എവിടെയാണ് തിന്മ കുടികൊള്ളുന്നതായി സഭാപ്രസംഗകന്‍ കണ്ടത്?
- സൂര്യനുകീഴെ ന്യായപീഠത്തില്‍ പോലും നീതിപുലരേണ്ടിടത്ത് (3:16)
ഓരോ സംഗതിക്കും ഓരോ പ്രവൃത്തിക്കും ദൈവം എന്ത് നിശ്ചയിച്ചു?
- സമയം (3:17)
ഓരോ സംഗതിക്കും ഓരോ പ്രവൃത്തിക്കും ദൈവം സമയം നിശ്ചയിച്ചിരിക്കുന്നതുകൊണ്ട് ദൈവം ആരെ വിധിക്കുന്നു?
- നീതിമാനെയും ദുഷ്ടനെയും (3:17)
ആരുടെയെല്ലാം ഗതി ഒന്നുതന്നെയെന്നാണ് സഭാപ്രസംഗകന്‍ പറയുന്നത്?
- മനുഷ്യമക്കളുടേയും മൃഗങ്ങളുടേയും ഗതി (3:19)
എല്ലാറ്റിനും എന്താണ് ഉള്ളത്?
- ഒരേ ശ്വാസം (3:19)
മനുഷ്യന് എന്തിനേക്കാള്‍ ഒരു മേന്മയുമില്ല?
- മൃഗത്തേക്കാള്‍ (3:19)
എല്ലാം എവിടെനിന്ന് ഉണ്ടായി?
- പൊടിയില്‍നിന്ന് (3:20)
എല്ലാം എവിടേക്ക് പോകുന്നു?
- പൊടിയിലേക്ക് (3:20)
മനുഷ്യന്റെ പ്രാണന്‍ എവിടേക്ക് പോകുന്നു എന്നാണ് ചോദിക്കുന്നത്?
- മേല്‍പോട്ട് (3:21)
മൃഗത്തിന്റെ പ്രാണന്‍ എവിടേക്ക് പോകുന്നു എന്നാണ് ചോദിക്കുന്നത്?
- താഴെ മണ്ണിലേക്ക് (3:21)
സഭാ പ്രസംഗകന്‍ മനസ്സിലാക്കിയത് എന്ത്?
- മനുഷ്യന്‍ തന്റെ പ്രവൃത്തി ആസ്വദിക്കുന്നതിനേക്കാള്‍ മെച്ചമായി ഒന്നുമില്ലെന്നും അതുതന്നെയാണ് അവന്റെ ഗതിയെന്നും ഞാന്‍ മനസ്സിലാക്കി (3:22)
അനേക വര്‍ഷത്തേക്ക് വേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്ന് കുടിച്ച് ആനന്ദിക്കുക
- ലൂക്കാ 12:19.
ഈ സുവിശേഷ വചനത്തോട് യോജിക്കുന്ന സഭാ പ്രസംഗവചനം ഏത്?
- സ.പ്ര (2:24)
ദൈവത്തിന്റെ വിധികള്‍ എത്ര ദുര്‍ജ്ഞേയം. അവിടത്തെ മാര്‍ഗങ്ങള്‍ എത്ര ദുര്‍ഗ്രഹം (റോമാ 11:33). ഇതിനോട് യോജിച്ചു നില്ക്കുന്ന സഭാപ്രസംഗകന്റെ വചനങ്ങള്‍ ഏത്?
- സ.പ്ര (3:11)
സഭാപ്രസംഗകന്‍ 3:2നു സമാനമായ പഴയനിയമഗ്രന്ഥ ഭാഗമേത്?
- ഏശ 28:23-29
സഭാപ്രസംഗകന്‍ 3:20നു സമാനമായ പഴയനിയമഗ്രന്ഥ ഭാഗമേത്?
- ഉത്പത്തി 2:7, 3:19