LOGOS QUIZ

ഗലാത്തിയ - Chapter 4 [1of3]

Sathyadeepam
  • നാലാം അധ്യായത്തില്‍ ആകെ എത്ര വാക്യങ്ങളുണ്ട്?

    - 31 വാക്യങ്ങള്‍

  • ഈ അധ്യായത്തിന്റെ ഒന്നാം വാക്യത്തില്‍ പൗലോസ് വിവക്ഷിക്കുന്നത് എന്താണ്?

    - പിന്തുടര്‍ച്ചാവകാശി വസ്തുവിന്റെ ഉടമയാണെന്നിരിക്കിലും ബാലനായി ഇരിക്കുന്നിടത്തോളം കാലം അടിമയില്‍നിന്നും വിഭിന്നനല്ല (4:1)

  • പിന്തുടര്‍ച്ചാവകാശി അടിമയില്‍നിന്നും വിഭിന്നനല്ലാതാകുന്നത് എപ്പോഴാണ്?

    - പിന്തുടര്‍ച്ചാവകാശി ബാലനായിരിക്കുന്നിടത്തോളം കാലം

  • പിതാവ് നിശ്ചയിച്ച കാലാവധിവരെ അവന്‍ ആരുടെ സംരക്ഷണയിലായിരിക്കും?

    - രക്ഷകര്‍ത്താക്കളുടേയും കാര്യസ്ഥന്മാരുടെയും

  • അവന്‍ രക്ഷകര്‍ത്താക്കളുടേയും കാര്യസ്ഥന്മാരുടെയും സംരക്ഷണയില്‍ എത്രകാലം കഴിയണമെന്ന് ആരാണ് നിശ്ചയിക്കുന്നത്?

    - പിതാവ്

  • നമ്മള്‍ ശിശുക്കളായിരുന്നപ്പോള്‍ ഏത് ശക്തികള്‍ക്ക് അടിമപ്പെട്ടിരുന്നു?

    - പ്രകൃതിയുടെ ശക്തികള്‍ക്ക് (4:3)

  • കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം ആരെയാണ് അയച്ചത്?

    - തന്റെ പുത്രനെ (4:4)

  • അവന്‍ ആരില്‍ നിന്നും ജാതനായി?

    - സ്ത്രീയില്‍ നിന്നും ജാതനായി

  • അവന്‍ എപ്രകാരമാണ് ജനിച്ചത്?

    - നിയമത്തിന് അധീനനായി ജനിച്ചു (4:4)

  • നമ്മെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന് അവന്‍ എന്താണ് ചെയ്തത്?

    - അവന്‍ നിയമത്തിന് അധീനരായി കഴിഞ്ഞവരെ വിമുക്തരാക്കി

  • നിയമത്തിന് അധീനരായി കഴിഞ്ഞവരെ അവന്‍ വിമുക്തരാക്കിയത് എന്തിനുവേണ്ടിയാണ്?

    - നമ്മെ പുത്രന്മാരി ദത്തെടുക്കേണ്ടതിന് (4:5)

  • ആബ്‌ബാ! പിതാവേ എന്ന് ദൈവത്തെ വിളിക്കുന്നത് ആരാണ്?

    - അവിടത്തെ പുത്രന്‍

  • ആരുടെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു?

    - അവിടത്തെ പുത്രന്റെ ആത്മാവിനെ (4:6)

  • തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നത് എന്തുകൊണ്ട്?

    - നമ്മള്‍ അവിടത്തെ മക്കളായതുകൊണ്ട്

  • എന്തുകൊണ്ടാണ് നാം ഇനിമേല്‍ ദാസരല്ലാത്തത്?

    - നാം അവിടത്തെ മക്കളായി ദത്തെടുക്കപ്പെട്ടതുകൊണ്ട്

  • നാം അവിടത്തെ മക്കളായത് എങ്ങിനെ?

    - തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നതുവഴി.

  • ആരുടെ മുന്നിലാണ് നാം ഇനി ദാസരല്ലാത്തത്?

    - ആബ്‌ബാ! പിതാവെന്ന് വിളിക്കുന്ന ദൈവത്തിനു മുന്നില്‍

  • ദൈവഹിതമനുസരിച്ച് നാം അവകാശികളാകുന്നത് എങ്ങിനെ?

    - നാം അവിടത്തെ പുത്രരായതുകൊണ്ട് (4:7)

  • അവിടത്തെ പുത്രരായതുകൊണ്ട് ദൈവഹിതമനുസരിച്ച് നാം ആരാണെന്നാണ് പൗലോസ് പറയുന്നത്?

    - ദൈവഹിതമനുസരിച്ച് നാം അവകാശികളുമാണ്.

  • ദൈവത്തെ അറിയാതിരുന്ന കാലത്ത് ഗലാത്തിയാക്കാര്‍ എന്തിനെ സേവിച്ചു എന്നാണ് പൗലോസ് പറയുന്നത്?

    - ദൈവമല്ലാത്തവയെ സേവിച്ചു (4:8)

  • ഇപ്പോള്‍ ഗലാത്തിയാക്കാര്‍ എങ്ങിനെയുള്ളവരാണ്?

    - ഇപ്പോള്‍ അവര്‍ ദൈവത്തെ അറിയുന്നു. അതിലുപരി ദൈവം അവരെ അറിയുന്നു.

  • ദൈവത്തെ അറിയുന്ന ഗലാത്തിയാക്കാര്‍ക്ക് എങ്ങോട്ട് തിരിച്ചുപോകുവാന്‍ സാധിക്കുമോ എന്നാണ് പൗലോസ് ചോദിക്കുന്നത്?

    - ബലഹീനങ്ങളും വ്യര്‍ത്ഥങ്ങളുമായ പ്രപഞ്ചശക്തികളുടെ അടുത്തേക്ക് (4:9)

കൊച്ചി മേയര്‍ക്ക് കെസിബിസിയുടെ അനുമോദനം

യുവജനങ്ങൾ സമൂഹത്തിന്റെ വക്താക്കളും നീതിക്കുവേണ്ടി ശബ്ദമുയർത്തുന്നവരും ആകണം : മാർ ജോൺ നെല്ലിക്കുന്നേൽ

ജർമ്മൻ സഭയിലെ മലയാളി മെത്രാൻ

മൈൻസ്, ചരിത്രം തുടിക്കുന്ന മഹാ രൂപത

വിശുദ്ധ കാസിമിര്‍ (1458-1484) : മാര്‍ച്ച് 4