബോവാസ് പറഞ്ഞത്?
- ഔദാര്യം (3:10)
ആരെ തേടാതെയാണ് റൂത്ത് ബോവാസിന്റെ അടുത്ത് വന്നത്?
- യുവാക്കന്മാരെ (3:10)
പൂരിപ്പിക്കുക: യുവാക്കന്മാരെ ........... ദരിദ്രരോ ആകട്ടെ തേടാതെ നീ എന്റെ അടുക്കൽ വന്നല്ലോ?
- ധനികരോ (3:10)
മകളെ ഭയപ്പെടേണ്ട എന്ന് റൂത്തിനോട് പറഞ്ഞത് ആരാണ്?
- ബോവാസ് (3:11)
എന്താണ് ബോവാസ് റൂത്തിന് ചെയ്തുകൊടുക്കാം എന്ന് പറഞ്ഞത്?
- ആവശ്യപ്പെടുന്നതെന്തും (3:11)
റൂത്ത് ആരെന്നാണ് നഗരത്തിലെ ബോവാസിന്റെ പരിചയക്കാർ ക്കെല്ലാം അറിയാവുന്നത്?
- ഉത്തമ സ്ത്രീയാണെന്ന് (3:11)
റൂത്ത് ഉത്തമ സ്ത്രീയാണെന്ന് ബോവാസിന്റെ ആർക്കാണ് അറിയാവുന്നത്?
- പരിചയക്കാർക്ക് (3:11)
റൂത്ത് 3:11-ല്‍ മകളേ എന്ന് സംബോധന ചെയ്തുകൊണ്ട് ബോവാസ് റൂത്തിനോട് പറഞ്ഞതെന്ത്?
- ഭയപ്പെടേണ്ടാ
എന്ത് വാസ്തവംതന്നെ എന്നാണ് ബോവാസ് പറഞ്ഞത്?
- ഞാന്‍ നിന്റെ അടുത്ത ബന്ധുവാണെന്നതു (3:12)
എന്നെക്കാള്‍ അടുത്ത മറ്റൊരു ചാര്‍ച്ചക്കാരന്‍ നിനക്കുണ്ട്. ആര്, ആരോട് പറഞ്ഞു?
- ബോവാസ് റൂത്തിനോട് (3:12)
പൂരിപ്പിക്കുക: ഞാൻ നിന്റെ അടുത്ത ........... ആണെന്നത് വാസ്തവം തന്നെ?
- ബന്ധു (3:12)
എന്നെക്കാൾ അടുത്ത ആര് നിനക്കുണ്ട് എന്നാണ് ബോവാസ് പറഞ്ഞത്?
- ചാർച്ചക്കാരൻ (3:12)
എപ്പോഴാണ് റൂത്തിനോട് ഇവിടെ കഴിയുക എന്ന് ബോവാസ് പറഞ്ഞത്?
- രാത്രി (3:13)
ഏറ്റവും അടുത്ത ബന്ധുവിന്റെ എന്ത് അവൻ നിർവഹിക്കുമോ എന്ന് രാവിലെ അന്വേഷിക്കാം എന്നാണ് ബോവാസ് പറഞ്ഞത്?
- ചുമതല (3:13)
അടുത്ത ബന്ധുവിന്റെ ചുമതല അവൻ നിർവഹിക്കുമോ എന്ന് എപ്പോൾ അന്വേഷിക്കും എന്നാണ് ബോവാസ് പറഞ്ഞത്?
- രാവിലെ (3:13)
ആരുടെ കടമ കർത്താവാണെ ഞാൻ നിർവഹിക്കും എന്നാണ് ബോവാസ് ഉറപ്പുനൽകിയത്?
- ഉറ്റ ബന്ധുവിന്റെ (3:13)