റൂത്ത് അധ്യായം 1-ല്‍ ആകെ എത്ര വാക്യങ്ങള്‍ ഉണ്ട്?
- 22 വാക്യങ്ങള്‍
റൂത്ത് ഒന്നാം അധ്യായത്തിലെ ആദ്യത്തെ ശീര്‍ഷകം എന്ത്?
- എലിമെലെക്കും കുടുംബവും മൊവാബില്‍
ആരുടെ ഭരണകാലത്താണ് നാട്ടില്‍ ക്ഷാമം ഉണ്ടായത്?
- ന്യായാധിപന്‍മാരുടെ (1:1)
മൊവാബ് ദേശത്ത് കുടിയേറിപ്പാര്‍ത്തയാള്‍ ഏതു നാട്ടുകാര നായിരുന്നു?
- യൂദായിലെ ഒരു ബേത്‌ലെഹംകാരന്‍ (1:1)
യൂദായിലെ ബെത്‌ലഹേംകാരനായ ആരാണ് മൊവാബ് ദേശത്തെക്ക് കുടിയേറിപ്പാർത്തത്?
- എലിമെലെക്ക് (1:1)
എലിമെലക്കിന്റെ ഭാര്യയുടെ പേര് എന്ത്?
- നവോമി (1:2)
മഹലോൻന്റെയും, കിലിയോന്റെയും പിതാവിന്റെ പേര് ?
- എലിമെലെക്ക് (1:2)
കിലിയോന്റെ മാതാവിന്റെ പേര് എന്ത്?
- നവോമി (1:2)
എലിമെലെക്കും കുടുംബവും ഏത് ജനവിഭാഗത്തിൽ പ്പെട്ടവരായിരുന്നു?
- എഫ്രാത്യർ (1:2)
അവര്‍ യൂദായിലെ ബേത്‌ലെഹെമില്‍ നിന്നുള്ള ......... ആയിരുന്നു.
- എഫ്രാത്യരായിരുന്നു (റൂത്ത് 1:2)
ബേത്‌ലെഹെമിന്റെ പഴയ പേര്?
- എഫ്രാത്യ
റൂത്തിന്റെ പുസ്തകം 1-ാം അധ്യായത്തിലെ രണ്ടാമത്തെ ശീര്‍ഷ കം എന്ത്?
- നവോമിയും റൂത്തും ബെത്‌ലെഹേമിലേക്ക്
നവോമിയുടെ ഭര്‍ത്താവിന്റെ മരണം രേഖപ്പെടുത്തിയിരിക്കു ന്നത് എത്രാം വാക്യത്തിലാണ്?
- റൂത്ത് 1:3
ആരുടെ ഭർത്താവാണ് മരണമടഞ്ഞത്?
- നവോമിയുടെ (1:3)
നവോമിയുടെ മരുമക്കളുടെ പേര് എന്ത്?
- ഓർഫാ, റൂത്ത് (1:4)
നവോമിയും കുടുംബവും മൊവാബിൽ എത്ര വർഷം
താമസിച്ചു?
- 10 വർഷം(1:4)
നവോമിക്ക് നഷ്ടപ്പെട്ടവർ ആരൊക്കെയാണ്?
- ഭർത്താവും പുത്രന്മാരും (1:5)
നവോമിക്ക് ഭര്‍ത്താവും പുത്രന്മാരും നഷ്ടപ്പെട്ടു എന്നു പറഞ്ഞിരിക്കുന്ന വാക്യം എത്ര?
- റൂത്ത് 1:5
കർത്താവ് തന്റെ ജനത്തിനെ അനുഗ്രഹിച്ചതെങ്ങനെ?
- ഭക്ഷണം നൽകി (1:6)
നവോമി ആരുടെ കൂടെയാണ് ബേത്‌ലെഹെമിലേക്ക് പോകാൻ ഒരുങ്ങിയത് ?
- മരുമക്കളുടെ കൂടെ (1:6)
എന്തുകേട്ടാണ് നവോമി മരുക്കളോടുകൂടെ മൊവാബില്‍നിന്ന് തിരികെ പോകാനൊരുക്കിയത്?
- കര്‍ത്താവ് തന്റെ ജനത്തെ ഭക്ഷണം നല്‍കി
അനുഗ്രഹിക്കുന്നു എന്നു കേട്ട് (1:6) ആരാണ് യൂദായിലേക്കുള്ള വഴിയിലെത്തിയത്. റൂത്ത് 1:7 അനുസരിച്ച് പൂരിപ്പിക്കുക?
- നവോമിയും മരുമക്കളും
നവോമി മരുമക്കളോട് എവിടെക്ക് പോകുവാനാണ് പറഞ്ഞത്?
- മാതൃഭവനങ്ങളിലേക്ക് (1:8)
"നിങ്ങള്‍ മാതൃഭവനങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍" ആര് ആരോടുപറഞ്ഞു?
- നവോമി മരുമക്കളോട് (1:8)
നിങ്ങള്‍ ആരോട് കരുണ കാണിച്ചു എന്നാണ് നവോമി മരുമക്കളോട് പറഞ്ഞത്?
- മരിച്ചവരോടും എന്നോടും (1:8)
ആര് നിങ്ങളോടും കരുണ കാണിക്കട്ടെ എന്നാണ് നവോമി തന്റെ മരുമക്കളോട് പറഞ്ഞത്?
- കര്‍ത്താവ് (1:8)