കഥകള്‍ / കവിതകള്‍

നവംബര്‍ ഒരോര്‍മ

Sathyadeepam

ടെസ്സി ലിജോ പൈനുങ്കല്‍

നവംബര്‍ നാളിലെന്നോര്‍മകളില്‍
നൊമ്പരപ്പൂക്കള്‍ നിറഞ്ഞിടുന്നു
നെറ്റിയിലെന്നും കുരിശു വരച്ചു തന്നീടു-
മെന്‍ വല്യമ്മച്ചിയെന്നും ചൊല്ലീടും;
മൃത്യുവരിച്ചോരെയെന്നു, മോര്‍ത്തിടേണ-
മൊരു ജപമാലയവര്‍ക്കായ് ചൊല്ലിടേണം!
വിശുദ്ധി നിറവില്‍ ജീവിച്ചയോരോരോ
വിശുദ്ധരെയും കുറിച്ചെന്നോടു ചൊല്ലും!
നല്‍ മനുഷ്യനായി ജീവിച്ചീടുകില്‍
നിനക്കുമൊരുനാള്‍ വിശുദ്ധി തന്‍ കിരീടം
ചൂടാമെന്നെന്നെയോര്‍മ്മപ്പെടുത്തിയിരുന്നു!
നൊമ്പരം നിന്നിലേറും നേരമെല്ലാം
ജപമാല ചൊല്ലിടേണം കുഞ്ഞേയെ-
ന്നെന്‍ വല്യമ്മച്ചി ചൊന്നതോര്‍ക്കുന്നു ഞാന്‍!
ഒരു ചെറു താരമായ് മാറിയിട്ടിന്ന്
ഒരു വര്‍ഷമായതറിഞ്ഞില്ല ഞാന്‍!
ഒരു തുള്ളി കണ്ണീരിന്‍ നനവോടെ
ഒരു ജപമണി ചൊല്ലുന്നെല്ലാമരിച്ചോര്‍ക്കുമായ്…

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു