പാപ്പ പറയുന്നു

പോക്കറ്റില്‍ കൊന്ത സൂക്ഷിക്കുക

Sathyadeepam

ജപമാല പ്രാര്‍ത്ഥനയുടെ സൗന്ദര്യത്തെ വീണ്ടും കണ്ടെത്താന്‍ ഈ ജപമാലമാസത്തില്‍ നമുക്കു സാധിക്കട്ടെ. നൂറ്റാണ്ടുകളായി ക്രൈസ്തവ ജനതയുടെ വിശ്വാസത്തെ പരിപോഷിപ്പിച്ച ഒരു പ്രാര്‍ത്ഥനയാണിത്. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ ഏവരേയും ഞാന്‍ ക്ഷണിക്കുന്നു. കൈയിലോ പോക്കറ്റിലോ കൊന്ത കൊണ്ടു നടക്കുന്നതു നല്ലതാണ്. ജപമാല ചൊല്ലുന്നത് ഏറ്റവും മനോഹരമായ ഒരു പ്രാര്‍ത്ഥനയാണ്. രക്ഷകനായ യേശുവിന്റെ ജീവിത ഘട്ടങ്ങള്‍ അവിടുത്തെ അമ്മയായ പ. മറിയത്തിന്റെ ജീവിതത്തോടൊപ്പം നാം ധ്യാനവിഷയമാക്കുകയാണ് ജപമാലയില്‍. അതു തിന്മയില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്ന ആയുധമാണ്.
ജപമാല ചൊല്ലണമെന്നു പ. മാതാവ് തന്റെ ദര്‍ശനങ്ങളിലെല്ലാം നമ്മോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോകം ഭീഷണികള്‍ നേരിടുമ്പോള്‍ വിശേഷിച്ചും ഇതാവശ്യമാണ്. പകര്‍ച്ചവ്യാധിയുടെ ഈ കാലത്ത് കൊന്ത സൂക്ഷിക്കുകയും, നമുക്കും നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും സകല ജനങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
സഹനത്തിന്റെയും പ്രലോഭനങ്ങളുടെയും കാലത്ത് നാം സ്വയം ദൈവത്തിനു വിട്ടു കൊടുക്കണം. ചില സായാഹ്നങ്ങളില്‍ ഫലശൂന്യതയും ഏകാന്തതയും നമ്മെ വേട്ടയാടിയേക്കാം. അപ്പോള്‍ ജപമാല നമ്മുടെ ഹൃദയങ്ങളില്‍ മുട്ടി വിളിക്കും. നാം തെറ്റായി എന്തെങ്കിലും ചെയ്തു പോയിട്ടുണ്ടെങ്കില്‍ തന്നെയും നമുക്കു ദൈവത്തിനു മുമ്പാകെ മടങ്ങി വരാനും ശാന്തിയും സമാധാനവും വീണ്ടെടുക്കാനും ജപമാലയിലൂടെ സാധിക്കും.
(ജപമാലമാതാവിന്റെ തിരുനാള്‍ ദിവസം പോള്‍ ആറാമന്‍ ഹാളില്‍ പൊതുദര്‍ശനവേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്.)

image

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം