വചനമനസ്‌കാരം

വചനമനസ്‌കാരം - No. 18

എസ്. പാറേക്കാട്ടില്‍
ദരിദ്രനെ പീഡിപ്പിക്കുന്ന അധികാരി ഭക്ഷ്യവിളകള്‍ നശിപ്പിക്കുന്ന പേമാരിയാണ്.
സുഭാഷിതങ്ങള്‍ 28:3

"Divine right of kings' എന്നൊരു ചൊല്ലുണ്ട്. ഭരിക്കാനുള്ള രാജാവിന്റെ അധികാരം ദൈവദത്തമാകയാല്‍ king is answerable to God alone എന്നാണ് പറയാറുള്ളത്. രാജാവിന് ദൈവത്തോടുമാത്രം ഉത്തരം പറഞ്ഞാല്‍ മതി എന്ന് സാരം.

ദൈവത്തോട് ഉത്തരം പറയേണ്ടിവരുമെന്ന് ഓര്‍ക്കുന്ന എത്ര അധികാരികളുണ്ടാകും? സ്വന്തം മിടുക്കും മഹിമയുമാണ് തനിക്ക് അധികാരം നേടിത്തന്നത് എന്ന അധികാരികളുടെ സാമാന്യമായ മിഥ്യാസങ്കല്‍പ്പത്തെയാണ് പീലാത്തോസിന്റെ മുമ്പില്‍ യേശു തച്ചുടച്ചത്.

ദരിദ്രനെ പീഡിപ്പിക്കുന്ന അധികാരികള്‍ ക്ഷണിച്ചുവരുത്തുന്ന പേമാരിയുടെ നേരടയാളമല്ലേ നമ്മുടെ രാഷ്ട്രം? ചൂണ്ടക്കൊളു ത്തില്‍ പിടയുന്ന മത്സ്യത്തിന്റെ സ്ഥിതിയിലല്ലേ ഈ രാജ്യത്തെ ഭൂരിപക്ഷം മനുഷ്യരും? നമ്മുടെ സഭ തന്നെയും ഇപ്പോള്‍ ഈ പേമാരിയുടെ പിടിയിലല്ലേ? ദരിദ്രരെ സ്‌നേഹിക്കുകയും, 'ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്' എന്ന് ഓര്‍മ്മിപ്പിക്കുകയും ചെ യ്ത യേശുവിന്റെ സഭയാണോ ഇത്? 'എളിയവരുടെ സങ്കേതമായ മിശിഹാ' തന്നെയാണോ ഇപ്പോഴും നമ്മുടെ ആരാധ്യപുരുഷന്‍? 'നീതിമാന്‍മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ സന്തോ ഷിക്കുന്നു; ദുഷ്ടന്‍മാര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍ വിലപിക്കുന്നു' എന്ന സുഭാഷിതം (29:2) എല്ലാ അധികാരികള്‍ക്കും ആത്മദര്‍പ്പണ മാകട്ടെ.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം