വചനമനസ്‌കാരം

വചനമനസ്‌കാരം: No.171

എസ്. പാറേക്കാട്ടില്‍
  • എസ്. പാറേക്കാട്ടില്‍

അവന്‍ രക്തത്തില്‍ മുക്കിയ മേലങ്കി ധരിച്ചിരിക്കുന്നു. അവന്റെ നാമം ദൈവവചനം എന്നാണ്.
വെളിപാട് 19:13

'ബൈബിള്‍ പൂര്‍ണ്ണമായും പകര്‍ത്തി എഴുതിയല്ലോ. എന്തായിരുന്നു എഴുത്ത് അനുഭവം ?'

'തമ്പുരാന് ഹൃദയം നിറഞ്ഞ നന്ദി. പ്രചോദനം നല്‍കുകയും മറ്റെല്ലാ തടസ്സങ്ങളെയും മറികടന്ന് എഴുതി പൂര്‍ത്തിയാക്കാന്‍ ശക്തി നല്‍കുകയും ചെയ്തത് അവിടുന്നാണ്.'

'തടസ്സങ്ങള്‍ എന്തായിരുന്നു?'

'വിചിത്രമായ കാര്യങ്ങളാണ്. പേന തെളിയില്ല എന്നതാണ് ഒന്നാമത്തെ തടസ്സം! എഴുതി തുടങ്ങുമ്പോള്‍ കുഴപ്പമില്ല. കുറച്ചു കഴിഞ്ഞാല്‍ പേന തെളിയാതാകും. പകുതിയിലേറെ മഷി ഉള്ളപ്പോഴാണ് ഇതു സംഭവിക്കുന്നത്. എന്ത് പൊടിക്കൈകള്‍ ചെയ്താലും പേന തെളിയില്ല. പുതിയ പേന എടുത്ത് എഴുത്ത് തുടരും. ഏതാനും പേജുകള്‍ എഴുതിക്കഴിഞ്ഞാല്‍ അതിന്റെ ഗതിയും പഴയതു തന്നെ. വിശദീകരിക്കാന്‍ പ്രയാസമുള്ള കാര്യമാണ്.'

'പേനയില്‍ വിശുദ്ധ ജലം തളിച്ച് കുരിശുവരച്ചശേഷം എഴുത്ത് തുടരാമായിരുന്നില്ലേ ?'

'അക്കാര്യം ഓര്‍ത്തില്ല !'

'അതൊരു അക്കാദമിക ഔത്സുക്യമുള്ള കാര്യമായി രുന്നു. വെഞ്ചരിച്ച പേനയും തെളിയാതിരിക്കുമോ എന്നറി യാമായിരുന്നു. മറ്റു തടസ്സങ്ങള്‍ എന്താണ് ?'

'ശാരീരിക അസ്വസ്ഥതകള്‍ നിരന്തരം പിന്തുടരും. എഴുത്ത് തുടങ്ങി അധികം വൈകാതെ തലവേദന, നടുവേദന, കഴുത്തുവേദന, കണ്ണുവേദന, കൈവേദന, വിശേഷാല്‍ ക്ഷീണം എന്നിവ മാറിമാറി അനുഭവപ്പെടും. അവഗണിച്ച് എഴുത്ത് തുടര്‍ന്നാല്‍ വേദനകള്‍ അധികരിക്കും. വൈകാതെ വിശ്രമിക്കേണ്ടിവരും.'

'ഇതും സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. നമ്മള്‍

ഒരു നല്ല കാര്യം ചെയ്യാന്‍ തീരുമാനിക്കുന്നു. അത് ദൈവത്തില്‍ നിന്നുള്ളതാണെന്ന് വിശ്വസിക്കുന്നു; പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തില്‍ പ്രാര്‍ഥനയോടെ മുഴുകുന്നു. പിന്നെ അത് തടസ്സപ്പെടുത്താന്‍ ആര്‍ക്കു കഴിയും ?'

'അടുത്തത് കേട്ടോളൂ ! നിഷേധാത്മകമായ ചിന്തകള്‍ മനസിനെ ഭാരപ്പെടുത്തി. ബൈബിള്‍ പകര്‍ത്തി എഴുതിയിട്ട് എന്ത് കാര്യം ? ഈ ഉദ്യമം കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനമാണുള്ളത് ? ഈ ലോകത്ത് എത്രയോ പേര്‍ ബൈബിള്‍ പകര്‍ത്തി എഴുതിയിരിക്കുന്നു. എന്നിട്ട് എന്ത് നന്മ ഉണ്ടായി ? ഇത്തരത്തില്‍ സമയം 'പാഴാക്കുക' എന്നതിനേക്കാള്‍ നല്ലത് മനുഷ്യര്‍ക്ക് നേരിട്ട് നന്മ ചെയ്യുന്നതല്ലേ ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നിരന്തരം ഉള്ളില്‍ മുഴങ്ങും. അത് എഴുത്തിലുള്ള ശ്രദ്ധയെയും സമര്‍പ്പണത്തെയും ബാധിക്കും.'

'എന്തായാലും എല്ലാ തടസ്സങ്ങളും അതിജീവിച്ച് ഇത്രയും തിരക്കിനിടയിലും ഒരു തപസ്യ പോലെ സിസ്റ്റര്‍ ഇക്കാര്യം മനോഹരമായി പൂര്‍ത്തീകരിച്ചല്ലോ. അഭിനന്ദനങ്ങള്‍.'

ഇടവകയിലെ ആരാധന മഠത്തിലെ മദര്‍ സിസ്റ്റര്‍ മാഗി സമര്‍പ്പിതജീവിതത്തിന്റെ സുവര്‍ണ്ണ ജൂബിലി നിറവിലാണ്. കര്‍ത്താവിന്റെ മുന്തിരിത്തോപ്പിലെ ത്യാഗസുരഭിലവും കര്‍മ്മോജ്ജ്വലവുമായ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ ! തമ്പുരാന്റെ വിളഭൂമിയില്‍ കഠിനമായി അധ്വാനിച്ച് നല്ല ഫലം കൊയ്ത ഒരു വേലക്കാരിയുടെ ചാരിതാര്‍ത്ഥ്യജനകവും മാതൃകാപൂര്‍ണ്ണവുമായ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ ! പുതുമയാര്‍ന്ന രീതിയില്‍ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കണം എന്ന ആഗ്രഹമാണ് ബൈബിള്‍ പകര്‍ത്തി എഴുതാന്‍ സിസ്റ്ററെ പ്രേരിപ്പിച്ചത്. ഏതാനും മാസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിച്ച്, നാല് വാല്യങ്ങളായി മനോഹരമായി ബൈന്‍ഡ് ചെയ്ത കൈയ്യെഴുത്ത് പ്രതി വികാരിയച്ചന്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ പ്രകാശനം ചെയ്തു.

നമ്മുടെ കാര്യത്തില്‍ ശ്രദ്ധാലുവായ ഒരു ദൈവത്തി ലാണ് നാം വിശ്വസിക്കുന്നത്. അത് സത്യവുമാണ്. എന്നാല്‍, നമ്മുടെ കാര്യത്തില്‍ ശ്രദ്ധാലുവായ മറ്റൊരാള്‍ കൂടിയുണ്ട്. ദൈവം സ്‌നേഹ പൂര്‍വം നമ്മെ ശ്രദ്ധിക്കുന്നത് പരിപാലിക്കാനാണെങ്കില്‍, മറ്റേയാള്‍ നമ്മെ ശ്രദ്ധിക്കുന്നത് നശിപ്പിക്കാനാണ്. 'അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ച് ചുറ്റിനടക്കുന്നു' എന്ന് അയാളെപ്പറ്റിയാണ് അപ്പസ്‌തോലന്‍ പറഞ്ഞത് (1 പത്രോസ് 5:8). നമ്മെ ശ്രദ്ധിക്കുന്നവരെയെല്ലാം നാം ശ്രദ്ധിക്കേണ്ടതില്ലാത്തതി നാല്‍ ദൈവത്തിന്റെ രക്ഷാകരമായ ശ്രദ്ധയെ ശ്രദ്ധിക്കാം. അവന്റെ നാമം ദൈവവചനം എന്നാകയാല്‍, അവനെ പകര്‍ത്തി എഴുതുന്നത് അവന്റെ ജീവിതത്തിന്റെ പുതിയ പകര്‍പ്പായി ജീവിക്കാനും നമ്മെ സഹായിക്കട്ടെ.

തിരിച്ചറിയാതെ പോകുന്ന അഡജ്സ്റ്റ്‌മെന്റ് ഡിസോര്‍ഡര്‍

സഭയുടെ ദുരന്തങ്ങള്‍, നേതാക്കള്‍ വീണ്ടുവിചാരപ്പെടണം

കുടിയേറ്റ ക്യാമ്പുകളില്‍ ആത്മീയസേവനം ലഭ്യമാക്കണ മെന്നു യു എസ് മെത്രാന്‍

അക്രമത്തിന് രണ്ടു വര്‍ഷം; നീതി ലഭ്യമായില്ലെന്ന് പാക് സഭ

കൊച്ചിയിലെ കപ്പലൊച്ചകൾ [04]