പാപ്പ പറയുന്നു

വ്യാജവാര്‍ത്തകളെ തുറന്നു കാണിച്ചു സത്യത്തിനു സാക്ഷ്യം വഹിക്കുക

Sathyadeepam

സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന അപകടം ഇന്നു വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വാര്‍ത്തകള്‍ മാത്രമല്ല ചിത്രങ്ങള്‍ പോലും എളുപ്പത്തില്‍ വളച്ചൊടിക്കപ്പെടാം. ഇതിനെയെല്ലാം വിമര്‍ശനാത്മകമായി സമീപിക്കുക എന്നതിനര്‍ത്ഥം ഇന്റര്‍നെറ്റിനെ മൊത്തത്തില്‍ പൈശാചികമായി കരുതുക എന്നല്ല. മറിച്ച് കൂടുതല്‍ വിവേചനാബുദ്ധിയും ഉത്തരവാദിത്വവും പുലര്‍ത്തുക എന്നാണ്. സ്വീകരിക്കുകയും അയക്കുകയും ചെയ്യുന്ന എല്ലാ ഉള്ളടക്കത്തിന്റെയും കാര്യത്തില്‍ ഈ സമീപനം ആവശ്യമാണ്.
നാം പങ്കുവയ്ക്കുന്ന എല്ലാ വിവരങ്ങള്‍ക്കും നമുക്ക് ഉത്തരവാദിത്വമുണ്ട്. വ്യാജവാര്‍ത്തകളെ തുറന്നു കാണിക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. പോകുകയും കാണുകയും പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട് സത്യത്തിനു സാക്ഷ്യം വഹിക്കാന്‍ നാമെല്ലാവരും തയ്യാറാകേണ്ടതുണ്ട്.
ഡിജിറ്റല്‍ സാങ്കേതികവിദ്യ നമുക്കു തികച്ചും ഉപകാരപ്രദമാണ്. പലപ്പോഴും വാര്‍ത്തകളും വിവരങ്ങളും ആദ്യം നമുക്ക് എത്തിച്ചു തരുന്നത് ഡിജിറ്റല്‍ മീഡിയ ആണ്. എല്ലാവരും ഉത്തരവാദിത്വമുള്ള ഉപയോക്താക്കളും ഉപഭോക്താക്കളുമാകണമെന്ന് ആവശ്യപ്പെടുന്ന ശക്തമായ ഒരുപകരണമാണത്. പരമ്പരാഗതമാധ്യമങ്ങള്‍ അവഗണിക്കാന്‍ സാദ്ധ്യതയുള്ള ധാരാളം സംഭവങ്ങള്‍ക്കു ശ്രദ്ധ നല്‍കാന്‍ ഈ മാധ്യമങ്ങള്‍ ഇടയാക്കുന്നുണ്ട്.

(എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയും മദ്ധ്യസ്ഥനായ വി. ഫ്രാന്‍സിസ് സേല്‍സിന്റെ തിരുനാള്‍ ദിനമായ ജനുവരി 24 നു പുറപ്പെടുവിച്ച ലോക സമ്പര്‍ക്കമാധ്യമ ദിന സന്ദേശത്തില്‍ നിന്ന്.)

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]