LOGOS QUIZ

ഗലാത്തിയ - Chapter 5 [3of3]

സമ്പൂർണ്ണ പഠന സഹായി [ലോഗോസ് ക്വിസ് 2026]

Sathyadeepam
  1. എന്ത് ശ്രദ്ധിക്കണമെന്നാണ് പൗലോസ് പറയുന്നത്?

    ഗലാത്തിയക്കാര്‍ അന്യോന്യം കടിച്ചുകീറുകയും വിഴുങ്ങു കയും ചെയ്ത് പരസ്പരം നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

  2. എങ്ങിനെ വ്യാപരിക്കണമെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

    ആത്മാവിന്റെ പ്രേരണയനുസരിച്ച് വ്യാപരിക്കുവാനാണ് പറയുന്നത് (5:16)

  3. എന്തിനെ തൃപ്തിപ്പെടുത്തരുത് എന്നാണ് ശ്ലീഹാ പറയുന്നത്?

    ജഡമോഹങ്ങളെ

  4. എന്തുകൊണ്ടാണ് ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടു ത്തരുത് എന്ന് പറയുന്നത്?

    എന്തെന്നാല്‍ ജഡമോഹങ്ങള്‍ ആത്മാവിന് എതിരാണ് (5:17)

  1. ആത്മാവിന്റെ അഭിലാഷങ്ങള്‍ എന്തിന് എതിരാണ്?

    ജഡത്തിന് എതിരാണ് (5:17)

  2. ആര് തമ്മിലാണ് പരസ്പരം എതിര്‍ക്കുന്നത്?

    ജഡമോഹങ്ങളും ആത്മാവും തമ്മില്‍

  3. ജഡമോഹങ്ങളും ആത്മാവും പരസ്പരം എതിര്‍ക്കുന്നതു നിമിത്തം ഗലാത്തിയര്‍ക്ക് എന്താണ് സാധിക്കാതെ വരുന്നത്?

    ആഗ്രഹിക്കുന്നത് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നു (5:17)

  4. അവര്‍ നിയമത്തിന് കീഴില്‍ അല്ലാതാകുന്നത് എപ്പോഴാണ്?

    ആത്മാവ് അവരെ നയിക്കുമ്പോള്‍ (5:18)

  1. ജഡത്തിന്റെ വ്യാപാരങ്ങള്‍ എന്തൊക്കെയാണെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

    ജഡത്തിന്റെ വ്യാപാരങ്ങള്‍ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈദൃശ്യമായ മറ്റ് പ്രവൃത്തികളുമാണ് (5:19-21).

  2. ഈദൃശ്യമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പൗലോസ് ശ്ലീഹാ എന്ത് താക്കീതാണ് നല്കുന്നത്?

    അവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല.

  3. ആത്മാവിന്റെ ഫലങ്ങള്‍ എന്തെല്ലാമാണ്?

    ആത്മാവിന്റെ ഫലങ്ങള്‍ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ് (5:22-23).

  1. യേശുക്രിസ്തുവിനുള്ളവര്‍ വികാരങ്ങളോടും മോഹങ്ങളോടും കൂടി എന്തിനെയാണ് ക്രൂശിച്ചിരിക്കുന്നത്?

    തങ്ങളുടെ ജഡത്തെ (5:24)

  2. ആരാണ് തങ്ങളുടെ ജഡത്തെ വികാരങ്ങളോടും മോഹങ്ങളോടുംകൂടി ക്രൂശിച്ചിരിക്കുന്നത്?

    യേശുക്രിസ്തുവിനുള്ളവര്‍.

  3. യേശുക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ എപ്രകാരമാണ് ക്രൂശിച്ചിരിക്കുന്നത്?

    യേശുക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു (5:24)

  1. നമുക്ക് ആത്മാവില്‍ വ്യാപരിക്കാന്‍ സാധിക്കുന്നത് എപ്പോഴാണ്?

    നാം ആത്മാവില്‍ ജീവിക്കുമ്പോള്‍ (5:25)

  2. ആത്മാവിന്റെ ഫലങ്ങള്‍ക്കെതിരായി എന്തെങ്കിലും നിയമമുണ്ടോ?

    ഇല്ല. ആത്മാവിന്റെ ഫലങ്ങള്‍ക്കെതിരെ ഒരു നിയമവുമില്ല.

  3. ഒരു നിയമവുമില്ലാത്തത് എന്തിനെതിരെയാണ്?

    ആത്മാവിന്റെ ഫലങ്ങള്‍ക്കെതിരെ (5:23).

  4. ഗലാത്തിയര്‍ എങ്ങനെയുള്ളവര്‍ ആകാതിരിക്കട്ടെ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

    അവര്‍ പരസ്പരം പ്രകോപി ക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ത്ഥാഭിമാനികളും ആകാതിരിക്കട്ടെ എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്.

  5. പരസ്പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ത്ഥാഭിമാനികളും ആകാതിരിക്കട്ടെ എന്ന് ആരെക്കുറിച്ചാണ് ശ്ലീഹാ പറയുന്നത്?

    ഗലാത്തിയരെക്കുറിച്ച്.

ഗ്രിഗറി പാപ്പയും ജർമൻ രാജവംശങ്ങളും

🌌 മരണത്തിനപ്പുറം: ഒരു ശൂന്യതയോ അതോ അനന്തമായ വിസ്മയമോ?

വിശുദ്ധ മറിയം ത്രേസ്യ

വിശ്വാസത്തിൻ്റെ ചിറകിലേറി

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 75]