കഥകള്‍ / കവിതകള്‍

ക്രിസ്ത്വാര്‍ത്ഥം

ജെയ്‌സണ്‍ മുതിരക്കാല

പുല്‍ക്കൂടെത്ര ഒരുക്കിയാലും

നക്ഷത്രമെത്ര തെളിച്ചാലും

ഹൃദയത്തില്‍ ഉണ്ണിപിറവിയില്ലായെങ്കില്‍

വ്യര്‍ത്ഥം, നിരര്‍ത്ഥം നിന്റെ ക്രിസ്തുമസ്

ക്രിസ്ത്വാര്‍ത്ഥമറിയാത്ത നിന്റെ ക്രിസ്തുമസ്.

  • തന്റെ ദാസിയുടെ താഴ്മയെ അവിടുന്ന് കടാക്ഷിച്ചു.

അടയാളമില്ലാതെ ആകാശദൂതുമായ്

ഒരു ദൈവദൂതനണഞ്ഞനേരം

എളിമതന്‍ തെളിമയാം ഹൃദയം കൊണ്ടന്ന്

കന്യകാമറിയം പുല്‍ക്കൂട് കൂട്ടി

അനുസരണത്തിന്റെ, ആത്മാര്‍പ്പണത്തിന്റെ

ലോകത്തെയാദ്യത്തെ പുല്‍ക്കൂടായമ്മ

എളിമയെ പുല്‍കിയാ അമ്മപുല്‍ക്കൂട്ടില്‍

ദരിദ്രനായ് ദാവീദിന്‍ സൂനു പിറന്നു.

- ക്രിസ്ത്വാര്‍ത്ഥം ഇതിലുണ്ട് കൂട്ടുകാരാ...

  • പരമാര്‍ത്ഥ ഹൃദയര്‍ ദൈവത്തെ കാണും.

അടയാളമായൊരത്ഭുത താരം

ജ്ഞാനികള്‍ക്കായ് മിഴിതുറന്നെങ്കിലും

രക്ഷകദര്‍ശന സൗഭാഗ്യമാദ്യം

നിസ്സാരന്മാരാകും ഇടയര്‍ക്കല്ലേ?

പറുദീസാപുത്രനെ, പരിഹാരപുത്രനെ

ആദ്യം കണ്ടുവണങ്ങിയതിടയരല്ലേ?

കാണിക്കയൊന്നും കൈകളില്ലാത്ത

പച്ചപരമാര്‍ത്ഥ ഹൃദയരല്ലേ?

  • ക്രിസ്ത്വാര്‍ത്ഥം ഇതിലുണ്ട് കൂട്ടുകാരാ...

മംഗളവാര്‍ത്ത തിരുനാള്‍ : (മാര്‍ച്ച് 25)

വിശുദ്ധ കാതറീന്‍ ഓഫ് സ്വീഡന്‍ (1331-1381) : മാര്‍ച്ച് 24

ലിസി ആശുപത്രിയില്‍ നാലാം ശനിയാഴ്ചകളില്‍ സൗജന്യ ഒ പി

വി. യോഹന്നാൻ - Chap.2 [1of2]

വിശുദ്ധ ടൂറിബിയസ് (1538-1606) : മാര്‍ച്ച് 23