പാപ്പ പറയുന്നു

താപസരാണ് സുവിശേഷവത്കരണത്തിന്റെ മിടിക്കുന്ന ഹൃദയം

Sathyadeepam

ആവൃതിയില്‍ കഴിയുന്ന താപസരായ സന്യസ്തരാണ് സഭയുടെ സുവിശേഷവത്കരണത്തിന്റെ മിടിക്കുന്ന ഹൃദയം. മധ്യസ്ഥപ്രാര്‍ത്ഥനയിലൂടെ അവര്‍ സഭയുടെ ജീവിതത്തെ നിലനിറുത്തുന്നു. അവരുടെ പ്രാര്‍ത്ഥനയാണ് ക്രിസ്തുവിന്റെ ശരീരത്തിന്റെ ജീവവായു. ദാരിദ്ര്യത്തിന്റെയും ബ്രഹ്മചര്യത്തിന്റെയും അനുസരണത്തിന്റെയും പാതയിലൂടെ യേശുവിനെ അനുകരിക്കുകയും നമുക്കെല്ലാം വേണ്ടി മാധ്യസ്ഥം വഹിക്കുകയും ചെയ്യുന്ന താപസര്‍ ചരിത്രത്തിലുടനീളം നാം കാണുന്ന മഹത്തായ സാക്ഷ്യമാണ്.

വി. കൊച്ചുത്രേസ്യയുടെയും നാരെകിലെ വി. ഗ്രിഗറിയുടെയും ജീവിതങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. മഠത്തിനുള്ളില്‍ കഴിഞ്ഞ വി. കൊച്ചുത്രേസ്യ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിച്ച മിഷണറിമാരുടെ മദ്ധ്യസ്ഥയായതില്‍ അത്ഭുതമില്ല. വി. ഗ്രിഗറി തന്റെ ജീവിതകാലം മുഴുവന്‍ ചെലവഴിച്ചത് നാരെക്കിലെ ആശ്രമത്തിനുള്ളിലായിരുന്നു. പക്ഷേ സകലമനുഷ്യരുടെയും ഭാഗധേയം അദ്ദേഹം പങ്കു വയ്ക്കുകയും തന്റെ ജീവിതം എല്ലാവര്‍ക്കും വേണ്ടിയുള്ള മാധ്യസ്ഥത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. താപസര്‍ ലോകത്തിന്റെ പാപങ്ങള്‍ക്കു വേണ്ടി കരയുകയും പ്രാര്‍ത്ഥിക്കുകയും ഉയര്‍ത്തിയ കരങ്ങളും ഹൃദയങ്ങളും കൊണ്ട് മാധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു.

(വത്തിക്കാനില്‍ പൊതുദര്‍ശനവേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം