പശ്ചിമ ബംഗാളിലെ പള്ളികൾ, പ്രാർത്ഥനായോഗങ്ങൾ, ക്രൈസ്തവസ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ ബിജെപി സർക്കാരിന്റെ പതിവ് ഉറപ്പുകൾക്കപ്പുറം ഗൗരവമേറിയ നടപടികൾ ആവശ്യപ്പെടുന്നു. ഉത്തരവാദിത്തബോധവും, പക്ഷപാതരഹിതമായ പൊലീസ് നടപടികളും, ഭരണഘടനാപരമായ അവകാശങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുമാണ് ഇവിടെ അനിവാര്യമായിട്ടുള്ളത്.
പശ്ചിമ ബംഗാളിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് നേരെ നടക്കുന്ന ആക്രമണ ങ്ങളിലും ഭീഷണികളിലും ആശങ്കാജനകമായ വർദ്ധന വാണ് ഉണ്ടായിരിക്കുന്നത്. പള്ളികൾ തകർക്കപ്പെടുകയും, പ്രാർത്ഥനായോഗങ്ങൾ തടസ്സപ്പെടുകയും, പാസ്റ്റർമാർ ആക്രമിക്കപ്പെടുകയും, വിശ്വാസികൾ ഭീഷണിപ്പെടുത്ത പ്പെടുകയും ചെയ്യുന്നു. ഇവയെ ഒറ്റപ്പെട്ട പ്രാദേശിക അസ്വസ്ഥ തകളായി സംസ്ഥാന സർക്കാരിന് ഇനി തള്ളിക്കളയാനാവില്ല എന്നു വ്യക്തമാക്കുന്നവയാണ് വിവിധ ദേശീയ-പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവങ്ങൾ.
2026 മെയ് മാസത്തിൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം നിരവധി അക്രമസംഭവങ്ങൾ, ക്രൈസ്തവ സംഘടനകൾ രേഖപ്പെടുത്തി യിട്ടുണ്ട്. ഈ ആക്രമണങ്ങ ളുടെ വ്യാപ്തിയും ഔദ്യോഗിക പ്രതികരണങ്ങളിലെ അപര്യാപ്ത തയും മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ ക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പ്രധാന സംഭവങ്ങളിൽ ചിലത് താഴെ പറയുന്നവയാണ്:
1. ജൂലൈ 5 - സുഭാഷ്ഗ്രാം, സൗത്ത് 24 പർഗാനാസ്: മതപരിവർത്തനം ആരോപിച്ച് നിർമ്മാണത്തി ലിരുന്ന ഒരു പള്ളി ആക്രമിക്കു കയും മേൽക്കൂരയിലെ കുരിശുകൾ തകർക്കുകയും ചെയ്തു (ദി ടെലഗ്രാഫ്, ഒക്ടോബർ 11, 2026).
2. ജൂലൈ 12 - ബരാസത്ത്, നോർത്ത് 24 പർഗാനാസ്: ഒരു കബറിട ചാപ്പലിന്റെയും സെമിത്തേരി യുടെയും നിർമ്മാണവുമായി ബന്ധപ്പെട്ട് ഏകദേശം 60-ഓളം ആളുകൾ സലേഷ്യൻ സിസ്റ്റേഴ്സിന്റെ മഠത്തിൽ അതിക്രമിച്ചു കയറുകയും കന്യാസ്ത്രീകളെ ഭീഷണിപ്പെടു ത്തുകയും ചെയ്തു (സ്ക്രോൾ, സെപ്റ്റംബർ 27, 2026).
3. ജൂലൈ 21 - റാണിഗഞ്ച്, വെസ്റ്റ് ബർദ്വാൻ: ഞായറാഴ്ചത്തെ ക്രൈസ്തവ പ്രാർത്ഥനായോഗത്തിൽ അതിക്രമിച്ചു കയറുകയും മതപരിവർത്തനം ആരോപിച്ച് വിശ്വാസികളെ ഉപദ്രവിക്കു കയും ചെയ്തു (സ്ക്രോൾ, സെപ്റ്റംബർ 27, 2026).
4. ജൂലൈ 21 - ഹാൽദിയ, ഈസ്റ്റ് മിഡ്നാപൂർ: ഞായറാഴ്ച പ്രാർത്ഥനയ്ക്കിടെ ഒരു സംഘം സ്വകാര്യ വസതിയിലേക്ക് അതിക്രമിച്ചു കയറുകയും വിശ്വാസികളെ അസഭ്യം പറയുകയും മതപരിവർത്തനം ആരോപിക്കുകയും ചെയ്തു (സ്ക്രോൾ, സെപ്റ്റംബർ 27, 2026).
5. ജൂലൈ 26 - റായ്പൂർ, ബങ്കുര: വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ക്രൈസ്തവ പ്രാർത്ഥനായോഗം നടത്തി യിരുന്ന സ്ത്രീകളെ തടയുകയും യോഗം ചേരാനുള്ള അവരുടെ അവകാശത്തെ ചോദ്യം ചെയ്യുകയും ചെയ്തു (സ്ക്രോൾ, സെപ്റ്റംബർ 27, 2026).
6. സെപ്റ്റംബർ 13 - ഹരിപാൽ, ഹൂഗ്ലി: ഒരു ക്രൈസ്തവ കുടുംബത്തിന്റെ വീടിന് സമീപം നടന്ന പ്രാർത്ഥനായോഗം ആക്രമിക്ക പ്പെടുകയും കുടുംബാംഗങ്ങളെ മർദ്ദിക്കുകയും വീട്ടുപകരണ ങ്ങൾ തകർക്കുകയും ചെയ്തു (കാത്തലിക് കണക്ട്, നവംബർ 5, 2026).
7. ഒക്ടോബർ 2 - കേശ് പൂർ, പശ്ചിമ മേദിനിപൂർ: പ്രാർത്ഥനായോഗത്തിനിടെ 80 മുതൽ 100 വരെ ആളുക ളടങ്ങുന്ന ആൾക്കൂട്ടം ഒരു സ്ത്രീയുടെ വീട് ആക്രമിച്ചു. തന്നെ മർദ്ദിക്കുകയും വിവസ്ത്ര യാക്കുകയും ചെയ്തതായി ആ സ്ത്രീ മൊഴി നൽകി (കാത്തലിക് കണക്ട്, നവംബർ 5, 2026).
8. ഒക്ടോബർ 9 - ജലാൽ ഖാലി, നാദിയ: സന്താളി ക്രൈസ്തവ സമൂഹത്തിനായി വിൻസെൻഷ്യൻ വൈദികർ ഡിവൈൻ ലവ് റിട്രീറ്റ് സെന്ററിൽ സംഘടിപ്പിച്ച കൺവെൻഷൻ ഒരു ആൾക്കൂട്ടം തടസ്സപ്പെടുത്തി. ആറ് പേർക്ക് പരിക്കേൽക്കുകയും (രണ്ടു പേരുടെ നില ഗുരുതരമാണ്), പള്ളിയുടെ സ്വത്തുക്കളും മതചിഹ്നങ്ങളും നശിപ്പിക്കപ്പെടു കയും ചെയ്തു. ഭരണാധികാരി കളിൽ നിന്നുള്ള മുൻകൂർ അനുമതി ഉണ്ടായിരുന്നിട്ടും സമ്മേളനം നിർത്തിവയ്ക്കേണ്ടി വന്നു (കാത്തലിക് കണക്ട്, ഒക്ടോബർ 11, 2026; ദി ടെലഗ്രാഫ്, ഒക്ടോബർ 11, 2026).
9. ഒക്ടോബർ 31 - നാരായൺതല, ബസന്തി, സൗത്ത് 24 പർഗാനാസ്: ബിഷപ്പ് സുബ്രത ചക്രവർത്തി യുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (CNI) സഭയുടെ ഉദ്ഘാടന ചടങ്ങ് ഒരു ജനക്കൂട്ടം തടസ്സപ്പെടുത്തി. വൈദിക രെയും വിശ്വാസികളെയും ആക്രമിക്കുകയും കുരിശ് തകർക്കുകയും മൊബൈൽ ഫോണുകൾ അടിച്ചുതകർ ക്കുകയും ചെയ്തു (ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, നവംബർ 1, 2026; ആൾട്ട് ന്യൂസ്, നവംബർ 7, 2026).
10. നവംബർ 1 - ഗോല മോർ, മാൾഡ: ഞായറാഴ്ച പ്രാർത്ഥനയ്ക്കിടെ ഒരു ഹൗസ് ചർച്ച് തകർക്കപ്പെട്ടു. സംഗീതോപകരണങ്ങളും മേശകളും മറ്റ് വസ്തുക്കളും നശിപ്പിക്കുകയും മതപരിവർ ത്തനം ആരോപിച്ച് വിശ്വാസി കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു (ആൾട്ട് ന്യൂസ്, നവംബർ 7, 2026).
11. ബാരായ്പൂർ കത്തോ ലിക്കാരൂപതയ്ക്ക് കീഴിലുള്ള സൗത്ത് 24-പർഗാനാസിലെ റായ്ദിഘിയിലുള്ള ഖാരി ബാമുനർ ചക് ഗ്രാമത്തിൽ മാതാവിനായി സമർപ്പിച്ചിരുന്ന ഒരു ഗ്രോട്ടോ നവംബർ 9-ന് തകർക്കപ്പെട്ടു. 150 വർഷം പഴക്കമുള്ള അസെൻഷൻ പള്ളിയോട് ചേർന്നുള്ള ഗ്രോട്ടോ പിഴുതെറി യപ്പെട്ടതും തകർക്കപ്പെട്ടതുമായ നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് പള്ളി അധികൃതർ പൊലീസിൽ പരാതി നൽകി. മതവികാരം വ്രണപ്പെടുത്തുക എന്ന കൃത്യമായ ഉദ്ദേശ്യ ത്തോടെ ഇരുട്ടിന്റെ മറവിലാണ് ഈ പ്രവൃത്തി ചെയ്തതെന്ന് ഇടവക വികാരി ഫാ. ഉജ്ജ്വൽ മണ്ഡൽ പറഞ്ഞു. “പ്രദേശത്ത് സാമുദായിക സൗഹാർദ്ദം നിലനിർത്തുന്നതിനായി കുറ്റവാളികളെ തിരിച്ചറിയാനും പിടികൂടാനും ഞങ്ങൾ പൊലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്,” അദ്ദേഹം ‘ദി ടെലഗ്രാഫി’നോട് പറഞ്ഞു (ടെലഗ്രാഫ്, നവംബർ 10).
റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവ ങ്ങൾ ഇവ മാത്രമല്ല. സെപ്റ്റംബർ 27-ന് ‘സ്ക്രോൾ’ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിൽ, ജൂലൈ 1-നും സെപ്റ്റംബർ 20-നും ഇടയിൽ കുറഞ്ഞത് 35 ആക്രമ ണങ്ങളും അതിക്രമങ്ങളും നടന്നതായി രേഖപ്പെടുത്തിയി ട്ടുണ്ട്. തുടർന്ന്, ‘ഇന്ത്യ ഹേറ്റ് ലാബി’ന്റെ വിവരങ്ങളെ ആധാര മാക്കി നവംബർ 9-ന് ‘ദി ടെലഗ്രാഫ്’ ഉദ്ധരിച്ച റിപ്പോർട്ടിൽ, മെയ് 4 മുതൽ സ്വകാര്യ പ്രാർത്ഥനായോഗങ്ങൾക്ക് നേരെയുള്ള റെയ്ഡുകളും അക്രമാസക്തമായ ആൾക്കൂട്ട ആക്രമണങ്ങളും ഉൾപ്പെടെ 60 സംഭവങ്ങൾ രേഖപ്പെടുത്തിയി ട്ടുണ്ട്. ഇവ വ്യത്യസ്ത കാലയളവു കളെയും വിവരസ്രോതസ്സു കളെയും അടിസ്ഥാനമാക്കിയുള്ള താണെങ്കിലും, രണ്ടും വിരൽ ചൂണ്ടുന്നത് സ്വതന്ത്രമായ പരിശോധനയും അന്വേഷണവും ആവശ്യമുള്ള ഗൗരവതരമായ ഒരു പ്രവണതയിലേക്കാണ്.
നവംബർ 2-ന് കൊൽക്കത്ത യിൽ നടന്ന ജനകീയ ട്രൈബ്യൂ ണലിൽ വിവിധ ജില്ലകളിൽ നിന്നുള്ള ഇരകളുടെ മൊഴികൾ രേഖപ്പെടുത്തി. ശാരീരിക ആക്രമണങ്ങൾ, ഭീഷണികൾ, സ്വത്തുക്കൾ നശിപ്പിക്കൽ, പൊലീസിന്റെ നിഷ്ക്രിയത്വം എന്നിവയെക്കുറിച്ചുള്ള വിവര ങ്ങളാണ് ഇതിലുണ്ടായിരുന്നത്. പൊലീസിൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിൽ ഇരകൾ ബുദ്ധിമുട്ടു കൾ നേരിടുന്നുണ്ടെന്നും, പല കേസുകളിലും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നിട്ടില്ലെന്നും ‘ബംഗിയ ക്രിസ്ത്യ പരിഷബ’ ആരോപിച്ചു.
നിർബന്ധിത മതപരിവർത്തനം എന്ന ആവർത്തിച്ചുള്ള ആരോപണം ക്രൈസ്തവ കൂട്ടായ്മകളെ നേരിടാനുള്ള ഒരു സൗകര്യപ്രദമായ മറയായി മാറിയിരിക്കുന്നു. നിയമവിരുദ്ധമായ മതപരിവർത്തനത്തിന് തെളിവുകളുണ്ടെങ്കിൽ, പൊലീസ് അന്വേഷിക്കുകയും നിയമപ്രകാരം നടപടിയെടുക്കുകയും വേണം. എന്നാൽ, ആരോപണം എത്രതന്നെ ഗൗരവമുള്ളതാണെങ്കിലും വീടുകളിൽ അതിക്രമിച്ചു കയറാനോ, ആരാധന തടസ്സപ്പെടുത്താനോ, ആളുകളെ ആക്രമിക്കാനോ, മതസ്ഥാപനങ്ങൾ തകർക്കാനോ സ്വകാര്യ സംഘങ്ങൾക്ക് യാതൊരു അധികാരവുമില്ല.
പ്രശ്നത്തിന്റെ വ്യാപ്തി നവംബർ 6-ന് കൊൽക്കത്തയിൽ നടന്ന പ്രതിഷേധ മാർച്ചിലും പ്രതിഫ ലിച്ചു. വിവിധ സഭാവിഭാഗങ്ങളിൽ നിന്നുള്ള വൈദികരും ക്രൈസ്തവ പ്രതിനിധികളും സംരക്ഷണവും നീതിയും ആവശ്യപ്പെട്ട് ഇതിൽ അണിനിരന്നു. പ്രത്യേക പരിഗണനയ്ക്കു വേണ്ടിയായിരുന്നില്ല അവരുടെ അഭ്യർത്ഥന, മറിച്ച് ഓരോ പൗരനും ഉറപ്പുനൽകുന്ന അടിസ്ഥാന സുരക്ഷയ്ക്കുവേണ്ടി യായിരുന്നു.
നിർബന്ധിത മതപരിവർ ത്തനം എന്ന ആവർത്തിച്ചുള്ള ആരോപണം ക്രൈസ്തവ കൂട്ടായ്മകളെ നേരിടാനുള്ള ഒരു സൗകര്യപ്രദമായ മറയായി മാറിയിരിക്കുന്നു. നിയമവിരുദ്ധ മായ മതപരിവർത്തനത്തിന് തെളിവുകളുണ്ടെങ്കിൽ, പൊലീസ് അന്വേഷിക്കുകയും നിയമപ്രകാരം നടപടിയെടുക്കുകയും വേണം. എന്നാൽ, ആരോപണം എത്ര തന്നെ ഗൗരവമുള്ളതാണെങ്കിലും വീടുകളിൽ അതിക്രമിച്ചു കയറാനോ, ആരാധന തടസ്സ പ്പെടുത്താനോ, ആളുകളെ ആക്രമിക്കാനോ, മതസ്ഥാപന ങ്ങൾ തകർക്കാനോ സ്വകാര്യ സംഘങ്ങൾക്ക് യാതൊരു അധികാരവുമില്ല. ഇത്തരം പ്രവൃത്തികൾ നിയമലംഘന ങ്ങളാണ്, അവയെ ക്രിമിനൽ കുറ്റങ്ങളായി തന്നെ കണക്കാക്കണം.
ബിജെപി സർക്കാർ ഒരു അടിസ്ഥാനപരമായ ചോദ്യത്തിന് മറുപടി നല്കേണ്ടതുണ്ട്: ഫലപ്രദമായ പ്രതിരോധ നടപടികളില്ലാതെ ക്രൈസ്തവ കൂട്ടായ്മകൾ എന്തുകൊണ്ട് തുടർച്ചയായി ഭീഷണി നേരിടുന്നു? അടിസ്ഥാനപരമായ പൊലീസ് സംരക്ഷണം ആവശ്യപ്പെടാൻ ഇരകൾക്കും സഭാ പ്രതിനിധി കൾക്കും എന്തിനാണ് മനുഷ്യാകാശ കമ്മീഷനുകളെ സമീപിക്കേണ്ടി വരുന്നത്? പൊതുപ്രതിഷേധങ്ങൾ സംഘടിപ്പിക്കേണ്ടി വരുന്നത്? ഭരണഘടനാപരമായ അവകാശ ങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ദുർബലരായ ഒരു ചെറിയ വിഭാഗ ത്തിന് ഉറപ്പുനൽകുന്നതിൽ ഭരണകൂടം എന്തുകൊണ്ട് പരാജയപ്പെട്ടു?
സ്വതന്ത്രമാധ്യമങ്ങളും സമുദായ സംഘടനകളും വിവിധ ജില്ലകളി ലായി ആവർത്തിക്കപ്പെടുന്ന ഒരു പ്രവണത ചൂണ്ടിക്കാട്ടുമ്പോൾ, ഇവ വെറും ഒറ്റപ്പെട്ട ക്രമസമാധാന പ്രശ്നങ്ങൾ മാത്രമാണെന്ന് സർക്കാരിന് അവകാശപ്പെടാനാ വില്ല. ഇരകൾ ഭയത്തോടെ ജീവിക്കുമ്പോൾ, അന്വേഷണങ്ങൾ പ്രഖ്യാപിച്ചതുകൊണ്ട് മാത്രം സർക്കാരിന് തൃപ്തിപ്പെടാൻ കഴിയില്ല.
ഭരണഘടനാപരമായ ബാധ്യതകൾ വ്യക്തമാണ്. ആർട്ടിക്കിൾ 14 നിയമത്തിനു മുന്നിൽ തുല്യത ഉറപ്പ് നല്കുന്നു, ആർട്ടിക്കിൾ 21 ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും സംരക്ഷണം നല്കുന്നു, ആർട്ടിക്കിൾ 25 മനസ്സാക്ഷിയുടെ സ്വാതന്ത്ര്യവും മതം സ്വതന്ത്രമായി വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശവും ഉറപ്പുനല്കുന്നു. ഈ അവകാശങ്ങൾ സർക്കാരോ ഭൂരിപക്ഷമോ നല്കുന്ന ഔദാര്യമല്ല, മറിച്ച് പൗരത്വത്തിന്റെ ഉറപ്പുകളാണ്.
റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ ആക്രമണങ്ങളെക്കുറിച്ചും സംസ്ഥാന സർക്കാർ സ്വതന്ത്ര അന്വേഷണം ഉത്തരവിടണം, കുറ്റകൃത്യങ്ങൾ തെളിയുന്നിടത്തെല്ലാം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നത് ഉറപ്പാക്കണം, ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, ദുർബലരായ കൂട്ടായ്മകൾക്ക് സംരക്ഷണം നല്കണം, പരാതികൾ സ്വീകരിക്കാൻ വിസമ്മതിക്കുന്നതോ കുറ്റവാളികളെ സംരക്ഷിക്കുന്നതോ ആയ പൊലീസ് ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കണം. ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ ന്യൂനപക്ഷ കമ്മീഷനും തങ്ങളുടെ മുന്നിലുള്ള പരാതികളിൽ തുടർനടപടികൾ സ്വീകരിക്കണം.
റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമങ്ങൾ സ്വന്തം ഭരണകാലത്താണ് വർദ്ധിച്ചിട്ടുള്ളത് എന്നതിനാൽ, ബിജെപി സർക്കാരിനെ സംബന്ധിച്ചിടത്തോളം ഈ ഉത്തരവാദിത്തത്തിന് വലിയ പ്രാധാന്യമുണ്ട്. രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ ബന്ധങ്ങൾ അക്രമണങ്ങളിൽ പ്രതിചേർക്കപ്പെട്ട ആരെയും സംരക്ഷിക്കില്ലെന്ന് വ്യക്തമായ നടപടികളിലൂടെ സർക്കാർ തെളിയിക്കണം. മൗനവും, വൈകിയുള്ള അന്വേഷണങ്ങളും, പതിവ് ഉറപ്പുകളും ഉത്തരവാദിത്തത്തിന് പകരമാവില്ല.
പശ്ചിമ ബംഗാളിലെ ക്രൈസ്തവസമൂഹം പ്രത്യേക ആനുകൂല്യങ്ങളൊന്നും ആവശ്യപ്പെടുന്നില്ല. ഓരോ ഇന്ത്യക്കാരനും ലഭ്യമായ അതേ ഭരണഘടനാപരമായ സംരക്ഷണമാണ് അവർ ആവശ്യപ്പെടുന്നത്. അവരുടെ പള്ളികളും സ്കൂളുകളും ആശുപത്രികളും ജീവകാരുണ്യ സ്ഥാപനങ്ങളും യാതൊരു വിവേചനവുമില്ലാതെ സമൂഹത്തെ സേവിച്ചിട്ടുണ്ട്. എന്നാൽ, ആ സംഭാവനകൾ ഇല്ലെങ്കിൽ പോലും, ഭയമില്ലാതെ ആരാധന നടത്താനും ഒത്തുചേരാനും ജീവിക്കാനും ഓരോ ക്രൈസ്തവനും തുല്യ അവകാശമുണ്ട്.
പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്ന ഒരു ചെറിയ കൂട്ടായ്മയെ പോലും സംരക്ഷിക്കാൻ കഴിയാത്ത ഒരു സർക്കാരിന് തങ്ങളുടെ പരാജയം വിശദീകരിക്കാനുള്ള ഗൗരവമേറിയ ബാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് വിജയങ്ങൾ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളെ കുറയ്ക്കുന്നില്ല. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം എന്നത് ഒരു രാഷ്ട്രീയ ഔദാര്യമല്ല; അത് ഭരണകൂടത്തിന്റെ അടിസ്ഥാനപരമായ കടമയാണ്.
നിയമവാഴ്ചയ്ക്ക് പകരം ആൾക്കൂട്ട അധികാരം സ്ഥാപിക്കാൻ പശ്ചിമ ബംഗാൾ അനുവദിക്കരുത്. ആരെങ്കിലും എതിർക്കുന്നു എന്നതുകൊണ്ട് മാത്രം ഒരു സഭയെ നിയമവിരുദ്ധ കൂട്ടായ്മയായി കണക്കാക്കാനാവില്ല. തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരിൽ ഒരു പാസ്റ്ററെ ആക്രമിക്കാൻ പാടില്ല. സ്വന്തം വിശ്വാസം ആചരിക്കുന്നതിനായി സ്വയം പ്രഖ്യാപിത മതസംരക്ഷകരുടെ അനുവാദം തേടേണ്ട ഗതികേട് ഒരു പൗരനും ഉണ്ടാകരുത്.
ബിജെപി സർക്കാർ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. ഓരോ ആക്രമണത്തെക്കുറിച്ചും അന്വേഷിക്കണം, ഓരോ കുറ്റവാളിയെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം, ഓരോ ഇരയ്ക്കും സംരക്ഷണം ഉറപ്പാക്കണം. ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. ആ ഉറപ്പിൽ വെള്ളം ചേർക്കാൻ സർക്കാരിന് അധികാരമില്ല, അത് എടുത്തുകളയാൻ ഭൂരിപക്ഷത്തിനും അവകാശമില്ല.