പാപ്പ പറയുന്നു

മിഷന്‍ പ്രവര്‍ത്തനത്തെ സങ്കീര്‍ണമാക്കരുത്

Sathyadeepam

ആളുകളെ ക്രിസ്തുവിലേയ്ക്ക് കൊണ്ടുവരുന്നതിനു പരിശുദ്ധാത്മാവിനോടു സഹകരിക്കുന്നതാണ് മിഷന്‍ പ്രവര്‍ത്തനം. അമിത സങ്കീര്‍ണമായ പ്രവര്‍ത്തനപരിപാടികളോ ആകര്‍ഷകമായ പരസ്യപ്രചാരണമോ അതിനു ഉപകരിക്കുകയില്ല. സവിശേഷ പരിശീലന പരിപാടികളോ സമാന്തരലോകങ്ങളുടെ നിര്‍മ്മാണമോ നമ്മുടെ സ്വന്തം ആശയാഭിലാഷങ്ങള്‍ പ്രകാശിപ്പിക്കുന്ന മുദ്രാവാക്യരചനകളോ ഇതിനാവശ്യമില്ല.

ബോര്‍ഡ് റൂമുകളിലെ ചര്‍ച്ചകളോ സൈദ്ധാന്തിക അപഗ്രഥനങ്ങളോ അല്ല, യഥാര്‍ത്ഥ ജീവിതസാഹചര്യങ്ങളുമായുള്ള ബന്ധമാണ് പ്രവര്‍ത്തനരീതികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുക. സഭയുടെ മിഷനില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മേല്‍ അനാവശ്യമായ ഭാരങ്ങള്‍ അടിച്ചേല്‍പിക്കരുത്. കൊറോണാകാലത്ത് സഭയുടെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കാനുള്ള വലിയ ആഗ്രഹം ദൃശ്യമാകുന്നുണ്ട്. അതുകൊണ്ട് പുതിയ പാതകളും സേവനരീതികളും കണ്ടെത്തുക ആവശ്യമാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ തികച്ചും ലളിതമായ കാര്യങ്ങളെ സങ്കീര്‍ണമാക്കാന്‍ ശ്രമിക്കരുത്.

പല സഭാസംഘടനകളും ധാരാളം സമയം ചിലവഴിക്കുന്നത് തങ്ങളെ തന്നെയും തങ്ങളുടെ പദ്ധതികളേയും ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടിയാണ്. സഭയ്ക്കുള്ളില്‍ തങ്ങളുടെ പ്രാധാന്യത്തെ നിരന്തരം പുനര്‍നിര്‍വചിക്കാന്‍ ശ്രമിക്കുന്നത് ഒരു ബാധപോലെ ആയിരിക്കുന്നു. സ്വയം കണ്ണാടിയില്‍ നോക്കിയിരുന്നുകൊണ്ട് സമയവും വിഭവങ്ങളും പാഴാക്കാതിരിക്കുക. ഭവനങ്ങളിലെ എല്ലാ കണ്ണാടികളും തകര്‍ത്തു കളയുക! പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന മിഷന്‍റെ കേന്ദ്രബിന്ദുവാക്കുക. പ്രാര്‍ത്ഥന നമ്മുടെ യോഗങ്ങളിലെ വെറുമൊരു ഔപചാരികത മാത്രമായി ചുരുങ്ങാതിരിക്കട്ടെ.

(പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികള്‍ക്കയച്ച സന്ദേശത്തില്‍ നിന്ന്)

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം