പാപ്പ പറയുന്നു

കേള്‍ക്കുവാന്‍ പഠിക്കുക

Sathyadeepam

പ്രിയപ്പെട്ട യുവതീയുവാക്കളെ, ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യം മറ്റുള്ളവരെ കേള്‍ക്കുക എന്നതാണ്. കേള്‍ക്കുന്നത് എങ്ങനെ എന്ന് പഠിക്കുക. ആരെങ്കിലും നിങ്ങളോട് സംസാരിക്കുമ്പോള്‍ അവര്‍ സംസാരം പൂര്‍ത്തിയാക്കുന്നതിനായി കാത്തുനില്‍ക്കുക.

അപ്പോള്‍ നിങ്ങള്‍ക്ക് അവര്‍ പറയുന്നതു ശരിക്കും മനസ്സിലാക്കാനാവും. മറുപടി പറയണം എന്ന് തോന്നുന്നുണ്ടെങ്കില്‍ അതിനുശേഷം മാത്രം പറയുക. കേള്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഉത്തരം നല്‍കാനായി ധൃതി കാണിക്കേണ്ടതില്ല.

ജനങ്ങളെ നന്നായി ശ്രദ്ധിക്കുക. ആളുകള്‍ കേള്‍ക്കുന്നില്ല. ഒരു വിശദീകരണം പകുതി വഴിയാകുമ്പോഴേക്കും അവര്‍ മറുപടി പറയാന്‍ തുടങ്ങും. ഇത് സമാധാനത്തിന് സഹായകരമാകുന്നില്ല. കേള്‍ക്കുക, ധാരാളം കേള്‍ക്കുക.

യുവജനങ്ങള്‍ അവരുടെ മുത്തശ്ശീമുത്തച്ഛന്മാര്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകണം. അവര്‍ നമ്മെ ധാരാളം കാര്യങ്ങള്‍ പഠിപ്പിക്കുന്നു.

  • (കഴിഞ്ഞ ജനുവരിയില്‍ ഒരു യുവജന സമ്മേളനത്തിനു വേണ്ടി മാര്‍പാപ്പയുടെ താമസസ്ഥലമായ കാസാ സാന്താ മാര്‍ത്തായില്‍ വച്ച് തയ്യാറാക്കിയ ഒരു വീഡിയോ സന്ദേശത്തില്‍ നിന്നാണ് ഈ വാക്കുകള്‍. ഒരു ഇറ്റാലിയന്‍ വാരിക ഈ വീഡിയോ മാര്‍പാപ്പയുടെ മരണത്തിന്റെ പിറ്റേന്നാണ് ആദ്യമായി പുറത്തുവിട്ടത്.)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ