‘ഭജനസംഘം feat. ജിംഗിൾ ബെൽസ്’

കുമരകത്തെ ഈ 'ക്രോസ് ഓവർ' വേറെ ലെവൽ!
‘ഭജനസംഘം feat. ജിംഗിൾ ബെൽസ്’
Published on
  • താടിക്കാരന്‍

ഇൻസ്റ്റയിലും ഫേസ്‌ബുക്കിലും എപ്പോഴും 'മതത്തിന്റെ' പേരിൽ അടിയും ബഹളവും കാണുന്ന നമുക്ക്, ഇതാ മനസ്സ് നിറയ്ക്കുന്ന ഒരു 'ഹോൾസം' (Wholesome) കാഴ്ച!. മാർവൽ പടങ്ങളിലെ മൾട്ടിവേഴ്‌സ് ക്രോസ് ഓവറിനേക്കാൾ 'മാസ്സ്' ആയ സംഭവമാണ് കുമരകത്ത് നടന്നത്. അയ്യപ്പ സ്വാമിമാരും ക്രിസ്മസ് പാപ്പയും ഒന്നിച്ചപ്പോൾ സംഭവിച്ചത് പ്യുവർ മാജിക്!

  • The Scene: ഭജനയ്ക്കിടയിൽ ഒരു 'ട്വിസ്റ്റ്'⚡

ലൊക്കേഷൻ കുമരകമാണ്. 41 ദിവസത്തെ വ്രതമെടുത്ത് ശിവദാസ് ചേട്ടന്റെ വീട്ടിൽ അയ്യപ്പ ഭജന നടക്കുന്നു. ഫുൾ ഭക്തി സാന്ദ്രമായ 'സീരിയസ്' അന്തരീക്ഷം. ആ സമയത്താണ് വീടിന് മുന്നിലൂടെ ഒരു ക്രിസ്മസ് കരോൾ ടീം വരുന്നത്.

ഭജന നടക്കുന്നതുകൊണ്ട് ഡിസ്റ്റർബ് ചെയ്യേണ്ട എന്ന് കരുതി കരോൾ ടീം പാട്ടൊക്കെ നിർത്തി, നല്ല അച്ചടക്കത്തോടെ 'സൈലന്റ്' ആയി സൈഡിലൂടെ പോവുകയായിരുന്നു.

സാധാരണയാണെങ്കിൽ "ഓക്കെ ബൈ" എന്ന് പറഞ്ഞ് ആരും മൈൻഡ് ചെയ്യില്ല.

പക്ഷെ, അവിടെയുണ്ടായിരുന്ന 'ശ്രീധർമ്മശാസ്താ ഭജനസംഘം' വേറെ വൈബ് ആയിരുന്നു.

മിണ്ടാതെ പോയ കരോൾ ടീമിനെ അവർ സ്പോട്ടിൽ തിരിച്ചു വിളിച്ചു. എന്നിട്ട് നടന്നതാണ് റിയൽ 'പ്ലോട്ട് ട്വിസ്റ്റ്'. അയ്യപ്പ ഭജന നടക്കുന്ന പന്തലിൽ നിന്ന് പെട്ടെന്ന് ഉയർന്നുകേട്ടത് "സ്വാമി ശരണം" അല്ല, മറിച്ച് "യഹൂദിയായിലെ ഒരു ഗ്രാമത്തിൽ..." എന്ന എക്കാലത്തെയും 'ലിറ്റ്' (Lit) ആയ ക്രിസ്ത്യൻ പാട്ടാണ്!

  • The Ultimate Vibe Check🎅🤝📿

55 പേരടങ്ങുന്ന ആ അയ്യപ്പ ഭക്തസംഘം ശബരിമലയ്ക്ക് പോകുന്നതിന് മുൻപ് കാണിച്ചുതന്നത് സ്നേഹത്തിന്റെ വലിയൊരു മാതൃകയാണ്. വേലി കെട്ടി വിദ്വേഷം ജനിപ്പിക്കുന്നവർക്ക് ഇതിലും വലിയൊരു മറുപടി കൊടുക്കാനില്ല.

📖ബൈബിൾ കണക്ഷൻ

ഈ ഒത്തൊരുമ കാണുമ്പോൾ ബൈബിളിലെ ഒരു 'കിടു' വരിയാണ് ഓർമ്മ വരുന്നത്. ബ്രോസ് (Bros) ഒന്നിച്ചു നിൽക്കുന്നതിന്റെ വൈബ് ഇതിലും നന്നായി ആരും പറഞ്ഞിട്ടില്ല:

സഹോദരര്‍ ഏകമനസ്സായി ഒരുമിച്ചു വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്!

സങ്കീര്‍ത്തനങ്ങള്‍ 133 : 1

> 💭 വാലറ്റം

നമ്മുടെ നാടിന്റെ ഭംഗി എന്ന് പറയുന്നത് ഇതാണ്. അമ്പലത്തിലെ പാട്ടും പള്ളിയിലെ പെരുന്നാളും എല്ലാവരുടേതുമാണ്.

കറുപ്പുടുത്ത സ്വാമിമാരും സാന്റാക്ലോസും കൈകോർത്തു പിടിച്ച ഈ കാഴ്ച... This is the Real Kerala Story! ❤️🔥

Peace out! ✌️

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org