പാപ്പ പറയുന്നു

രാഷ്ട്രീയം കാരുണ്യപ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപം

Sathyadeepam

രാഷ്ട്രീയം കാരുണ്യപ്രവര്‍ത്ത നത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപ മാണ്. കാരണം അത് പൊതുനന്മ കെട്ടിപ്പടുക്കുന്നതിന് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്. എന്നിരുന്നാലും, ഒരു ആദര്‍ശം പിന്തുടരുക എന്നതിനര്‍ത്ഥം ഒരു പ്രത്യയശാസ്ത്രത്തെ മഹത്വ വല്‍ക്കരിക്കുക എന്നല്ല, മറിച്ച് മനുഷ്യവ്യക്തിയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുക എന്നാണ്.

ജനങ്ങള്‍ കേവലം രാഷ്ട്രീയ നിർദേശങ്ങളുടെയും തീരുമാനങ്ങളുടെയും നിഷ്‌ക്രിയ സ്വീകര്‍ത്താക്കളല്ല; എല്ലാറ്റിനുമുപരിയായി, എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്തം പങ്കിടുന്ന സജീവപങ്കാളികളാണ്. സമീപ വര്‍ഷങ്ങളില്‍ രാഷ്ട്രീയത്തിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് ജനങ്ങളും അവരുടെ പ്രതിനിധികളും തമ്മിലുള്ള ഐക്യം, സഹകരണം, പരസ്പര ഇടപെടല്‍ എന്നിവയുടെ ക്രമാനുഗതമായ കുറവാണ്. അതിനാല്‍, വ്യക്തിപരമായ സമ്പര്‍ക്കം ഉള്‍ക്കൊള്ളുന്ന ഒരു കര്‍മ്മപദ്ധതി രാഷ്ട്രീയ പാർട്ടികള്‍ ആവിഷ്‌കരിക്കണം.

പലപ്പോഴും മുദ്രാവാക്യങ്ങള്‍ മാത്രം അടങ്ങിയതും, ആളുകളുടെ യഥാര്‍ത്ഥ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ കഴിവില്ലാത്തതുമായ ഒരു രാഷ്ട്രീയത്തിനു പകരം, ക്രിസ്ത്യന്‍-ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനമാക്കി, രാഷ്ട്രീയത്തില്‍ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയായി പ്രവര്‍ത്തിക്കുവാനും എല്ലാ ക്രൈസ്തവരും യത്‌നിക്കണം. എപ്പോഴും സുവിശേഷാത്മകമായ ഒരു ജീവിതം നയിക്കണം.

കുടിയേറ്റത്തിന്റെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യുക, കഷ്ടപ്പെടുന്നവരെ പരിപാലിക്കുക, കുടിയേറ്റക്കാരെ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും സമന്വയിപ്പിക്കുന്നതിനു മുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, സൃഷ്ടിയോടുള്ള പരിചരണം, നിര്‍മ്മിത ബുദ്ധി എന്നിവ പോലുള്ള നമ്മുടെ കാലത്തെ വലിയ വെല്ലുവിളികളെ പ്രത്യയശാസ്ത്രപരമല്ലാത്ത രീതിയില്‍ അഭിമുഖീകരിക്കുക എന്നത്, ക്രിസ്ത്യാനിയായ രാഷ്ട്രീയ പ്രവര്‍ത്തകന്റെ സേവനങ്ങളുടെ ഭാഗമാകണം. മതസ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും മനഃസാക്ഷിയും സംരക്ഷിക്കുന്ന സത്യത്തില്‍ വേരൂന്നിയ രാഷ്ട്രീയമാകണം ലക്ഷ്യം.

  • (‘യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി’യില്‍ നിന്നുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുമായി ഏപ്രില്‍ 25 ന്, വത്തിക്കാനില്‍ വച്ച്, നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

ജെറുസലേം: സഭയുടെ വസ്തുവകകളിലെ കൈയേറ്റത്തിനെതിരെ സൈനിക, സിവില്‍ നേതൃത്വങ്ങളുമായി ചര്‍ച്ച

തൊഴിലാളിയായ വി. യൗസേപ്പ് – മെയ് 1

എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രത്തെ ആസ്പദമാക്കി സുബോധനയിൽ സായാഹ്ന ചർച്ച

വി. യോഹന്നാൻ - Chap.7 [1of3]

വിശുദ്ധ പീയൂസ് അഞ്ചാമന്‍ (1504-1572) : ഏപ്രില്‍ 30