കഥകള്‍ / കവിതകള്‍

നായ പുരാണം

എം.പി. തൃപ്പൂണിത്തുറ

ആരും അനുസരിക്കാതായപ്പോള്‍

ഞാനൊരു നായയെ വാങ്ങി.

പ്രതിഷേധിക്കാനിടയില്ലാത്ത

അവനെക്കൊണ്ട് പറയുന്നതിനെല്ലാം

വാലാട്ടിച്ച് ഞാന്‍ തൃപ്തനായി.

എനിക്കും ചക്രവര്‍ത്തിയാകണം.

ലോകത്തെ വിറപ്പിച്ച ഒരുവന്‍

മുന്നില്‍ നിന്ന് വാലാട്ടുക

ഒരു സുഖം തന്നെയാണ്.

അങ്ങനെ എന്റെ നായക്ക്

കൈസര്‍ എന്നു പേരിട്ടും

നെപ്പോളിയന്‍ എന്ന് വിളിച്ചും

ഞാന്‍ ചക്രവര്‍ത്തിയായി.

എങ്കിലും ഹിറ്റ്‌ലറെന്ന് ഒരിക്കലും

ഞാനവനെ വിളിച്ചില്ല.

എപ്പോഴാണ് അവന് വംശബോധം

ഭ്രാന്തായി മാറുക എന്നു പറയാനാകില്ലല്ലോ.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം