എന്തില്‍ ഞാന്‍ മുഴുകും എന്നാണ് സഭാപ്രസംഗകന്‍ പറയുന്നത്?
- സുഖഭോഗങ്ങളില്‍ (2:1)
ഞാന്‍ പരീക്ഷിക്കുന്നതെന്ത്?
- സുഖഭോഗങ്ങളുടെ ആസ്വാദ്യത (2:1)
സഭാപ്രസംഗകന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ എന്തെല്ലാം?
- ചിരി ഭ്രാന്താണെന്നും, സുഖഭോഗങ്ങള്‍ നിഷ്ഫലമാണെന്നും (2:2)
എന്തില്‍നിന്നും മനസ്സിളകാതെയാണ് ശരീരത്തെ വീഞ്ഞ് കൊണ്ട് ആഹ്ലാദിപ്പിക്കാന്‍ സഭാപ്രസംഗകന്‍ നോക്കിയത്?
- ജ്ഞാനത്തില്‍നിന്നും (2:3)
ജ്ഞാനത്തില്‍നിന്നും മനസ്സിളകാതെ ശരീരത്തെ എന്തുകൊണ്ട് ആഹ്ലാദിപ്പിക്കാന്‍ സഭാപ്രസംഗകന്‍ നോക്കി?
- വീഞ്ഞുകൊണ്ട് (2:3)
എന്തിനെല്ലാം വേണ്ടിയാണ് സഭാപ്രസംഗകന്‍ ഭോഷത്തെ ആശ്ലേഷിച്ചത്?
- മനുഷ്യനെ സന്തുഷ്ടനാക്കുന്നതെന്തെന്നും ചുരുങ്ങിയ ആയുസ്സിനുള്ളില്‍ അവന്‍ ചെയ്യേണ്ടതെന്തെന്നും അറിയാന്‍ (2:3)
സഭാപ്രസംഗകന്‍ എന്താണ് ചെയ്തത്?
- വലിയ കാര്യങ്ങള്‍ (2:4)
എന്താണ് സഭാപ്രസംഗകന്‍ തനിക്കുവേണ്ടി പണിതത്?
- മാളികകള്‍ (2:4)
സഭാപ്രസംഗകന്‍ എന്താണ് നട്ടുപിടിപ്പിച്ചത്?
- മുന്തിരിത്തോട്ടങ്ങള്‍ (2:4)
സഭാപ്രസംഗകന്‍ എന്താണ് ഉണ്ടാക്കിയത്?
- ഉദ്യാനങ്ങളും ഉപവനങ്ങളും (2:5)
എന്തിലാണ് എല്ലാത്തരം ഫലവൃക്ഷങ്ങള്‍ നട്ടത്?
- ഉദ്യാനങ്ങളിലും ഉപവനങ്ങളിലും (2:5)
തോട്ടം നനക്കാന്‍ കുഴിച്ചതെന്ത്?
- കുളങ്ങള്‍ (2:6)
സഭാപ്രസംഗകന്‍ വീട്ടില്‍ പിറന്ന എന്തിന് പുറമേയാണ് ദാസന്മാരെയും ദാസിമാരെയും ഞാന്‍ വിലക്ക് വാങ്ങിയത്?
- അടിമകള്‍ക്കു പുറമേ (2:7)
എന്റെ വീട്ടില്‍ പിറന്ന അടിമകള്‍ക്ക് പുറമേ ഞാന്‍ വിലക്കുവാങ്ങിയത് ആരെയെല്ലാമാണ്?
- ദാസന്മാരെയും ദാസിമാരേയും (2:7)
ജറുസലെമിലെ എന്റെ മുന്‍ഗാമികളേക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നത് എന്തെല്ലാം?
- ആടുമാടുകള്‍ (2:7)
സഭാപ്രസംഗകന്‍ സ്വന്തമാക്കിയത് എന്തെല്ലാം?
- സ്വര്‍ണം, വെള്ളി, രാജാക്കന്മാരുടെയും
പ്രവിശ്യകളുടെയും ഭണ്ഡാരങ്ങളിലെ ധനവും (2:8)
അനേകം ആരെല്ലാം എനിക്കുണ്ടായിരുന്നുവെന്നാണ് സഭാപ്രസംഗകന്‍ പറയുന്നത്?
- ഗായകന്മാരും ഗായികമാരും (2:8)
ഞാന്‍ സമ്പാദിച്ചു എന്ന് സഭാപ്രസംഗകന്‍ പറയുന്നത് എന്തെല്ലാം?
- മനുഷ്യന്‍ ആഗ്രഹിക്കുന്ന എല്ലാ സുഖഭോഗങ്ങളും (2:8)
ഞാന്‍ ആരേക്കാള്‍ ഉന്നതനും മഹാനുമായിത്തീര്‍ന്നു എന്നാണ് സഭാപ്രസംകന്‍ പറയുന്നത്?
- ജറുസലെമിലെ എന്റെ മുന്‍ഗാമികളെക്കാള്‍ (2:9)
ജറുസലെമിലെ എന്റെ മുന്‍ഗാമികളേക്കാള്‍ ഞാന്‍ ഉന്നതനും മഹാനുമായി തീര്‍ന്നപ്പോള്‍ ഞാന്‍ എന്തില്‍നിന്ന് അകന്നുപോയില്ല?
- ജ്ഞാനത്തില്‍നിന്ന് (2:9)