പാപ്പ പറയുന്നു

മറ്റുള്ളവരെ സ്‌നേഹിക്കുന്നതിനായി ഈശോ നമ്മുടെ മുറിവുകള്‍ സൗഖ്യമാക്കുന്നു

Sathyadeepam

ജൂബിലി വര്‍ഷത്തിലെ ഈ നോമ്പുകാലം സൗഖ്യപ്പെടലിന്റെ ഒരു കാലമായി നാം സ്വീകരിക്കണം. ഞാനും ഇത് ഈ വിധത്തില്‍ അനുഭവിക്കുകയാണ്,

എന്റെ ആത്മാവിലും ശരീരത്തിലും. ബലഹീനതയും രോഗവും നാമെല്ലാം പൊതുവായി അനുഭവിക്കുന്നുണ്ട്. മാത്രവുമല്ല, ക്രിസ്തു നമുക്ക് നല്‍കിയ രക്ഷയില്‍ പരസ്പരം സഹോദരങ്ങളുമാണ് നാം.

സ്വന്തം പ്രാര്‍ഥനയിലൂടെയും പ്രവര്‍ത്തികളി ലൂടെയും സൗഖ്യദാനത്തിന്റെ ഉപകരണങ്ങളായി പ്രവര്‍ത്തിക്കാനും രക്ഷകന്റെ പ്രതിബിംബങ്ങളാ യിരിക്കാനും നമുക്ക് സാധിക്കണം.

ദക്ഷിണ സുഡാനിലെ പ്രതിസന്ധികള്‍ ഞാന്‍ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്. അവിടത്തെ സംഘര്‍ഷം കുറയ്ക്കുന്നതിന് എല്ലാവരും പരിശ്രമിക്കണം.

അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് ധൈര്യത്തോടും ഉത്തരവാദിത്വത്തോടും കൂടെ ഒരു മേശയ്ക്ക് ചുറ്റുമിരിക്കുകയും സൃഷ്ടിപരമായ ഒരു സംഭാഷണം ആരംഭിക്കുകയും ചെയ്യേണ്ടതുണ്ട്.

സുഡാനിലാകട്ടെ യുദ്ധം നിരപരാധികളെ കൊന്നൊടുക്കുന്നത് തുടരുന്നു. പൗരന്മാരായ സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്ന് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. പ്രതിസന്ധിക്ക് ശാശ്വതമായ

ഒരു പരിഹാരം ഉറപ്പാക്കാന്‍ കഴിയുന്ന പുതിയ ചര്‍ച്ചകള്‍ എത്രയും വേഗം ആരംഭിക്കാന്‍ സാധിക്കട്ടെ.

  • (മാര്‍ച്ച് 30 ന് ത്രികാല പ്രാര്‍ഥനയ്‌ക്കൊടുവില്‍ വായിക്കുന്നതിനായി നല്‍കിയ സന്ദേശത്തില്‍ നിന്നും)

മൂലമറ്റം സെൻറ് ജോർജ് സ്കൂൾ വാർഷികം

‘റിക്ഷാവാലി’ സിസ്റ്റർ സെലിന് ഐമ പുരസ്കാരം

ക്രൈസ്തവ സമുദായ  ശക്തീകരണം: അതിരൂപതയിൽ 16 ഫൊറോന കൺവെൻഷനുകൾ നടത്തും.

മുറിവുകൾ, സൗഖ്യത്തിലേക്കു തുറക്കുന്ന വാതിലുകൾ

ലിയോ പതിനാലാമന്‍ പാപ്പായുടെ 2026 ലെ യാത്രകള്‍ പ്രഖ്യാപിച്ചു