LOGOS QUIZ

ഗലാത്തിയ - Chapter 3 [2of3]

Sathyadeepam
  • ദൈവസന്നിധിയില്‍ ഒരുവനും എന്ത് വഴി നീതികരിക്ക പ്പെടുന്നില്ല എന്നാണ് പറയുന്നത്?

    - നിയമംവഴി

  • നിയമംവഴി ആരുടെ മുന്‍പിലാണ് ഒരുവനും നീതികരിക്കപ്പെടാത്തത്?

    - ദൈവസന്നിധിയില്‍

  • നിയമംവഴി ദൈവന്നിധിയില്‍ ആരും നീതികരിക്കപ്പെടാത്തത് എന്തുകൊണ്ട്?

    - എന്തെന്നാല്‍ നീതിമാന്‍ വിശ്വാസംവഴിയാണ് ജീവിക്കുക (3:11)

  • ആരാണ് വിശ്വാസംവഴി ജീവിക്കുന്നത്?

    - നീതിമാന്‍

  • നിയമം അനുഷ്ഠിക്കുന്നവന്‍ അവ വഴി ജീവിക്കും എന്ന് പറയുന്നതെന്തുകൊണ്ട്?

    - കാരണം നിയമത്തിന്റെ അടിസ്ഥാനം വിശ്വാസമല്ല

  • നിയമത്തിന്റെ ശാപത്തില്‍നിന്നും ആരാണ് നമ്മെ രക്ഷിച്ചത്?

    - ക്രിസ്തു

  • ക്രിസ്തു എങ്ങിനെയാണ് നമ്മെ നിയമത്തിന്റെ ശാപത്തില്‍നിന്നും രക്ഷിച്ചത്?

    - നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ട്

  • എന്തുകൊണ്ടാണ് ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായി എന്ന് പറയുന്നത്?

    - എന്തെന്നാല്‍ മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണ് എന്ന് എഴുതിയിരിക്കുന്നു (3:13)

  • മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണ് എന്ന് പഴയനിയമഗ്രന്ഥത്തിലെ ഏത് പുസ്തകത്തില്‍ എഴുതിയിരി ക്കുന്നു?

    - നിയമാവര്‍ത്തനപുസ്തകം 21-ാം അദ്ധ്യായം 23-ാം വാക്യത്തില്‍ എഴുതിയിരിക്കുന്നു, "മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്."

  • എന്തിനുവേണ്ടിയാണ് ഇപ്രകാരമെല്ലാം സംഭവിച്ചത്?

    - അബ്രാഹത്തിന് ലഭിച്ച അനുഗ്രഹം യേശുക്രിസ്തുവഴി വിജാതീയരിലേക്ക് വ്യാപിക്കേണ്ടതിനും ആത്മാവിന്റെ വാഗ്ദാനം വിശ്വാസംവഴി നമ്മള്‍ പ്രാപിക്കേണ്ടതിനും ആണ് ഇപ്രകാരം സംഭവിച്ചത്.

  • ആത്മാവിന്റെ വാഗ്ദാനം നമ്മള്‍ പ്രാപിക്കേണ്ടത് എങ്ങനെയെ ന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

    - വിശ്വാസംവഴി

  • അബ്രാഹത്തിന് ലഭിച്ച അനുഗ്രഹം ആര് വഴിയാണ് വിജാതീയരിലേക്ക് വ്യാപിക്കേണ്ടത്?

    - യേശുക്രിസ്തുവഴി

  • ഒരുവന്റെ ഉടമ്പടി ഒരിക്കല്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ മനുഷ്യസാധാരണമായി എന്ത് സംഭവിക്കാറില്ല എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

    - ആരും അത് അസാധു വാക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാറില്ല (3:15)

  • വാഗ്ദാനങ്ങള്‍ ലഭിച്ചത് ആര്‍ക്കാണെന്നാണ് പൗലോസ് പറയു ന്നത്?

    - അബ്രാഹത്തിനും അവന്റെ സന്തതിക്കും (13:16)

  • ഒരുവനെ ഉദ്ദേശിച്ച് നിന്റെ സന്തതിക്ക് എന്ന് പറഞ്ഞിരിക്കുന്നത് ആരെ ഉദ്ദേശിച്ചാണ് എന്നാണ് പൗലോസ് പറയുന്നത്?

    - അത് ക്രിസ്തുവിനെ ഉദ്ദേശിച്ചാണ് (3:16)

  • നാനൂറ്റിമുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം നിലവില്‍വന്ന നിയമം എന്ന് പറയുന്നത് എന്തുകൊണ്ട്?

    - നാനൂറ്റുമുപ്പതു വര്‍ഷമാണ് ഇസ്രായേല്‍ക്കാരുടെ ഈജിപ്തിലെ വാസക്കാലം. അവര്‍ അവിടെനിന്നും വിട്ടു പോന്നതിനുശേഷമാണ് നിയമം നിലവില്‍ വന്നത് (3:17)

  • നാനൂറ്റിമുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം നിലവില്‍വന്ന നിയമം എന്തിനെ അസാധുവാക്കില്ലെന്നാണ് പൗലോസ് പറയുന്നത്?

    - ദൈവം അബ്രാഹത്തിന് നല്‍കിയ വാഗ്ദാനത്തെ

  • അബ്രാഹത്തിനും സന്തതിക്കുമായി ദൈവം നല്‍കിയ വാഗ്ദാനം അസാധുവാകില്ലെന്ന് പറയാനുള്ള കാരണമെന്ത്?

    - കാരണം പാരമ്പര്യാവകാശം നിയമത്തില്‍ നിന്നാണ് ലഭിക്കുന്നതെങ്കിലും ഇവിടെ ദൈവം അബ്രാഹത്തിന് അത് നല്‍കിയിരിക്കുന്നത് വാഗ്ദാനം വഴിയാണ്. അപ്പോള്‍ ഇവിടെ നിയമത്തിന് പ്രസക്തിയില്ല (3:18)

  • വാഗ്ദാനം സിദ്ധിച്ചവന് എന്തുകൊണ്ടാണ് നിയമം നല്‍കപ്പെട്ടത്?

    - പാപങ്ങള്‍ നിമിത്തം

  • നിയമം എങ്ങിനെയാണ് വിളംബരം ചെയ്യപ്പെട്ടത്?

    - ദൈവദൂതന്മാര്‍ വഴി ഒരു മധ്യവര്‍ത്തിയിയിലൂടെ

വിശുദ്ധ ഹിലാരിയൂസ് (468) : ഫെബ്രുവരി 28

കഥാവശേഷരുടെ ചരിത്രനിയോഗങ്ങള്‍

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 77]

വിജയത്തിനുവേണ്ടി കുറുക്കുവഴികൾ തേടുന്നത് പാപമാണെന്ന് കരുതുന്നുണ്ടോ?

മാർപാപ്പയും പേപ്പൽ സ്റ്റേറ്റും