

കൊച്ചി: ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യ ചാക്രികലേഖനമായ ‘മാഗ്‌നിഫിക്ക ഹ്യുമാനിത്താസ്’ എന്നതിന്റെ പി.ഒ.സിയുടെ ഔദ്യോഗിക മലയാള പരിഭാഷയായ ‘മഹത്തായ മനുഷ്യരാശി’ പ്രകാശനം ചെയ്തു. പാലാരിവട്ടം പി.ഒ.സിയിൽ നടന്ന ചടങ്ങിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ പ്രകാശനകർമ്മം നിർവഹിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ലെയോ പാപ്പയുടെ ക്രിയാത്മകമായ ഇടപെടലാണ് ചാക്രികലേഖനമെന്ന് ബിഷപ് ഡോ. ആന്റണി വാലുങ്കൽ പറഞ്ഞു. തൊഴിലാളികളുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന ലെയോ പതിമൂന്നാമൻ പാപ്പയുടെ ‘റേരും നൊവാരും’ എന്ന ചാക്രികലേഖനത്തിന്റെ പാരമ്പര്യവും ഫ്രാൻസിസ് പാപ്പയുടെ ‘ഫ്രത്തെല്ലി തൂത്തി’ ഉൾപ്പെടെയുള്ള പ്രബോധനങ്ങളും തുടരുന്നതാണ് പുതിയ ചാക്രികലേഖനമെന്നും അദ്ദേഹം പറഞ്ഞു.