കഥകള്‍ / കവിതകള്‍

സമയം

Sathyadeepam

പി.ജെ. ജോണിപുത്തൂര്‍, മേലാര്‍കോട്

ഉണരുമ്പോള്‍ ഉണര്‍ന്നീടണം
പ്രാര്‍ത്ഥിക്കാന്‍ തുനിഞ്ഞീടണം, അതും
കഴിഞ്ഞീടുമ്പോള്‍ നിത്യവൃത്തികള്‍
ചെയ്തീടണം

പഠിക്കുമ്പോള്‍ പഠിച്ചീടണം
കളിക്കുമ്പോള്‍ കളിച്ചീടണം
ചിരിക്കുമ്പോള്‍ ചിരിച്ചീടണം
കരയുമ്പോള്‍ കരഞ്ഞീടണം

അദ്ധ്വാനിക്കുമ്പോള്‍ അദ്ധ്വാനിച്ചീടണം
മാതാപിതാക്കളെ അനുസരിച്ചീടണം
ഗുരുക്കന്മാരെ ആദരിച്ചീടണം
ദൈവത്തെ ആരാധിച്ചീടണം

മാതാപിതാക്കള്‍ മക്കളെ
സ്നേഹംകൊണ്ട് തോല്പിച്ചീടണം
കൃത്യതകൊണ്ട് സമയത്തെ നിയന്ത്രിച്ചീടണം
എല്ലാറ്റിനും ദൈവത്തെ സ്തുതിച്ചീടണം

വിശുദ്ധ സെബസ്ത്യാനോസ് (257-288) : ജനുവരി 20

മത, ഭാഷാ വൈവിധ്യമാണ് ഇന്ത്യയുടെ പ്രത്യേകത : ജസ്റ്റിസ് കെമാല്‍ പാഷ

വിശുദ്ധ കാന്യൂട്ട്  (1043-1086) : ജനുവരി 19

വിശുദ്ധ എമിലി വിയാളര്‍ (1797-1856) : ജനുവരി 18

വിശുദ്ധ ആന്റണി (251-356) : ജനുവരി 17