പാപ്പ പറയുന്നു

പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക സഭയുടെ പ്രധാനദൗത്യം

Sathyadeepam

എപ്രകാരം പ്രാര്‍ത്ഥിക്കണമെന്നു ജനങ്ങളെ പഠിപ്പിക്കുകയും പ്രാര്‍ത്ഥനയുടെ എണ്ണയുള്ള വിശ്വാസത്തിന്റെ ദീപത്തെ തലമുറകളിലേയ്ക്കു കൈമാറുകയും ചെയ്യുക സഭയുടെ പ്രധാനദൗത്യമാണ്. പ്രാര്‍ത്ഥനയുടെ മഹാവിദ്യാലയമാണു സഭ. വ്യക്തിഗതമായ പ്രാര്‍ത്ഥന ഒരു മുന്‍ഗണനയാണോ എന്നു ഉറപ്പാക്കുന്നതിനുള്ള ആത്മപരിശോധന എല്ലാ ക്രൈസ്തവരും നടത്തണം. ജനങ്ങളെ പ്രാര്‍ത്ഥനയില്‍ നിന്നു തടയുക എന്നതാണ് സഭയെ ആക്രമിക്കുന്നതിനുള്ള സാത്താന്റെ തന്ത്രങ്ങളിലൊന്ന്.

സഭയിലെ സകലതും പ്രാര്‍ത്ഥനയില്‍ നിന്നാണുത്ഭവിക്കുന്നത്. എല്ലാം വളരുന്നതും പ്രാര്‍ത്ഥന കൊണ്ടാണ്. സഭയെ ആക്രമിക്കണമെന്നു തോന്നുമ്പോള്‍ സാത്താന്‍ ആദ്യം ചെയ്യുന്നത് പ്രാര്‍ത്ഥനയെ തടഞ്ഞുകൊണ്ട് സഭയുടെ ഊര്‍ജസ്രോതസ്സുകളെ ചോര്‍ത്തിക്കളയുക എന്നതാണ്.

നിങ്ങളെങ്ങനെയാണു പ്രാര്‍ത്ഥിക്കുന്നത്? ഒരു തത്തമ്മയെ പോലെയാണോ? ഹൃദയം കൊണ്ടാണോ പ്രാര്‍ത്ഥിക്കുന്നത്? സ്വന്തം ആശയങ്ങളാണോ പ്രാര്‍ത്ഥനയായി മാറുന്നത്? എങ്കില്‍ അതു ക്രൈസ്തവ പ്രാര്‍ത്ഥനയല്ല. ആരാധനാക്രമ കാലങ്ങളും സമൂഹപ്രാര്‍ത്ഥനകളും കത്തോലിക്കാ ഇടവകജീവിതത്തിന്റെ ഭാഗമാണ്. അതൊരു മഹാപൈതൃകമാണ്. ജീവിതത്തിലെ ചില ഘട്ടങ്ങള്‍ കടന്നു കഴിയുമ്പോള്‍, പ്രാര്‍ ത്ഥനയായിരുന്നു നമ്മുടെ ശക്തിയെന്നു നമുക്കു മനസ്സിലാകും. നമ്മുടെ വ്യക്തിപരമായ പ്രാര്‍ത്ഥന മാത്രമല്ല, നമ്മുടെ സഹോദരങ്ങളുടെയും സമൂഹത്തിന്റെയും പ്രാര്‍ത്ഥന കൂടിയാണു നമ്മെ സഹായിച്ചത്. സഭാമാതാവിന്റെ ഉറവ വറ്റാത്ത കിണറില്‍ നിന്നു ശക്തി ആര്‍ജിക്കാന്‍ നമുക്കു കഴിയണം. ചരിത്രത്തിലുടനീളം ഓരോ വിശുദ്ധരും അങ്ങനെയാണു ചെയ്തത്.

(പൊതുദര്‍ശനവേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്