പൗലോസിന്റെ വാക്കുകളില്‍ ഗലാത്തിയക്കാര്‍ എന്താണ് അഭിലഷിക്കുന്നത്?
- നിയമത്തിന് വിധേയരായിരിക്കാന്‍ (4:21)
നിയമത്തിന് വിധേയരായിരിക്കാന്‍ അഭിലഷിക്കുന്ന അവരോട് പൗലോസ് എന്താണ് ചോദിക്കുന്നത്?
- അവര്‍ നിയമം അനുസരിക്കുമോ എന്നാണ് ചോദിക്കുന്നത്.
അബ്രാഹത്തിന്റെ രണ്ട് പുത്രന്മാര്‍ ആരില്‍ നിന്നും ജനിച്ചവരായിരുന്നു?
- ഒരുവന്‍ ദാസിയില്‍ നിന്ന്. ഇതരന്‍ സ്വതന്ത്രയില്‍ നിന്നും (4:22)
ഇരുവരും ഏത് രീതിയില്‍ ജനിച്ചു എന്നാണ് പൗലോസ് പറയുന്നത്?
- ദാസിയുടെ പുത്രന്‍ ശാരീരിക രീതിയിലും സ്വതന്ത്രയുടെ പുത്രന്‍ വാഗ്ദാന പ്രകാരവും ജനിച്ചു.
ആലങ്കാരികമായി പറഞ്ഞാല്‍ ഈ സ്ത്രീകള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
- അവര്‍ രണ്ട് ഉടമ്പടികളെ പ്രതിനിധാനം ചെയ്യുന്നു.
സീനായ് മലയില്‍ നിന്നുള്ളവള്‍ ആരാണ്?
- ഹാഗാര്‍
അവള്‍ എന്തിനുവേണ്ടി മക്കളെ ജനിപ്പിക്കുന്നു?
- ദാസ്യവൃത്തിക്കായി മക്കളെ ജനിപ്പിക്കുന്നു
ഹാഗാര്‍ എന്തിന്റെ പ്രതീകമാണ്?
- ഹാഗാര്‍ അറേബ്യയിലെ സീനായ് മലയാണ്. അവള്‍ ഇന്നത്തെ ജറുസലേമിന്റെ പ്രതീകമത്രെ
ഇന്നത്തെ ജറുസലേമിന്റെ പ്രതീകമായി വിശേഷിപ്പിക്കുന്നത് ആരെയാണ്?
- ഹാഗാറിനെ
ഹാഗാറിനെ ഇന്നത്തെ ജറുസലേമിന്റെ പ്രതീകമായി ചിത്രീകരിക്കുന്നത് എന്തുകൊണ്ട്?
- കാരണം അവള്‍ തന്റെ മക്കളോടൊത്ത് ദാസ്യവൃത്തി ചെയ്യുന്നു (4:25)
സ്വര്‍ഗീയ ജറുസലേം എന്തിനെ പ്രതിനിധീകരിക്കുന്നു?
- സ്വതന്ത്രയെ
ആരാണ് നമ്മുടെ അമ്മ?
- സ്വതന്ത്ര എന്ന് പൗലോസ് വിശേഷിപ്പിക്കുന്നവള്‍
എന്തുകൊണ്ടാണ് സ്വതന്ത്രയെ നമ്മുടെ അമ്മ എന്ന് വിശഷിപ്പിക്കുന്നത്?
- കാരണം അവള്‍ സ്വര്‍ഗീയ ജറുസലേമിനെ പ്രതിനിധാനം ചെയ്യുന്നു. ഏശയ്യയുടെ പുസ്തകം 54-ാം അധ്യായം ഒന്നാം വാക്യത്തില്‍ പറയുന്നു "അല്ലയോ പ്രസവിക്കാത്ത വന്ധ്യേ, നീ ആഹ്ലാദിക്കുക. എന്തെന്നാല്‍ ഭര്‍തൃമതിക്കുള്ളതിനേക്കാള്‍ കൂടുതല്‍ മക്കള്‍ പരിത്യക്തര്‍ക്ക് ആണുള്ളത്." (4:27)
ഗലാത്തിയര്‍ ആരെപ്പോലെതന്നെ വാഗ്ദാനത്തിന്റെ മക്കളാണെന്നാണ് പൗലോസ് പറയുന്നത്?
- ഇസഹാക്കിനെപ്പോലെ (4:28)
ആരാണ് ഇസഹാക്കിനെപ്പോലെ വാഗ്ദാനത്തിന്റെ മക്കള്‍?
- ഗലാത്തിയരും
ശാരീരിക രീതിയില്‍ ജനിച്ചവന്‍ ആരെയാണ് അന്ന് പീഡിപ്പിച്ചത്?
- ആത്മാവിന്റെ ശക്തിയാല്‍ ജനിച്ചവനെ
"ഇന്നും അതുപോലെതന്നെയാണ്" ഏതുപോലെതന്നെ?
- ശാരീരിക രീതിയില്‍ ജനിച്ചവന്‍ ഇന്നും ആത്മാവിന്റെ ശക്തിയാല്‍ ജനിച്ചവനെ പീഡിപ്പിക്കുന്നു (4:29)
വിശുദ്ധ ലിഖിതം എന്താണ് പറയുന്നത്?
- 'ദാസിയേയും അവളുടെ പുത്രനേയും നിഷ്കാസനം ചെയ്യുവിന്‍. എന്തെന്നാല്‍ ദാസിയുടെ പുത്രന്‍ സ്വതന്ത്രയുടെ പുത്രനോടൊപ്പം അവകാശിയാകാന്‍ പാടില്ല' (4:30)
ഇവിടെ ആരെ നിഷ്ക്കാസനം ചെയ്യുവാനാണ് വിശുദ്ധലിഖിതം പറയുന്നത്?
- ദാസിയേയും അവളുടെ പുത്രനേയും
എന്തുകൊണ്ടാണ് ദാസിയേയും അവളുടെ പുത്രനേയും നിഷ്കാസനം ചെയ്യണം എന്ന് പറയുന്നത്?
- എന്തെന്നാല്‍ ദാസിയുടെ പുത്രന്‍ സ്വതന്ത്രയുടെ പുത്രനോടൊപ്പം അവകാശിയാകാന്‍ പാടില്ല.
ഗലാത്തിയര്‍ ആരുടെ മക്കളാണെന്നാണ് പൗലോസ് പറയുന്നത്?
- സ്വതന്ത്രയുടെ
നാലാം അധ്യായത്തില്‍ പൗലോസ് ശ്ലീഹാ ഗലാത്തിയരെ 'സഹോദരരെ' എന്ന് എത്ര പ്രാവശ്യം സംബോധന ചെയ്യുന്നുണ്ട്?
- മൂന്നുപ്രാവശ്യം