പാപ്പ പറയുന്നു

നിര്‍മിതബുദ്ധി വികസനത്തേക്കാള്‍, മനുഷ്യാധ്വാനത്തില്‍ ശ്രദ്ധ പുലര്‍ത്തുക

Sathyadeepam

തൊഴില്‍ ലോകത്തെ ഇന്നത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍, പ്രത്യേകിച്ച് നിര്‍മ്മിത ബുദ്ധിയുടെ വികാസം ഉയര്‍ത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍, മനുഷ്യന്റെ മാറ്റാനാവാത്ത കേന്ദ്രസ്ഥാനത്തിലും അധ്വാനത്തിന്റെ നിഷേധിക്കാനാവാത്ത അന്തസ്സിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് മുന്‍പെത്തേക്കാളും പ്രധാനമാണ്. ജോലി എന്നത് കേവലമൊരു ഉപകരണം മാത്രമല്ല. വൈയക്തികമായ ആത്മസാക്ഷാത്കാരത്തിന്റെ ആവശ്യകതയാണു ജോലി. തൊഴിലിന്റെ ആവശ്യകത മനുഷ്യാവസ്ഥയില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. പക്വതയിലേക്കും വികസനത്തിലേക്കും വ്യക്തിപരമായ പൂര്‍ണ്ണതയിലേക്കുമുള്ള ഏറ്റവും സാധാരണമായ ഒരു മാര്‍ഗമാണ് തൊഴില്‍.

സ്ത്രീകളുടെ സാന്നിധ്യം സമൂഹത്തില്‍ കൂടുതല്‍ അംഗീകരിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യേണ്ട ഒരു വലിയ സമ്പത്താണ്. അവരുടെ വൈദഗ്ധ്യം, വിവേചനാധികാരം, സര്‍ഗ്ഗാത്മകത, പ്രായോഗികത എന്നിവ സ്ഥാപനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തും. യാഥാര്‍ത്ഥ്യത്തെയും നാം നേരിടുന്ന പ്രശ്‌നങ്ങളെയും കുറിച്ചുള്ള വിശാലമായ വീക്ഷണം നല്‍കാന്‍ സ്ത്രീകളുടെ സാന്നിധ്യം സഹായകരമാണ്.

  • (ഒക്ടോബര്‍ 5 നു ‘വത്തിക്കാനിലെ ജീവനക്കാരുടെ അസോസിയേഷന്‍‘, ‘വുമണ്‍ ഇന്‍ ദി വത്തിക്കാന്‍ അസോസിയേഷന്‍‘ എന്നീ ലേബര്‍ അസോസിയേഷനുകളുടെ പ്രതിനിധിസംഘവുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയില്‍ പറഞ്ഞത്.)

മനുഷ്യനിര്‍മ്മിതമായ കലാസൃഷ്ടികളുടെ പ്രാധാന്യം വര്‍ധിക്കുന്നു - മാര്‍പാപ്പ

വിശുദ്ധ ജോണ്‍ ലെയൊനാര്‍ഡി (1541-1609) : ഒക്‌ടോബര്‍ 9

വിശുദ്ധ സെര്‍ജിയസും വിശുദ്ധ ബാക്കസും (-303) : ഒക്‌ടോബര്‍ 8

റൂത്ത് [അധ്യായം 3] - Part 3

പാലാ അഡാർട്ട് സേവന പാതയിൽ 43-ാം വർഷത്തിലേക്ക്