ആരാണ് ഗലാത്തിയരെ പരിച്ഛേദനത്തിന് നിര്‍ബന്ധിക്കുന്നത്?
ശാരീരികമായ ബാഹ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവര്‍
ശാരീരികമായ ബാഹ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവര്‍ ഗലാത്തിയരെ എന്തിനാണ് നിർബന്ധിക്കുന്നത്?
പരിച്ഛേദനത്തിന് (6:12)
എന്തുകൊണ്ടാണ് അവര്‍ അങ്ങിനെ ചെയ്യുന്നതെന്നാണ് പൗലോസ് പറയുന്നത്?
ക്രിസ്തുവിന്റെ കുരിശിനെപ്രതി പീഢിപ്പിക്കപ്പെടാതിരിക്കാന്‍വേണ്ടി മാത്രം (6:12)
എന്തിനെപ്രതി പീഢിപ്പിക്കപ്പെടാതിരിക്കാനാണ് അവര്‍ അങ്ങനെ ചെയ്യുന്നത്?
ക്രിസ്തുവിന്റെ കുരിശിനെ പ്രതി
പരിച്ഛേദനം സ്വീകരിച്ചവര്‍പോലും എന്ത് അനുസരിക്കുന്നില്ലെ ന്നാണ് പൗലോസ് പറയുന്നത്?
നിയമം അനുസരിക്കുന്നില്ല
എന്തുകൊണ്ടാണ് ഗലാത്തിയരും പരിച്ഛേദിതരായി കാണാന്‍ അവര്‍ ആഗ്രഹിക്കുന്നത്?
ഗലാത്തിയരുടെ ശരീരത്തെ ക്കുറിച്ച് അവര്‍ക്ക് മേന്മ ഭാവിക്കാന്‍ കഴിയേണ്ടതിന് (6:13).
എന്തില്‍ മാത്രം മേന്മ ഭാവിക്കാന്‍ തനിക്ക് ഇടയാകട്ടെ എന്നാണ് പൗലോസ് പറയുന്നത്?
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശില്‍ മാത്രം
"അവനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു." ആരെപ്രതി?
ക്രിസ്തുവിനെപ്രതി
ഇവിടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നത് ആരെ ഉദ്ദേശിച്ചാണ്?
പൗലോസ് ശ്ലീഹായെ ഉദ്ദേശിച്ച് (6:14)
പരിച്ഛേദന കര്‍മ്മത്തെപറ്റി പൗലോസ് ശ്ലീഹാ എന്താണ് പറയുന്നത്?
പരിച്ഛേദനം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോ കാര്യമില്ല (6:15)
പരമപ്രധാനമായ കാര്യം എന്താണ്?
പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനമായ കാര്യം (6:15)
ഏത് നിയമം അനുസരിച്ച് വ്യാപരിക്കുന്നവര്‍ക്കാണ് പൗലോസ് സമാധാനവും കാരുണ്യവും ആശംസിക്കുന്നത്?
പുതിയ സൃഷ്ടിയാവുക എന്ന പരമപ്രധാനമായ വസ്തുത അനുസരിച്ച് വ്യാപരിക്കുന്നവര്‍ക്ക് (6:16)
ഈ നിയമം അനുസരിച്ച് വ്യാപരിക്കുന്ന എല്ലാവര്‍ക്കും പൗലോസ് എന്താണ് ആശംസിക്കുന്നത്?
സമാധാനവും കാരുണ്യവും
ഈ നിയമം അനുസരിച്ച് വ്യാപരിക്കുന്ന എല്ലാവര്‍ക്കും എന്നതുകൊണ്ട് പൗലോസ് ആരെയാണ് ഉദ്ദശിക്കുന്നത്?
ദൈവത്തിന്റെ ഇസ്രായേലിനെ (6:16)
പൗലോസ് തന്റെ ശരീരത്തില്‍ എന്ത് അടയാളമാണ് ധരിച്ചിരിക്കുന്നത്?
യേശുവിന്റെ അടയാളങ്ങള്‍
ഇനിമേല്‍ തന്നെ ആരും ബുദ്ധിമുട്ടിക്കരുത് എന്ന് പൗലോസ് പറയുന്നത് എന്തുകൊണ്ടാണ്?
എന്തെന്നാല്‍ അദ്ദേഹം തന്റെ ശരീരത്തില്‍ യേശുവിന്റെ അടയാളങ്ങള്‍ ധരിച്ചിരിക്കുന്നു (6:17)
പൗലോസ് ഗലാത്തിയാക്കാര്‍ക്ക് എന്താണ് ആശംസിക്കുന്നത്?
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ അവരുടെ ആത്മാവോടുകൂടി ഉണ്ടായിരിക്കട്ടെ എന്ന്
കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ ആരുടെ ആത്മാവിനോടുകൂടെ ഉണ്ടായിരിക്കട്ടെ എന്നാണ് പൗലോസ് ആശംസിക്കുന്നത്?
ഗലാത്തിയാക്കാരുടെ
പൗലോസ് ഗലാത്തിയര്‍ക്ക് ആരുടെ കൃപയാണ് നല്‍കുന്നത്?
കര്‍ത്താവായ യേശുക്രിസ്തുവിന്റെ
ഗലാത്തിയാക്കാര്‍ക്കുള്ള ലേഖനത്തില്‍ ഏറ്റവും കൂടുതല്‍ വാക്യങ്ങളുള്ള അധ്യായം ഏതാണ്?
4-ാം അധ്യായം, 31 വാക്യങ്ങള്‍
ഈ ലേഖനത്തിലെ ഏറ്റവും ചെറിയ അധ്യായമേത്?
6-ാം അധ്യായം, 18 വാക്യങ്ങള്‍
ഈ ലേഖനത്തിലെ അവസാന വാക്ക് എന്താണ്?
ആമ്മേന്‍