ജിതിന്‍ ജോസഫ്
അക്ഷമരായി കാത്തിരുന്ന്
നിങ്ങളുടെ ക്ഷമ
നശിക്കുന്നുണ്ടോ..?
പേടിക്കേണ്ട,
നിങ്ങളുടെ കാത്തിരിപ്പുകള്‍
വെറുതെയാകുവാനിടയില്ല..!
കാരണം കാത്തിരിപ്പുകളെല്ലാം
വെറുതെയാണെന്നറിഞ്ഞിട്ടും
വീണ്ടും കാത്തിരിക്കുന്ന എന്നില്‍ നിന്നും
ക്ഷമ എന്തെന്ന് നിങ്ങള്‍ ഇനിയും
കണ്ടുപഠിക്കേണ്ടിയിരിക്കുന്നു..!