LOGOS QUIZ

സാമുവൽ - Chap 07 [1 of 2]

Sathyadeepam
  • സാമൂവൽ ഏഴാം അദ്ധ്യായത്തിൽ എത്ര വാക്യങ്ങൾ ഉണ്ട്?

    - 17 വാക്യങ്ങൾ

  • 1 സാമുവൽ ഏഴാം അദ്ധ്യായത്തിലെ ഏക ശീർഷകം ഏത്?

    - സാമുവൽ ന്യായാധിപൻ

  • കിരിയാത്ത് യയാറിമിലെ ആളുകൾ വന്ന് കർത്താവിന്റെ പേടകം എവിടെയാണ് എത്തിച്ചത്?

    - ഗിരിമുകളിൽ താമസിച്ചിരുന്ന അഭിനാദാബിന്റെ ഭവനത്തിൽ (7:1)

  • കർത്താവിന്റെ പേടകം ഗിരിമുകളിൽ താമസിച്ചിരുന്ന അഭിനാദാബിന്റെ ഭവനത്തിൽ എത്തിച്ചതാര്?

    - കിരിയാത്ത് യയാറിമിലെ ആളുകൾ (7:1)

  • അഭിനാദാബിന്റെ പുത്രന്റെ പേര്?

    - ഏലെയാസർ (7:1)

  • അഭിനാദാബിന്റെ പുത്രൻ എലെയാസറിനെ അഭിഷേകം ചെയ്ത തെന്തിന്?

    - കർത്താവിന്റെ പേടകം സൂക്ഷിക്കുന്നതിന് (7:1)

  • കർത്താവിന്റെ പേടകം എത്ര വർഷത്തോളം അഭിനാദാബിന്റെ ഭവനത്തിൽ ഇരുന്നു?

    - 20 വർഷത്തോളം (7:2)

  • കർത്താവിങ്കലേക്ക് തിരിഞ്ഞു വിലപിച്ചു കൊണ്ടിരുന്നതാര്?

    - ഇസ്രായേൽ ജനം (7:2)

  • പൂർണ്ണഹൃദയത്തോടെ നിങ്ങൾ കർത്താവിങ്കലേക്കു തിരിയേണ്ടതിനു അന്യദേവന്മാരെയും അസ്താർത്തെ ദേവതകളെയും ബഹിഷ്കരിക്കണം. ആര് ആരോട് പറഞ്ഞു?

    - സാമുവൽ ഇസ്രായേൽ ജനത്തോട് (7:3)

  • എങ്ങിനെയാണ് കർത്താവിങ്കലേക്ക് തിരിയേണ്ടതെന്ന് സാമുവൽ ഇസ്രായേൽ ജനത്തോട് പറഞ്ഞത്?

    - പൂർണ്ണഹൃദയത്തോടെ (7:3)

  • പൂർണ്ണഹൃദയത്തോടെ നിങ്ങൾ കർത്താവിങ്കലേക്ക് തിരിയേണ്ടതിന് ആരെയെല്ലാം ബഹിഷ്കരിക്കണം എന്നാണ് സാമുവൽ ഇസ്രായേൽ ജനത്തോട് പറഞ്ഞത്?

    - അന്യദേവന്മാരെയും അസ്താർത്തെ ദേവതകളെയും (7:3)

  • ഇസ്രായേൽജനം എങ്ങനെയാണ് ദൈവത്തിനു സമർപ്പിക്കേണ്ടത്?

    - പൂർണ്ണമായി (7:3)

  • ഇസ്രായേൽ ജനത്തോട് ആരെയാണ് ആരാധിക്കുവിൻ എന്ന് പറയുന്നത്?

    - അവിടുത്തെ മാത്രം (7:3)

  • ആരുടെ കരങ്ങളിൽ നിന്നാണ് അവിടുന്ന് നിങ്ങളെ രക്ഷിക്കുമെന്ന് സാമുവൽ പറയുന്നത്?

    - ഫിലിസ്ത്യരുടെ (7:3)

  • ബാലിന്റെയും അസ്താർത്തെയുടേയും ബിംബങ്ങളെ ബഹിഷ്കരി ച്ചതാര്?

    - ഇസ്രായേല്യർ (7:4)

  • ഇസ്രായേല്യർ ആരുടെ ബിംബങ്ങളെയാണ് ബഹിഷ്കരിച്ചത്?

    - ബാലിന്റെയും അസ്താർത്തയുടെയും (7:4)

  • ഇസ്രായേല്യര്‍ ബാലിന്റെയും അസ്താർത്തയുടെയും ബിംബങ്ങൾ ബഹിഷ്കരിച്ച് ആരെ മാത്രമാണ് ആരാധിച്ചത്?

    - കർത്താവിനെ (7:4)

  • ഇസ്രായേൽ മുഴുവൻ എവിടെ ഒരുമിച്ചു കൂടട്ടെ എന്നാണ് സാമുവൽ പറഞ്ഞത്?

    - മിസ്പായിൽ (7:5)

  • ഇസ്രായേല്യർ മിസ്പായിൽ ഒരുമിച്ചുകൂടി വെള്ളം കോരി ആരുടെ സന്നിധിയിലാണ് പകർന്നത്?

    - കർത്താവിന്റെ (7:6)

  • ഞങ്ങൾ കർത്താവിനെതിരായി പാപം ചെയ്തു പോയി എന്ന് ഏറ്റു പറഞ്ഞതാര്?

    - ഇസ്രായേല്യർ (7:6)

  • എവിടെവെച്ചാണ് സാമുവൽ ഇസ്രായേൽ ജനത്തെ ന്യായപാലനം ചെയ്യാൻ തുടങ്ങിയത്?

    - മിസ്പായിൽ വച്ച് (7:6)

  • മിസ്പായിൽ വച്ച് സാമുവൽ ആരെയാണ് ന്യായപാലനം ചെയ്യാൻ തുടങ്ങിയത്?

    - ഇസ്രായേൽ ജനത്തെ

  • ഇസ്രായേൽക്കാർ മിസ്പായിൽ ഒരുമിച്ചു കൂടിയിട്ടുണ്ടെന്നു കേട്ടപ്പോൾ ഇസ്രായേല്യരെ ആക്രമിക്കാൻ പുറപ്പെട്ടതാര്?

    - ഫിലിസ്ത്യ പ്രഭുക്കന്മാർ (7:7)

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

വിശുദ്ധ ജോണ്‍ ക്രിസോസ്തം (349-407) : സെപ്തംബര്‍ 13

പ്രളയ ദുരിതാശ്വാസം ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി

ലിയോ പാപ്പയുടെ ആദ്യ ചാക്രിക ലേഖനത്തിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു

കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ വിശ്വാസ ചരിത്രവും പൈതൃകവും