LOGOS QUIZ

ഗലാത്തിയ - Chapter 2 [2of3]

Sathyadeepam
  1. ആരില്‍ നിന്നാണ് പൗലോസിന് കൂടുതലായൊന്നും ലഭിക്കാതിരുന്നത്?

    - വ്യാജ സഹോദരന്മാരില്‍നിന്നും

  2. "അവര്‍ എന്താണെന്ന് ഞാന്‍ ഗൗനിക്കുന്നേയില്ല" (2:6) ആരെപ്പറ്റിയാണ് പൗലോസ് ഇപ്രകാരം പറയുന്നത്?

    - വ്യാജസഹോദരന്മാരെപ്പറ്റി

  3. ആരാണ് മുഖം നോക്കുന്നവന്‍ അല്ലാത്തത്?

    - ദൈവം

  4. പരിച്ഛേദിതര്‍ക്കുള്ള സുവിശേഷം ആര്‍ക്കാണ് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്?

    - പത്രോസിന്

  1. അപരിച്ഛേദിതർക്കുള്ള സുവിശേഷം ആര്‍ക്കാണ് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്?

    - പൗലോസിന്

  2. അപരിച്ഛേദിതര്‍ക്കുള്ള സുവിശേഷം പൗലോസിനെ ഏല്‍പ്പിച്ചിരിക്കുന്നു എന്ന് ആര് മനസ്സിലാക്കി?

    - വ്യാജ സഹോദരന്മാര്‍

  3. പരിച്ഛേദിതര്‍ക്ക് വേണ്ടിയുള്ള പ്രേഷിതത്വം പത്രോസിലൂടെ നിറവേറ്റുന്നവന്‍ ആരാണ്?

    - പിതാവായ ദൈവം (2:8)

  4. വിജാതീയര്‍ക്കുവേണ്ടി പൗലോസിലൂടെ പ്രവര്‍ത്തിക്കുന്നവര്‍ ആരാണ്?

    - പിതാവായ ദൈവം (2:8)

  1. നേതൃസ്തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്നത് ആരെയെല്ലാമാണ്?

    - യാക്കോബിനെയും കേപ്പായേയും യോഹന്നാനേയും

  2. ആരാണ് തങ്ങളുടെ കൂട്ടായ്മയുടെ വലതുകരം പൗലോസിനും ബാര്‍ണബാസിനും നീട്ടിക്കൊടുത്തത്?

    - യാക്കോബും കേപ്പായും യോഹന്നാനും

  3. എന്തുകൊണ്ടാണ് യാക്കോബും കേപ്പായും യോഹന്നാനും തങ്ങളുടെ കൂട്ടായ്മയുടെ വലതുകരം പൗലോസിനും ബാര്‍ണബാസിനും നീട്ടിക്കൊടുത്തത്?

    - ദൈവത്തിന്റെ കൃപ പൗലോസിന് ലഭിച്ചിരിക്കുന്നതുകണ്ട് (2:9)

  4. വിജാതീയരുടെ അടുത്തേക്ക് പോകാന്‍ ആരെയെല്ലാമാണ് നിയോഗിക്കപ്പെട്ടത്?

    - പൗലോസിനേയും ബാര്‍ണബാസിനേയും

  1. പരിച്ഛേദിതരുടെ അടുത്തേക്ക് പോകാന്‍ ആരെയെല്ലാമാണ് നിയോഗിച്ചത്?

    - യാക്കോബിനേയും കേപ്പായേയും യോഹന്നാനേയും

  2. അവര്‍ പൗലോസിനോട് എന്താണാവശ്യപ്പെട്ടത്?

    - പാവങ്ങളെപ്പറ്റി ചിന്ത വേണം (2:10)

  3. "അത് തന്നെയാണ് എന്റെ തീവ്രമായ താത്പര്യം" ഏത് തന്നെ? ആരുടെ താത്പര്യം?

    - പാവങ്ങളെപ്പറ്റി ചിന്ത വേണം എന്നുള്ളത്; പൗലോസ് ശ്ലീഹായുടെ താത്പര്യം (2:10)

  4. പാവങ്ങളെപ്പറ്റി ചിന്തവേണം എന്ന് പൗലോസിനോട് ആവശ്യപ്പെട്ടത് ആരെല്ലാം?

    - യാക്കോബ്, കേപ്പാ, യോഹന്നാന്‍

  5. പൗലോസ് കേപ്പായെ എവിടെവെച്ചാണ് എതിര്‍ത്തത്?

    - കേപ്പാ അന്ത്യോക്യയില്‍ വന്നപ്പോള്‍

  1. പൗലോസ് എന്തുകൊണ്ടാണ് കേപ്പായെ എതിര്‍ത്തത്?

    - അവനില്‍ കുറ്റം കണ്ടതുകൊണ്ട് (2:11)

  2. കേപ്പാ ചെയ്ത പ്രവൃത്തി എന്താണ്?

    - അവന്‍ വിജാതീയരോട് ഒപ്പമിരുന്ന് ഭക്ഷിച്ചിരുന്നു

  3. എപ്പോഴൊക്കെയാണ് അവന്‍ വിജാതീയരോട് ഒപ്പമിരുന്ന് ഭക്ഷിച്ചിരുന്നത്?

    - യാക്കോബിന്റെ അടുത്തുനിന്നും ചിലര്‍ വരുന്നതുവരെ

  4. യാക്കോബിന്റെ അടുത്തുനിന്നും ചിലര്‍ വന്നതിനുശേഷം കേപ്പാ എന്താണ് ചെയ്തത്?

    - പരിച്ഛേദിതരെ ഭയന്ന് തന്റെ പ്രവൃത്തിയില്‍നിന്നും പിന്‍മാറിക്കളഞ്ഞു (2:12)

വിശുദ്ധ മാര്‍ഗരറ്റ് കൊര്‍ട്ടോണ (1247-1297) : ഫെബ്രുവരി 22

ക്രൈസ്തവ പഠനറിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ പ്രഹസനം: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

സണ്‍ഷൈന്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി ആദ്യ വീടിന്റെ താക്കോല്‍ ദാനം നടത്തപ്പെട്ടു

വിശുദ്ധ വാള്‍ബുര്‍ഗ്ഗ (710-779) : ഫെബ്രുവരി 25

വിശുദ്ധ പീറ്റര്‍ ഡാമിയന്‍ (1007-1072) : ഫെബ്രുവരി 21