ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ
ന്യായാ. 15-ാം അധ്യായത്തിലെ വാക്യങ്ങള്‍ എത്ര ? തലക്കെട്ടുകള്‍ എത്ര ?
a) വാക്യങ്ങള്‍ 30, രണ്ട് തലക്കെട്ടുകള്‍
b) വാക്യങ്ങള്‍ 20, ഒരു തലക്കെട്ട്
c) വാക്യങ്ങള്‍ 15, തലക്കെട്ടുകള്‍ ഇല്ല.
ഉത്തരം : വാക്യങ്ങള്‍ 20, ഒരു തലക്കെട്ട്
കുറെ നാള്‍ കഴിഞ്ഞ് സാംസണ്‍ എപ്പോഴാണ് ഭാര്യയെ സന്ദര്‍ശിക്കാന്‍ ചെന്നത് ?
a) കൊയ്ത്തു കാലത്ത്
b) ഗോതമ്പ് വിളവെടുപ്പു കാലത്ത്
c) വേനല്‍ക്കാലത്ത്
ഉത്തരം : ഗോതമ്പ് വിളവെടുപ്പു കാലത്ത്
ഭാര്യയെ സന്ദര്‍ശിക്കാന്‍ സാംസണ്‍ പോയതെങ്ങനെ ?
a) വെറുംകൈയോടെ
b) ഒരാട്ടിന്‍കുട്ടിയുമായി
c) പട്ടുവസ്ത്രങ്ങളുമായി
ഉത്തരം : ഒരാട്ടിന്‍കുട്ടിയുമായി
എന്തുകൊണ്ടാണ് സാംസണ്‍ന്റെ ഭാര്യാപിതാവ് അവളെ കൂട്ടുകാരന് കൊടുത്തത് ?
a) സാംസണ്‍ അവളെ അതിയായി വെറുക്കുന്നു എന്നു വിചാരിച്ച്
b) സാംസണ്‍ അവളെ ഉപേക്ഷിച്ചു എന്നു വിചാരിച്ച്
c) സാംസണോട് പ്രതികാരം ചെയ്യാന്‍
ഉത്തരം : സാംസണ്‍ അവളെ അതിയായി വെറുക്കുന്നു എന്നു വിചാരിച്ച്
''ഇപ്രാവശ്യം ഫിലിസ്ത്യരോട് ഞാന്‍ എന്തെങ്കിലും അതിക്രമം പ്രവര്‍ത്തിച്ചാല്‍ അത് എന്റെ കുറ്റമായിരിക്കുകയില്ല.'' ആര് ആരോട് പറഞ്ഞു.
a) സാംസണ്‍ ഭാര്യയോട്
b) സാംസണ്‍ ഫിലിസ്ത്യരോട്
c) സാംസണ്‍ തന്റെ ഭാര്യാപിതാവിനോട്
ഉത്തരം : സാംസണ്‍ തന്റെ ഭാര്യാപിതാവിനോട്
സാംസണ്‍ കുറുനരികളെയും പന്തങ്ങളെയും ബന്ധിപ്പിച്ചതെങ്ങനെ ?
a) 300 കുറുനരികളെ ഒറ്റയ്ക്കാക്കി വാലില്‍ പന്തം വച്ചുകെട്ടി
b) 300 കുറുനരികളെ ഈരണ്ടെണ്ണത്തെ വാലോടുവാല്‍ ചേര്‍ത്ത് ബന്ധിച്ച് അവയ്ക്കിടയില്‍ പന്തവും വച്ചുകെട്ടി
c) 300 കുറുനരികളെ പകുതിവീതം രണ്ടുഭാഗത്തേക്കും അയച്ചു.
ഉത്തരം : 300 കുറുനരികളെ ഈരണ്ടെണ്ണത്തെ വാലോടുവാല്‍ ചേര്‍ത്ത് ബന്ധിച്ച് അവയ്ക്കിടയില്‍ പന്തവും വച്ചുകെട്ടി
കത്തിയ പന്തങ്ങള്‍ ചാമ്പലാക്കിയത് എന്ത് ?
a) വിളകള്‍
b) കൊയ്ത കറ്റകള്‍
c) വയലില്‍ നില്‍ക്കുന്ന വിളയെ കൊയ്ത കറ്റയും ഒലിവു തോട്ടങ്ങളും
ഉത്തരം : വയലില്‍ നില്‍ക്കുന്ന വിളയെ കൊയ്ത കറ്റയും ഒലിവു തോട്ടങ്ങളും
ന്യായാ 15:6 ല്‍ ആരാണിതു ചെയ്തത് എന്നു ചോദിച്ചത് ആര് ?
a) ഫിലിസ്ത്യര്‍
b) പട്ടണവാസികള്‍
c) സാംസണ്‍ന്റെ ഭാര്യാ പിതാവ്
ഉത്തരം : ഫിലിസ്ത്യര്‍
തിമ്‌നാക്കാരന്റെ മരുമകന്‍ എന്ന് 15:7 ല്‍ വിശേഷിപ്പിക്കുന്നത് ആരെ ?
a) മനോവയെ
b) സാംസണെ
c) ഗിദയോനെ
ഉത്തരം : സാംസണെ
ഫിലിസ്ത്യരുടെ വിളയും കറ്റയും ഒലിവുതോട്ടങ്ങളും സാംസണ്‍ നശിപ്പിച്ചതറിഞ്ഞ് ഫിലിസ്ത്യര്‍ എന്തു ചെയ്തു ?
a) സാംസണെ നാടുകടത്തി
b) സാംസണ്‍ന്റെ ഭാര്യയെ വധിച്ചു
c) സാംസണ്‍ന്റെ ഭാര്യയെയും അവളുടെ പിതാവിനെയും അഗ്നിക്കിരയാക്കി
ഉത്തരം : സാംസണ്‍ന്റെ ഭാര്യയെയും അവളുടെ പിതാവിനെയും അഗ്നിക്കിരയാക്കി
ന്യായാ 15:7 ല്‍ എന്താണ് സാംസണ്‍ന്റെ ശപഥം ആയി പറയുന്നത് ?
a) ഫിലിസ്ത്യരെ വധിക്കും
b) ഫിലിസ്ത്യരെ തോല്‍പിക്കും
c) ഞാന്‍ (ഫിലിസ്ത്യരോട്) 'നിങ്ങളോട്' പ്രതികാരം ചെയ്തിട്ട് സ്ഥലം വിടും.
ഉത്തരം : ഞാന്‍ (ഫിലിസ്ത്യരോട്) 'നിങ്ങളോട്' പ്രതികാരം ചെയ്തിട്ട് സ്ഥലം വിടും
ശപഥം നിറവേറ്റിയ സാംസണ്‍ പോയി താമസിച്ചത് എവിടെ ?
a) തിമ്‌നായില്‍
b) ഇസ്രായേലില്‍
c) ഏത്താം പാറക്കെട്ടില്‍
ഉത്തരം : ഏത്താം പാറക്കെട്ടില്‍
ന്യായാ 15:9 ല്‍ ഫിലിസ്ത്യര്‍ പാളയമടിച്ചതായി പറയുന്ന സ്ഥലം ?
a) ഏത്താം പാറക്കെട്ട്
b) തിമ്‌നാ
c) യൂദാ
ഉത്തരം : യൂദാ
ഫിലിസ്ത്യര്‍ യൂദായില്‍ ചെന്ന് പാളയമടിച്ച് ആക്രമിച്ച പട്ടണം ഏത് ?
a) യൂദാപട്ടണം
b) തിമ്‌നാ
c) ലേഹിപട്ടണം
ഉത്തരം : ലേഹിപട്ടണം
നിങ്ങള്‍ ഞങ്ങള്‍ക്കെതിരായി വന്നതെന്തുകൊണ്ട് ? ആര് ആരോട് ചോദിച്ചു ?
a) യൂദായിലെ ജനം ഫിലിസ്ത്യരോട്
b) ഫിലിസ്ത്യര്‍ സാംസണോട്
c) ഫിലിസ്ത്യര്‍ ജനത്തോട്
ഉത്തരം : യൂദായിലെ ജനം ഫിലിസ്ത്യരോട്
സാംസണെ ബന്ധിക്കാന്‍ വന്നവര്‍ ആരൊക്കെ ?
a) ഫിലിസ്ത്യര്‍, യൂദായിലെ 3,000 ആളുകള്‍
b) ഫിലിസ്ത്യര്‍
c) യൂദായിലെ ആളുകള്‍
ഉത്തരം : ഫിലിസ്ത്യര്‍, യൂദായിലെ 3,000 ആളുകള്‍
തന്നെ ബന്ധിക്കാന്‍ വന്ന യൂദായിലെ 3,000 ആളുകളോട് എന്ത് സത്യം ചെയ്യാനാണ് സാംസണ്‍ പറഞ്ഞത് ?
a) സാംസണെ ചതിക്കില്ലെന്ന്
b) നിങ്ങള്‍ എന്റെ മേല്‍ ചാടിവീഴുകിയില്ലെന്ന്
c) നിങ്ങള്‍ എന്നെ തോല്‍പിക്കുകയില്ലെന്ന്
ഉത്തരം : നിങ്ങള്‍ എന്റെ മേല്‍ ചാടിവീഴുകിയില്ലെന്ന്
സാംസണെ ബന്ധിച്ച് പാറയ്ക്ക് വെളിയില്‍ കൊണ്ടു വന്നത് ആര് ?
a) ഫിലിസ്ത്യര്‍
b) ജനങ്ങള്‍
c) യൂദായിലെ 3,000 ജനങ്ങള്‍
ഉത്തരം : യൂദായിലെ 3,000 ജനങ്ങള്‍
ഫിലിസ്ത്യര്‍ ആര്‍പ്പുവിളികളോടെ സാംസണെ കാണാനെത്തിയത് എവിടെ വച്ച് ?
a) യൂദായ്ക്കു പുറത്തുവച്ച്
b) ലേഹിയിലെത്തിയപ്പോള്‍
c) ഏത്താം പാറയില്‍
ഉത്തരം : ലേഹിയിലെത്തിയപ്പോള്‍
ന്യായാ 15-ാം അധ്യായത്തില്‍ കര്‍ത്താവിന്റെ ആത്മാവിനെക്കുറിച്ച് പറയുന്ന വാക്യം ഏത് ?
a) 15:10
b) 15:14
c) 15:15
ഉത്തരം : 15:15 (വാക്യം : കര്‍ത്താവിന്റെ ആത്മാവ് ശക്തിയോട് അവന്റെ മേല്‍ വന്നു.)
സാംസണെ ബന്ധിച്ചിരുന്ന കയര്‍ കരിഞ്ഞ ചണനൂല്‍ പോലെയായിത്തീര്‍ന്നു, കെട്ടുകള്‍ അറ്റുവീണു എപ്പോള്‍ ?
a) കര്‍ത്താവിന്റെ ആത്മാവ് ശക്തിയോടെ അവന്റെ മേല്‍ വന്നപ്പോള്‍
b) സാംസണ്‍ ചാടിയെഴുന്നേറ്റപ്പോള്‍
c) ഫിലിസ്ത്യര്‍ അവനെ കാണാനെത്തിയപ്പോള്‍
ഉത്തരം : കര്‍ത്താവിന്റെ ആത്മാവ് ശക്തിയോടെ അവന്റെ മേല്‍ വന്നപ്പോള്‍
ചത്ത ഒരു കഴുതയുടെ താടിയെല്ലുകൊണ്ട് സാംസണ്‍ എത്ര പേരെ കൊന്നു ?
a) ആയിരം
b) പതിനായിരം
c) ഇരുപതിനായിരം
ഉത്തരം : ആയിരം
ന്യായാ 15:16 ല്‍ ''കഴുതയുടെ താടിയെല്ലുകൊണ്ട് ഞാനവരെ കൂനുകൂട്ടി, കഴുതയുടെ താടിയെല്ലുകൊണ്ട് ആയിരം പേരെ ഞാന്‍ കൊന്നു'' എന്ന് പറയുന്നത് ആര് ? സാഹചര്യം എന്ത് ?
a) കര്‍ത്താവിന്റെ ആത്മാവ് വന്നപ്പോള്‍, ബന്ധനസ്ഥനായ സാംസണ്‍ന്റെ കെട്ടുകള്‍ അറ്റുവീണു. അപ്പോള്‍, കഴുതയുടെ താടിയെല്ലുകൊണ്ട് ആയിരെ പോരെ കൊന്ന സാംസണ്‍ന്റെ വാക്കുകള്‍.
b) ഫിലിസ്ത്യരെ കണ്ടപ്പോള്‍ ജനത്തിന്റെ വാക്കുകള്‍
c) ജനത്തെ കണ്ടപ്പോള്‍ ഫിലിസ്ത്യരുടെ വാക്കുകള്‍
ഉത്തരം : കര്‍ത്താവിന്റെ ആത്മാവ് വന്നപ്പോള്‍, ബന്ധനസ്ഥനായ സാംസണ്‍ന്റെ കെട്ടുകള്‍ അറ്റുവീണു. അപ്പോള്‍, കഴുതയുടെ താടിയെല്ലുകൊണ്ട് ആയിരെ പോരെ കൊന്ന സാംസണ്‍ന്റെ വാക്കുകള്‍.
ആയിരം പേരെ കൊന്ന ചത്ത ഒരു കഴുതയുടെ താടിയെല്ല് സാംസണ്‍ എന്തു ചെയ്തു ?
a) എറിഞ്ഞു കളഞ്ഞു
b) സൂക്ഷിച്ചു വച്ചു
c) ആയുധമാക്കി
ഉത്തരം : എറിഞ്ഞു കളഞ്ഞു
കഴുതയുടെ താടിയെല്ല് സാംസണ്‍ എറിഞ്ഞു കളഞ്ഞ സ്ഥലത്തിന് ലഭിച്ച പേര് ?
a) ലേഹി
b) റാമാത്ത് ലേഹി
c) സഫോണ്‍
ഉത്തരം : റാമാത്ത് ലേഹി
റാമാത്ത് ലേഹി എന്ന വാക്കിന്റെ അര്‍ഥം ?
a) കര്‍ത്താവിന്റെ നഗരം
b) താടിയെല്ലിന്റെ മല
c) വിശുദ്ധ ഗിരി
ഉത്തരം : താടിയെല്ലിന്റെ മല
എന്‍ഹക്കോര്‍ എന്ന വാക്കിന്റെ അര്‍ഥം ?
a) അപേക്ഷിക്കുന്നവന്റെ ഉറവ
b) ഉറവ
c) പൊള്ളയായ സ്ഥലം
ഉത്തരം : അപേക്ഷിക്കുന്നവന്റെ ഉറവ
ലേഹിയില്‍ ഉള്ള പൊള്ളയായ സ്ഥലത്തുനിന്ന് പുറപ്പെട്ട ജലം കൂടിച്ചപ്പോള്‍ സാംസണ് എന്തു സംഭവിച്ചു ?
a) ധൈര്യം വന്നു
b) യുദ്ധ സന്നദ്ധനായി
c) ഊര്‍ജസ്വലനായി
ഉത്തരം : ഊര്‍ജസ്വലനായി
സാംസണ്‍ ഗാസായില്‍ വന്നിട്ടുണ്ടെന്ന് ആരാണ് അറിഞ്ഞത് ?
a) ഫിലിസ്ത്യര്‍
b) ഗാസാ നിവാസികള്‍
c) ശത്രുക്കള്‍
ഉത്തരം : ഗാസാ നിവാസികള്‍
സാംസണ്‍ പാതിരാവരെ കിടന്നതിനുശേഷം എവിടേക്കാണ് പോയത് ?
a) ഹെബ്രോണിലേക്ക്
b) താഴ്‌വരയിലേക്ക്
c) ഹെബ്രോണിന്റെ മുമ്പിലുള്ള മലമുകളിലേക്ക്
ഉത്തരം : ഹെബ്രോണിന്റെ മുമ്പിലുള്ള മലമുകളിലേക്ക്
സേറേക്ക് താഴ്‌വരയിലെ, സാംസണ്‍ സ്‌നേഹിച്ച സ്ത്രീയുടെ പേരെന്ത് ?
a) ദലീല
b) റാഹേല്‍
c) ഹന്നാ
ഉത്തരം : ദലീല
കട്ടിളക്കാലോടുകൂടെ സാംസണ്‍ പറിച്ചെടുത്തത് എന്ത് ?
a) പടിപ്പുര
b) വാതില്‍
c) പട്ടണപടിപ്പുരയുടെ വാതില്‍
ഉത്തരം : പട്ടണപടിപ്പുരയുടെ വാതില്‍
ഫിലിസ്ത്യ നേതാക്കന്മാര്‍ ദലീലയ്ക്ക് വാഗ്ദാനം ചെയ്തത് എന്ത് ?
a) മുപ്പത് വെള്ളിനാണയം
b) പത്ത് സ്വര്‍ണ്ണനാണയം
c) ഓരോരുത്തരും ആയിരത്തൊരുന്നൂറ് വെള്ളിനാണയം
ഉത്തരം : ഓരോരുത്തരും ആയിരത്തൊരുന്നൂറ് വെള്ളിനാണയം
നിന്നെ എങ്ങനെ ബന്ധിച്ചു കീഴടക്കാം എന്ന് ദയവായി എന്നോട് പറയുക, ആര് ആരോട് ആവശ്യപ്പെട്ടു ?
a) ഫിലിസ്ത്യര്‍ സാംസണ്‍നോട്
b) ദലീല സാംസണ്‍നോട്
c) ദലീല ഫിലിസ്ത്യരോട്
ഉത്തരം : ദലീല സാംസണ്‍നോട്
ശക്തികുറഞ്ഞാല്‍ താന്‍ ആരെപ്പോലെയാകുമെന്നാണ് ദലീലയോട് സാംസണ്‍ പറഞ്ഞത് ?
a) മറ്റു മനുഷ്യരെപ്പോലെ
b) രാക്ഷസനെപ്പോലെ
c) ഫിലിസ്ത്യരെപ്പോലെ
ഉത്തരം : മറ്റു മനുഷ്യരെപ്പോലെ
ഉണങ്ങാത്ത പുതിയ ഏഴു ഞാണ്‍ കൊണ്ടുവന്നതാര് ?
a) ദലീല
b) ശത്രുക്കള്‍
c) ഫിലിസ്ത്യ പ്രഭുക്കന്മാര്‍
ഉത്തരം : ഫിലിസ്ത്യ പ്രഭുക്കന്മാര്‍
ദലീല ആളുകളെ പതിയിരുത്തിയിരുന്നത് എവിടെ ?
a) ഉള്‍മുറിയില്‍
b) മട്ടുപ്പാവില്‍
c) പൂമുഖത്ത്
ഉത്തരം : ഉള്‍മുറിയില്‍
സാംസണ്‍ ഞാണുകളെ പൊട്ടിച്ചെറിഞ്ഞത് എപ്രകാരം ?
a) വാശിയോടെ
b) കരുത്തോടെ
c) അഗ്നി ചണനൂലിനെ എന്നപോലെ
ഉത്തരം : അഗ്നി ചണനൂലിനെ എന്നപോലെ
എങ്ങനെ നിന്നെ ബന്ധിക്കാമെന്ന് രണ്ടാം വട്ടം ദലീല ചോദിച്ചപ്പോള്‍ സാംസണ്‍ പറഞ്ഞതെന്ത് ?
a) ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത പുതിയ നൂല്‍ കൊണ്ട്
b) ഒരിക്കലും ഉപയോഗിച്ചിട്ടില്ല പുതിയ കയറുകൊണ്ട്
c) പുതിയ ഞാണ്‍ കൊണ്ട്
ഉത്തരം : ഒരിക്കലും ഉപയോഗിച്ചിട്ടില്ല പുതിയ കയറുകൊണ്ട്
തന്നെ കെട്ടിയിരുന്ന കയര്‍ സാംസണ്‍ എന്തു ചെയ്തു ?
a) കത്തിച്ചു കളഞ്ഞു
b) നൂലുപോലെ അവന്‍ പൊട്ടിച്ചുകളഞ്ഞു
c) ചാരമാക്കി
ഉത്തരം : നൂലുപോലെ അവന്‍ പൊട്ടിച്ചുകളഞ്ഞു
എപ്പോഴാണ് ദലീല സാംസണ്‍ന്റെ ഏഴു തലമുടിച്ചുരുള്‍ എടുത്ത് പാവിനോടു ചേര്‍ത്ത് ആണിയില്‍ ഉറപ്പിച്ചു നെയ്തത് ?
a) സാംസണ്‍ സംസാരിക്കുമ്പോള്‍
b) സാംസണ്‍ ഉറങ്ങുമ്പോള്‍
c) സാംസണ്‍ പ്രാര്‍ഥിക്കുമ്പോള്‍
ഉത്തരം : സാംസണ്‍ ഉറങ്ങുമ്പോള്‍
സാംസണ്‍ എത്ര പ്രാവശ്യം തന്നെ കബളിപ്പിച്ചെന്നാണ് ദലീലാ പറയുന്നത് ?
a) രണ്ടു പ്രാവശ്യം
b) ആറു പ്രാവശ്യം
c) മൂന്നു പ്രാവശ്യം
ഉത്തരം : മൂന്നു പ്രാവശ്യം
എന്നോടു നീ എന്തു പറഞ്ഞിട്ടില്ലെന്നാണ് ദലീല സാംസണെ കുറ്റപ്പെടുത്തുന്നത് ?
a) നീ ആരാണെന്ന്
b) നിന്റെ പിതൃഭവനം എവിടെയെന്ന്
c) നിന്റെ അജയ്യശക്തി എവിടെ കുടികൊള്ളുന്നെന്ന്
ഉത്തരം : നിന്റെ അജയ്യശക്തി എവിടെ കുടികൊള്ളുന്നെന്ന്
അവളുടെ ദിവസംതോറുമുള്ള അലട്ടല്‍ എന്തിന് തുല്യമായി ?
a) മരണത്തിനു തുല്യമായി
b) നരക തുല്യമായി
c) സഹിക്കാന്‍ വയ്യാതായി
ഉത്തരം : മരണത്തിനു തുല്യമായി
തന്റെ തലയില്‍ എന്തു സ്പര്‍ശിച്ചിട്ടില്ലെന്നാണ് സാംസണ്‍ പറഞ്ഞത് ?
a) തൈലം
b) ക്ഷൗരക്കത്തി
c) സുഗന്ധദ്രവ്യം
ഉത്തരം : ക്ഷൗരക്കത്തി
ഫിലിസ്ത്യര്‍ സാംസണെ പിടിച്ച് കണ്ണു ചൂഴ്‌ന്നെടുത്തുകൊണ്ടുപോയത് എവിടെ ?
a) തിമ്‌നായിലേക്ക്
b) തോബായിലേക്ക്
c) ഗാസായിലേക്ക്
ഉത്തരം : ഗാസായിലേക്ക്
ശത്രുവായ സാംസണ്‍നെ ആര് നമ്മുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നുവെന്നാണ് ഫിലിസ്ത്യപ്രഭുക്കന്മാര്‍ പറഞ്ഞത് ?
a) സര്‍വശക്തനായ ദൈവം
b) നമ്മുടെ ദേവനായ ദാഗോന്‍
c) വിജാതീയ ദേവന്‍
ഉത്തരം : നമ്മുടെ ദേവനായ ദാഗോന്‍
സ്ത്രീകളെയും പുരുഷന്മാരെയും കൂടാതെ കെട്ടിടത്തില്‍ സന്നിഹിതരായിരുന്നവര്‍ ആര് ?
a) രാജാക്കന്മാര്‍
b) ഫിലിസ്ത്യ പ്രഭുക്കന്മാരെല്ലാം
c) സേവകന്മാര്‍
ഉത്തരം : ഫിലിസ്ത്യ പ്രഭുക്കന്മാരെല്ലാം
മേല്‍ത്തട്ടില്‍ എത്രപേര്‍ അഭ്യാസം കണ്ടുകൊണ്ടിരുന്നു ?
a) ഏകദേശം ആയിരം പേര്‍
b) ഏകദേശം അഞ്ഞൂറ് പേര്‍
c) ഏകദേശം മൂവായിരം സ്ത്രീപുരുഷന്മാര്‍
ഉത്തരം : ഏകദേശം മൂവായിരം സ്ത്രീപുരുഷന്മാര്‍
ദൈവമായ കര്‍ത്താവേ എന്നെ ഓര്‍ക്കണമേ! ആര് ആരോട് അപേക്ഷിച്ചു ?
a) ഫിലിസ്ത്യര്‍ ദൈവത്തോട്
b) ദലീല കര്‍ത്താവിനോട്
c) സാംസണ്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു
ഉത്തരം : സാംസണ്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു
ഫിലിസ്ത്യരോട് എന്തിനു പ്രതികാരം ചെയ്യാന്‍ ശക്തനാക്കണമേ എന്നാണ് സാംസണ്‍ യാചിച്ചത് ?
a) ഫിലിസ്ത്യരുടെ ക്രൂരതയ്ക്ക്
b) ഫിലിസ്ത്യരുടെ കൂട്ടക്കൊലയ്ക്ക്
c) തന്റെ കണ്ണുകളില്‍ ഒന്നിനു പ്രതികാരം ചെയ്യാന്‍
ഉത്തരം : തന്റെ കണ്ണുകളില്‍ ഒന്നിനു പ്രതികാരം ചെയ്യാന്‍
തൂണുകളെ തള്ളിക്കൊണ്ട് സാംസണ്‍ പറഞ്ഞത് എന്ത് ?
a) ഫിലിസ്ത്യര്‍ മരിക്കട്ടെ
b) പ്രഭുക്കന്മാര്‍ മരിക്കട്ടെ
c) ഫിലിസ്ത്യരോടുകൂടെ ഞാനും മരിക്കട്ടെ
ഉത്തരം : ഫിലിസ്ത്യരോടുകൂടെ ഞാനും മരിക്കട്ടെ
മരണസമയത്ത് സാംസണ്‍ കൊന്നത് എത്ര പേരെ ?
a) ആയിരം പേരെ
b) ജീവിച്ചിരിക്കുമ്പോള്‍ കൊന്നവരെക്കാള്‍ അധികം പേരെ
c) നൂറു പേരെ
ഉത്തരം : ജീവിച്ചിരിക്കുമ്പോള്‍ കൊന്നവരെക്കാള്‍ അധികം പേരെ
സാംസണ്‍ എത്ര വര്‍ഷം ഇസ്രായേലില്‍ ന്യായപാലനം നടത്തി ?
a) പത്തു വര്‍ഷം
b) ഇരുപത്തഞ്ചു വര്‍ഷം
c) ഇരുപതു വര്‍ഷം
ഉത്തരം : ഇരുപതു വര്‍ഷം
സാംസണ്‍നെ സംസ്‌കരിച്ചത് എവിടെ ?
a) തിമ്‌നായില്‍
b) സോറായ്ക്കും എസ്താവോലിനും ഇടയ്ക്ക് പിതാവായ മനോവയുടെ ശവകുടീരത്തില്‍
c) തോബായില്‍
ഉത്തരം : സോറായ്ക്കും എസ്താവോലിനും ഇടയ്ക്ക് പിതാവായ മനോവയുടെ ശവകുടീരത്തില്‍