എന്തിന് കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് നവോമി മരുമക്കളോട് പറഞ്ഞത്?
- വിവാഹം ചെയ്ത് കുടുംബജീവിതം നയിക്കാന്‍ (1:9)
നവോമി മരുമക്കളെ അനുഗ്രഹിച്ച് ചുംബിച്ചപ്പോള്‍ എന്താണ് സംഭവിച്ചത്?
- അവര്‍ പൊട്ടിക്കരഞ്ഞു (1:9)
വീണ്ടും വിവാഹം ചെയ്യത് കുടുബജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് നവോമി ആശംസിച്ചത് ആരെ?
- മരുമക്കളെ (1:9)
എവിടേക്ക് വരുന്നു എന്നാണ് നവോമിയുടെ മരുമക്കൾ കരഞ്ഞു കൊണ്ട് പറഞ്ഞത്?
- ബെത്ലെഹേമിലേക്ക് (നവോമിയുടെ കൂടെ) (1:10)
ഞങ്ങള്‍ പോകുന്നില്ല അമ്മയുടെ ആളുകളുടെ അടുത്തേക്ക് ഞങ്ങളും വരുന്നു. ആര്? ആരോടുപറഞ്ഞു?
- മരുമക്കള്‍ നവോമിയോട് (1:10)
റൂത്ത് 1:11ല്‍ നവോമി ചോദിക്കുന്ന രണ്ട് ചോദ്യങ്ങള്‍ ഏവ?
എന്തിന് എന്നോടുകൂടെ വരുന്നു?
- നിങ്ങള്‍ക്ക് ഭര്‍ത്താക്കന്മാരാകാന്‍ എനിക്കിനി പുത്രന്മാര്‍ ഉണ്ടാകുമോ? (1:11)
നവോമി തന്റെ മരുമക്കളെ 'എന്റെ മക്കളെ' എന്ന് എത്രപ്രാവശ്യം വിളിക്കുന്നുണ്ട്?
- 2 പ്രാവശ്യം (1:11, 1:12)
മടങ്ങിപ്പോകുവിന്‍, തിരിച്ചുപോകുവിന്‍ എന്ന് എത്ര തവണ വീതം നവോമി മരുമക്കളോട് പറയുന്നുണ്ട്?
- മടങ്ങിപ്പോകുവിന്‍ - രണ്ടു തവണ (1:8, 1:12), തിരിച്ചുപോകുവിന്‍ - ഒരു തവണ (1:11)
വിവാഹം ചെയ്യുവാൻ കഴിയാത്തവിധം ഞാൻ വൃദ്ധയായിരിക്കുന്നു എന്ന് പറഞ്ഞതാര്?
- നവോമി (1:12)
വിവാഹം ചെയ്യാന്‍ കഴിയാത്തവിധം ഞാന്‍ വൃദ്ധയായിരിക്കുന്നു എന്ന് പറഞ്ഞ് നവോമി എത്ര ചോദ്യങ്ങള്‍ മരുമക്കളോട് ചോദിക്കുന്നുണ്ട്?
- രണ്ട് ചോദ്യങ്ങള്‍ (1:13)
നിങ്ങള്‍ വിധവകളായി കഴിയുമോ? ആര് ആരോട് ചോദിച്ചു?
- നവോമി മരുമക്കളോട് (1:13)
ആരുടെ കരം എനിക്കെതിരായി ഉയര്‍ന്നിരിക്കുന്നു എന്നാണ് നവോമി പറഞ്ഞത്?
- കര്‍ത്താവിന്റെ (1:13)
"നിങ്ങളെപ്രതിയും ഞാന്‍ അത്യന്തം വ്യസനിക്കേണ്ടിവരും" എന്ന് പറഞ്ഞശേഷം സംഭവിച്ചത് എന്ത്?
- അവര്‍ വീണ്ടും പൊട്ടിക്കരഞ്ഞു (1:14)
നവോമിയെ ചുംബിച്ച് വിടവാങ്ങിയത് ആര്?
- ഓര്‍ഫാ (1:14)
ആരാണ് നവോമിയെ പിരിയാതെ നിന്നത്?
- റൂത്ത് (1:14)
ഓര്‍ഫാ ആരുടെ അടുത്തേക്കാണ് മടങ്ങിപ്പോയത്?
- ചാര്‍ച്ചക്കാരുടെയും ദേവന്മാരുടെയും അടുത്തേക്ക് (1:15)
അമ്മയെ ഉപേക്ഷിക്കാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു പറയരുത്. ആരുടെ വാക്കുകള്‍?
- റൂത്തിന്റെ (1:16)
അമ്മ പോകുന്നിടത്തു ഞാനും വരും വസിക്കുന്നിടത്തു ഞാനും വസിക്കും, അമ്മയുടെ ചാര്‍ച്ചക്കാര്‍ എന്റെ ചാര്‍ച്ചക്കാരും അമ്മയുടെ ദൈവം എന്റെ ദൈവവുമായിരിക്കും? ആര്? ആരോട് പറഞ്ഞു?
- റൂത്ത് തന്റെ അമ്മായിയമ്മയായ നവോമിയോട് (1:16)
എവിടെ താന്‍ മരിച്ച് അടക്കപ്പെടും എന്നാണ് റൂത്ത് പറഞ്ഞത്?
- അമ്മ മരിക്കുന്നിടത്ത് (1:17)
റൂത്ത് 1-ാം അധ്യായം 17-ാം വാക്യത്തിലെ ആശയം?
- മരണം 1:17
അവള്‍ തന്നോടുകൂടെ പോരാനുറച്ചു എന്നുകണ്ടു നവോമി അവളെ നിര്‍ബന്ധിച്ചില്ല? അവള്‍ ആര്?
- റൂത്ത് (1:18)
അവര്‍ ബേത്‌ലഹെമില്‍ എത്തിയപ്പോള്‍ ആരാണ് അവരെ കണ്ട് വിസ്മയിച്ചത്?
- പട്ടണം മുഴുവന്‍ (1:19)
നവോമിയും റൂത്തും എവിടെയെത്തി?
- ബെത്‌ലെഹെമില്‍ (1:19)
സര്‍വശക്തന്‍ തന്നോടു എപ്രകാരമാണ് പ്രവര്‍ത്തിച്ചത് എന്നാണ് നവോമി പറഞ്ഞത്?
- വളരെ കഠിനമായി (1:20)
എല്ലാം തികഞ്ഞവളായി ഇവിടെനിന്നു പോയ എന്നെ എങ്ങനെയാണ് കര്‍ത്താവ് തിരിച്ചയച്ചത് എന്നാണ് നവോമി പറഞ്ഞത്?
- ഒന്നും ഇല്ലാത്തവളായി
കര്‍ത്താവ് എന്നെ ഞെരുക്കുകയും സര്‍വശക്തന്‍ എനിക്ക് ആപത്തുവരുത്തുകയും ചെയ്യുമ്പോള്‍ എന്തിനെന്നെ നവോമി എന്നു വിളിക്കുന്നു? ആര് ആരോട് പറഞ്ഞു?
- നവോമി ബെത്‌ലെഹെമിലെ സ്ത്രീകളോട്
നവോമി എന്ന വാക്കിന്റെ അര്‍ത്ഥം?
- സന്തുഷ്ട