ലിയോ പാപ്പയുടെ ആദ്യ ചാക്രിക ലേഖനത്തിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു

'മാഗ്നിഫിക്ക ഹ്യുമാനിത്താസ്': ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലഘട്ടത്തില്‍ ലിയോ പാപ്പയുടെ ക്രിയാത്മക ഇടപെടല്‍: റൈറ്റ് റവ. ഡോ. ആന്റണി വാലുങ്കല്‍
The official Malayalam translation of Pope Leo's first encyclical has been published
Published on

കൊച്ചി: ലിയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ ചാക്രിക ലേഖനമായ 'മാഗ്നിഫിക്ക ഹ്യുമാനിത്താസി'ന്റെ പിഒസിയുടെ ഔദ്യോഗിക മലയാളം പരിഭാഷയായ 'മഹത്തായ മനുഷ്യരാശി' പാലാരിവട്ടം പി ഒ സിയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലഘട്ടത്തില്‍ ലിയോ പാപ്പയുടെ ക്രിയാത്മകമായ ഇടപെടലാണ് ഈ ചാക്രികലേഖനമെന്ന് പ്രകാശനകര്‍മ്മം നിര്‍വഹിച്ച, വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാന്‍ റൈറ്റ് റവ. ഡോ. ആന്റണി വാലുങ്കല്‍ പറഞ്ഞു.

തൊഴിലാളികളുടെ മാഗ്‌നാകാര്‍ട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന 'റേരും നൊവാരും' (വിപ്ലവകമായ മാറ്റങ്ങള്‍) 1891-ല്‍ രചിച്ച ലിയോ പതിമൂന്നാമന്‍ പാപ്പയുടെ പാരമ്പര്യത്തിന്റെയും ഫ്രാന്‍സിസ് പാപ്പയുടെ 'ഫ്രത്തെല്ലി തൂത്തി' (ഏവരും സഹോദരങ്ങള്‍) ഉള്‍പ്പെടെയുള്ള പ്രബോധനങ്ങളുടെയും തുടര്‍ച്ചയാണ് ഈ ചാക്രികലേഖനമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പുസ്തക പ്രകാശനത്തോടനുബന്ധിച്ചു നടന്ന പഠനശിബിരത്തില്‍, ചാക്രികലേഖനം വിവര്‍ത്തനം ചെയ്ത റവ. ഡോ. ജേക്കബ് പ്രസാദ്, പ്രഫ. ഡോ. കെ. എം. ഫ്രാന്‍സിസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പി ഒ സി ഡയറക്ടറുമായ ഫാ. തോമസ് തറയില്‍, കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറിയായ ഫാ. ആന്റണി ലാസര്‍ OFM Cap., കെ സി എം എസ് പ്രസിഡന്റ് ഫാ. ജോബി കൊച്ചുമുട്ടം CMI, കെ സി എം എസ് സെക്രട്ടറി സി. പ്രകാശ DM തുടങ്ങിയവര്‍ സംസാരിച്ചു. പി ഒ സി പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ടോണി കോഴിമണ്ണില്‍ കൃതജ്ഞതാപ്രകാശനം നടത്തി.

logo
Sathyadeepam Online
www.sathyadeepam.org