LOGOS QUIZ

സഭാപ്രസംഗകൻ - Chap.4

Sathyadeepam
  • ആരുടെ കണ്ണീര്‍ ആണ് സഭാപ്രസംഗകന്‍ കണ്ടത്?

    - മര്‍ദ്ദിതരുടെ (4:1)

  • അവരെ ആശ്വസിപ്പിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ആരെ?

    - സൂര്യനുകീഴെ മര്‍ദ്ദനങ്ങളേറ്റു കരയുന്നവരെ (4:1)

  • ആര്‍ ഭാഗ്യവാന്മാരെന്നാണ് സഭാപ്രസംഗകന് തോന്നിയത്?

    - മരിച്ചുപോയവര്‍ (4:2)

  • ശക്തി ആര്‍ക്കായിരുന്നു?

    - മര്‍ദ്ദകര്‍ക്ക് (4:1)

  • ഇരുകൂട്ടരെയുംകാള്‍ ഭാഗ്യവാന്മാര്‍ ആരാണ്?

    - ഇതുവരെയും ജനിച്ചിട്ടില്ലാത്തവര്‍ (4:3)

  • ഇനിയും ജനിച്ചിട്ടില്ലാത്തവര്‍ എന്തുകൊണ്ടാണ് ഭാഗ്യവാന്മാരാകുന്നത്?

    - സൂര്യനു കീഴെ നടക്കുന്ന തിന്മകള്‍ കണ്ടിട്ടില്ലാത്തതുകൊണ്ട് (4:3)

  • മനുഷ്യരുടെ അധ്വാനവും വൈദഗ്ധ്യവും എന്തിന്റെ ഫലമാണ്?

    - പരസ്പരസ്പര്‍ധയുടെ (4:4)

  • കൈയ്യുംകെട്ടിയിരുന്ന് ക്ഷയിക്കുന്നത് ആരാണ്?

    - ഭോഷന്‍ (4:5)

  • ഇരുകൈകളും നിറയെയുള്ള അധ്വാനത്തേക്കാളും പാഴ്‌വേല യേക്കാളും ഉത്തമം എന്ത്?

    - ഒരുപിടി സ്വസ്ഥത (4:6)

  • സഭാപ്രസംഗകന്‍ സൂര്യനുകീഴെ വീണ്ടും കണ്ട മിഥ്യ എന്ത്?

    - പുത്രനും സഹോദരനും ഇല്ലാത്തവനും അധ്വാനത്തിന് അറുതിയില്ല എന്നതാണ് വീണ്ടും കണ്ട മിഥ്യ (4:8)

  • ആര്‍ക്കുവേണ്ടിയാണ് അധ്വാനിക്കയും സന്തോഷങ്ങള്‍ വേണ്ടെ ന്ന് വക്കുകയും ചെയ്യുന്നതെന്ന് അവന്‍ ചിന്തിക്കുന്നത് ആര്‍?

    - പുത്രനോ, സഹോദരനോ, ആരുമില്ലാത്തവന്‍ (4:8)

  • രണ്ടുപേര്‍ ഒരാളെക്കാള്‍ മെച്ചമാണ് കാരണമെന്ത്?

    - അവര്‍ക്ക് ഒരുമിച്ച് കൂടുതല്‍ ഫലപ്രദമായി അധ്വാനിക്കാന്‍ കഴിയും (4:9)

  • അവന്റെ കാര്യം കഷ്ടമാണ്. ആരുടെ?

    - ഒറ്റക്കായിരിക്കുന്നവന്‍ വീണാല്‍ അവന്റെ (4:10)

  • ........... വേഗം പൊട്ടുകയില്ല.

    - (ഉ. മുപ്പിരിച്ചരട്) (4:12)

  • ഉപദേശം നിരസിക്കുന്ന വിഡ്ഢിയും വൃദ്ധനുമായ രാജാവിനേക്കാൾ (വൃദ്ധനേക്കാൾ) ഭേദം ആര്‍?

    - നിര്‍ധനനെങ്കിലും ബുദ്ധിമാനായ യുവാവ് (4:13)

  • എണ്ണമില്ലാത്ത പ്രജകള്‍ക്ക് അധിപനായിരുന്നവനെപ്പറ്റി പിന്നീട് വരുന്നവരുടെ അഭിപ്രായം എന്താകും?

    - അവര്‍ക്ക് അവനില്‍ പ്രീതി തോന്നുകയില്ല (4:16)

  • സഭാപ്രസംഗകന്‍ 4:3നു സമാനമായ പഴയനിയമഗ്രന്ഥ ഭാഗങ്ങള്‍ ഏവ?

    - ജോബ് 3:16, ജെറെമിയ 20:18

  • സഭാപ്രസംഗകന്‍ 4:9നു സമാനമായ സുവിശേഷഗ്രന്ഥ ഭാഗമേത്?

    - ലൂക്കാ 10:1

കുടുംബ ശുശ്രൂഷ സമിതി നേതൃത്വ പരിശീലന സെമിനാർ

ധന്യ മരിയ സെലിൻ കെടാവിളക്ക്: ബിഷപ് ഡോ. അലക്സ്‌ വടക്കുംതല

ബഥനിയിലെ വിശുദ്ധ മര്‍ത്താ (84) : ജൂലൈ 29

വിശുദ്ധ അല്‍ഫോന്‍സാ  (1910-1946) : ജൂലൈ 28

പ്രോലൈഫ് സാഹിത്യ രചനയ്ക്ക് ദമ്പതികൾക്ക് പുരസ്‌കാരം