കഥകള്‍ / കവിതകള്‍

കാൽവരിക്കുന്നിൽ

Sathyadeepam
  • എ. കെ. അനിൽകുമാർ

കാൽവരിക്കുന്നിലെ

കുരിശ്ശിൽ നിന്നുയരുന്നു

പ്രാണന്റെ പിന്നിൽ

കുറിച്ചിട്ട വിലാപങ്ങൾ...

നിനക്കായ് തപം ചെയ്തൊരു

നെഞ്ചിലെ നിശ്വാസങ്ങൾ

വായുവിൽ പിടയുന്നു

ഏറ്റുവാങ്ങുവീ പാനപാത്രം...

മുറിവിലെ ആണിപ്പഴുതി-

ലൂടിറ്റുന്ന ജീവന്റെ രക്തം

നിന്റെയുള്ളിലെ പാപക്കറ

മായ്ക്കുവാൻ കരുതിവയ്ക്കുക...

ഒടുവിലാ ശ്വാസവും

നിലയ്ക്കുന്ന നേരത്തു

ഉയരുന്നു ഭൂമിതൻ നിലവിളി

നിശ്ചലമാവുന്നു ലോകം...

നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്‌തവ ദൗത്യം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍

ബ്രദര്‍ മാവൂരസ് മാളിയേക്കല്‍ അന്തരിച്ചു; ഓര്‍മ്മയായത് തെരുവ് ബാല്യങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന മനുഷ്യസ്‌നേഹി

നന്മയുള്ള സ്ത്രീകൾ മുഖ്യധാരയിലേക്ക് വരുന്നതിലൂടെ നന്മയുള്ള തലമുറയെ വാർത്തെടുക്കാന്‍ സാധിക്കും: ബിഷപ് ഡോ. അലക്സ് വടക്കുംതല