കേരളത്തിലെ സർവകലാശാലകളിൽ മൂന്നെണ്ണത്തിന്റെ തലപ്പത്തിരിക്കു ന്നവരാണ് ആർ.എസ്.എസ്സിന്റെ മോഹൻ ഭഗ്.വതിനുമൊപ്പം ആ സംഘടനയുടെ സമ്മേളനത്തിൽ ജൂൺ 13-ന് പങ്കെടുത്തത്. ഇങ്ങനെ പങ്കെടുത്തവർ കേരള യൂണിവേഴ്സിറ്റിയുടെ ആരോഗ്യ ശാസ്ത്രവിഭാഗത്തിന്റെ അധിപനായ മോഹൻ കുന്നുങ്കൽ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഇപ്പോഴത്തെ അധികാരി മാവുത് ഡി., തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റിയുടെ തലവൻ സി.ആർ. പ്രസാദ് എന്നിവരാണ്. അതിഗൗരവമേറിയ നടപടിയായി മാത്രമേ ഇതിനെ കാണാനാവൂ. എല്ലാത്തരം വിശ്വാസികളും വിശ്വാസം ഇല്ലാത്തവരും വിദ്യാർഥി കളാകുന്ന കേരളത്തിന്റ സർവകലാശാലകളുടെ ഉന്നതാധികാരികൾ “ഹിന്ദു സമാജി”ന്റെ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധരായവരുടെ മൗലിക വാദ സംഘയോഗത്തിൽ പങ്കെടുത്തത് എങ്ങനെ? ആ സംഘടനയുടെ കടമ “ധർമ്മവും സംസ്കൃതവും” പഠിപ്പിക്കുന്നതാണ് എന്നു വരുമ്പോൾ അതിൽ പങ്കു ചേർന്നവർ സെക്കുലർ സമൂഹത്തോട് പറയുന്നത് എന്താണ്? ആർ.എസ്.എസ്സിന്റെ ഭരണഘടനാപ്രകാരം “ഭൂതകാലത്തിന്റെ മഹത്വത്തിൽ” മാത്രമാണോ ഈ സർവകലാശാലകൾക്ക് താത്പര്യമുള്ളത്? ഇന്ത്യൻ ഭരണഘടനയോടും അതിന്റെ മൂല്യങ്ങളോടും വൈവിധ്യത്തിന്റെ ഇന്ത്യൻ ജനതയോടും ഈ സർവ കലാശാലാധികൃതർക്ക് എന്ത് പ്രതിബദ്ധതയുണ്ട്?
2014-ൽ ഡൽഹിയിൽ നടന്ന ഹിന്ദു ഇന്റർനാഷ്ണൽ കോൺഗ്രസ് അഞ്ച് വിദ്വേ ഷക (Malicious) സംഘങ്ങളെ പ്രഖ്യാപിച്ചു. അതിൽ ക്രൈസ്തവരും മുസ്ലീങ്ങളും മാർക്സിസ്റ്റുകളും പെടും. ഇങ്ങനെ വിദ്വേഷ വിഭാഗങ്ങളായി ഇരയാക്കപ്പെട്ടവർ തന്നെ പഠിക്കുന്ന സ്ഥാപനങ്ങളുടെ ഉന്നതസ്ഥാനത്തിരിക്കുന്നവർ ഇത്തരക്കാരാ കുന്നതു എത്ര വിചിത്രം! ഹിന്ദു തീവ്രവാദവും ബ്രാഹ്മണ്യാധിപത്യത്തിന്റെ പ്രവർ ത്തനങ്ങളും ഇവർ നടത്തുന്നു എന്നു തെളിയുമ്പോൾ ആ സംഘവുമായി നേരിട്ട് ബന്ധപ്പെടുന്നവർ എങ്ങനെ ഒരു ജനാധിപത്യ സെക്കുലർ സർക്കാരിന്റെ സർവ കലാശാലകൾ നടത്തും?
"സർവകലാശാലകളുടെ തലപ്പത്തിരിക്കുന്നവർക്ക് അനിവാര്യമാണ് ശാസ്ത്രീയ മനോഭാവം. വ്യാജ ശാസ്ത്രീയബോധത്തിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനത്തിലേക്ക് പോകുമ്പോൾ അതു പൊതുസമൂഹത്തിന്റെ അംഗീകാരം നഷ്ടപ്പെടുത്തുന്ന പ്രതിസന്ധിയുണ്ടാക്കും. ഒരു ദേശം കെട്ടിപ്പടുക്കേണ്ടതു വ്യാജ ശാസ്ത്രീയ ബോധത്തിലാകരുത്. നാസ്സിസം പ്രവർത്തിച്ചതു വ്യാജശാസ്ത്രീയതയിലായിരുന്നു. പൊതുജനത്തിന്റെ വൈവിധ്യം അഥവ പലമ അംഗീകരിക്കാതെയും ആദരിക്കാതെയും പൊതു സ്ഥാപനങ്ങൾ നടത്താനാവില്ല..."
ഹിന്ദുത്വ പാർട്ടി ഭരിക്കുന്നിടങ്ങളിൽ ക്രൈസ്തവ വിശ്വാസികളുടെ സമ്മേളന ങ്ങളിലും അവരുടെ പ്രവർത്തനങ്ങളിലും കടന്നു കയറി അക്രമം പ്രവർത്തിക്കു ന്നത് അർദ്ധസൈനിക സ്വഭാവമുള്ള ബജ്റംഗ് ദൾ പ്രവർത്തകരാണ്. ഇവർ 1984 മുതൽ ആർ.എസ്.എസ്സിന്റെ പോഷക സംഘടനയാണ്. 2003, 2008 കാല ഘട്ടങ്ങളിൽ ആർ.എസ്.എസ്സിന്റെ തീവ്രവാദ പ്രവർത്തനങ്ങളിൽ ആക്രമിക്ക പ്പെട്ടവർ എത്ര പേരാണ്? ഇന്ന് ഭാരതം മുഴുവൻ മുസ്ലീം വെറുപ്പ് പ്രചരിപ്പിക്കു ന്നതിലുള്ള പങ്കിൽനിന്ന് ആ പ്രസ്ഥാനത്തിന് കൈകഴുകി മാറി നിൽക്കാനാവുമോ?
ആർ.എസ്.എസ്സിന്റെ നേതാക്കൾക്ക് അഡോൾഫ് ഹിറ്റ്ലറും മുസ്സോളിനിയു മായി ഉണ്ടായിരുന്ന ചരിത്രബന്ധങ്ങൾ ആർക്കും നിഷേധിക്കാനാവില്ല. പിന്നീട് ഗോൽവാൽക്കറും സവർക്കറും യഹൂദ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. ഹിന്ദു ക്കളും യഹൂദരും ശുദ്ധജാതിക്കാരാണ് എന്നു പറഞ്ഞതു സവർക്കറാണ്. ഈ ശുദ്ധ വർഗീയത ഉൾക്കൊള്ളുന്നവർ നമ്മുടെ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഭരിക്കുന്ന തിൽ വേദനയും പ്രതിഷേധവുമുണ്ട്.
ശുദ്ധ ജാതിയുടെയും ശുദ്ധരക്തത്തിന്റെയും അതിജീവനത്തിന്റെയും ആധി പത്യത്തിന്റെയും ഒരു ഡാർവീനിയൻ ശാസ്ത്രമായിരുന്നു നാസ്സികൾ ഇരുപതാം നൂറ്റാണ്ടിന്റെ ജർമ്മനിയിൽ പ്രഖ്യാപിച്ച് യൂറോപ്പിന്റെ സംസ്കാരത്തെയും രാഷ്ട്രീയ ത്തെയും ധർമ്മത്തേയും വെല്ലുവിളിച്ചത്. അവർ ശാസ്ത്രീയമായി സംസാരിക്കുക യായിരുന്നു എന്നു തോന്നും.
താൻ തലവനായിരുന്ന ഫ്രൈബുർഗ് സർവകലാ ശാലയിലെ പുസ്തകപ്പുരയിൽ പ്രവേശിക്കാനോ പുസ്തകം വായിക്കാനോ യഹൂദ നായതിന്റെ പേരിൽ മാത്രം അവകാശം നിഷേധിക്കപ്പെട്ട എഡ്മണ്ട് ഹുസ്സേൽ ലോകത്തോടു പറഞ്ഞതു യൂറോപ്പിൽ ശാസ്ത്രങ്ങളുടെ പ്രതിസന്ധിയെക്കുറിച്ചും അതിന്റെ സംസ്കാരം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചുമായിരുന്നു. ശുദ്ധരക്ത ത്തിന്റെ ശാസ്ത്രീയത വസ്തുനിഷ്ഠമായി കൊലപാതക ഫാക്ടറികളിലൂടെ അവർ നടപ്പിലാക്കി. അന്ന് നിലനിന്ന യൂറോപ്പിന്റെ പ്രബുദ്ധതയുടെ ശാസ്ത്രം വസ്തുനിഷ്ഠത യുടേതായിരുന്നു. എന്നാൽ കല, സാഹിത്യം, സംസ്കാരം, ധാർമ്മികത, ആത്മീയത ഇവ വ്യക്തിനിഷ്ഠവും ആന്തരികബോധത്തിന്റേതുമാണ് എന്നവർ പറഞ്ഞു. ശാസ്ത്രീയ അറിവും വസ്തുനിഷ്ഠമായി. എന്നാൽ ഈ വസ്തുനിഷ്ഠ അറിവിനെയാണ് ഹുസ്സേൽ ചോദ്യം ചെയ്തത്. ശാസ്ത്രത്തിന്റെ വ്യാകരണമാണ് കണക്ക്, അതു വസ്തു നിഷ്ഠമാണോ? എല്ലാ അറിവുകളും മനുഷ്യന്റെ ആന്തരികതയുടെ ബോധത്തി ലാണ് സംഭവിക്കുന്നത്. കണക്കും ജോമിട്രിയും അതിനു അപവാദമല്ല. കാവ്യവും ധർമ്മവും ആത്മീയതയും ആന്തരികതയുടെ അകത്താണ് സംഭവിക്കുന്നത്. അതിന് വസ്തുനിഷ്ഠതയില്ലേ? 40+45 ഒരു കുട്ടി 85 എന്നു പറഞ്ഞു. അതു ശരിയാ കുന്നതിന്റെ വസ്തുനിഷ്ഠത എന്താണ്? എല്ലാ ആളുകളും കൂട്ടുന്നതുപോലെ കൂട്ടി യതുകൊണ്ട് ശരി. പൊതുബോധമാണ് അതിന്റെ മാനദണ്ഡം. സാഹിത്യത്തിലും കലയിലും ധർമ്മത്തിലും വസ്തുനിഷ്ഠത പൊതുബോധമാണ്. രാഷ്ട്രീയവും പൊതു ബോധത്തിന്റെ സമ്മതത്തിലാണ് നടക്കുന്നത്.
സർവകലാശാലകളുടെ തലപ്പത്തിരിക്കുന്നവർക്ക് അനിവാര്യമാണ് ശാസ്ത്രീയ മനോഭാവം. വ്യാജ ശാസ്ത്രീയബോധത്തിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളന ത്തിലേക്ക് പോകുമ്പോൾ അതു പൊതുസമൂഹത്തിന്റെ അംഗീകാരം നഷ്ടപ്പെടു ത്തുന്ന പ്രതിസന്ധിയുണ്ടാക്കും. ഒരു ദേശം കെട്ടിപ്പടുക്കേണ്ടതു വ്യാജ ശാസ്ത്രീയ ബോധത്തിലാകരുത്. നാസ്സിസം പ്രവർത്തിച്ചതു വ്യാജശാസ്ത്രീയതയിലായി രുന്നു. പൊതുജനത്തിന്റെ വൈവിധ്യം അഥവ പലമ അംഗീകരിക്കാതെയും ആദരിക്കാതെയും പൊതു സ്ഥാപനങ്ങൾ നടത്താനാവില്ല. ഹിന്ദു മതത്തിന്റെ ഉന്നതമായ കാഴ്ചപ്പാടുകളുണ്ട്. അതിഥിയെ ദേവതുല്യം സ്വീകരിക്കണം അംഗീകരി ക്കണമെന്നതു സാർവത്രികമായ ഒരു ധാർമ്മിക വീക്ഷണമാണ്. അതിഥി അപര നാണ്. അപരനെ ശത്രുവാക്കുന്ന വിഭാഗങ്ങളുമായി കൈകോർക്കുന്നത് ഒരി ക്കലും ഉചിതമല്ല. മതമൗലികവാദങ്ങൾ വളരുകയാണ്. യഹൂദർക്ക് മനുഷ്യർ മുഴുവൻ വർഗ ജാതി വ്യത്യാസമില്ലാതെ എല്ലാവരും സഹോദരി സഹോദരമാരാണ്. മഹാ ഉപനിഷദു പറയുന്നു, “വസുധൈവ കുടുംബകം”. ഇത് മഹത്തായ മനുഷ്യദർശനമാണ്. തൈത്തരീയ ഉപനിഷത്തിൽ പറയുന്നു - ഈശ്വരൻ ഹൃദയ ത്തിന്റെ ഗുഹയിൽ മറഞ്ഞിരിക്കുന്നു. ഹിന്ദുമതത്തിന്റെ ഈ ദർശനങ്ങളെ ഹിന്ദുത്വ പ്രത്യശാസ്ത്രവും ആർ.എസ്.എസ്സ് ഉൾകൊള്ളുന്നുണ്ടോ? ഹിന്ദുത്വ പാശ്ച്ചത്യ ഫാസിസിസ്റ്റ് ബന്ധങ്ങളിൽ ഉണ്ടായതല്ലേ ?