ചിന്താജാലകം

ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കുമ്പസാരം

പോള്‍ തേലക്കാട്ട്‌
ആത്മനിയന്ത്രണത്തിന്റെ ഈ മൂലധനമാണ് മനുഷ്യന്റെ അന്യവൽക്കരിക്കപ്പെടാത്ത ആന്തരികബലം.

20-ാം നൂറ്റാണ്ടിന്റെ ചരിത്രമാണ് പ്രസിദ്ധ ബ്രിട്ടീഷ് ചരിത്രകാ രനും കമ്മ്യൂണിസ്റ്റുകാരനുമായിരുന്ന എറിക് ഹോബ്സ്ബൗൻ (Eric Hobesbawn) “തീവ്രവാദങ്ങളുടെ യുഗം” എന്ന പേരിൽ 1995-ൽ പ്രസിദ്ധീകരിച്ചത്. ലോകചരിത്രകാരന്മാരെല്ലാം തന്നെ അതിനെ “പാശ്ചാത്യചരിത്രത്തിന്റെ ഏറ്റവും ഭീകരമായ നൂറ്റാണ്ടായി” വിശേ ഷിപ്പിക്കുന്നു. കാരണം രണ്ടു ലോക മഹായുദ്ധങ്ങളും നടന്നതു 1914-1991 കാലഘട്ടത്തിലാണ്. മനുഷ്യവംശം നേരിട്ട ഏറ്റവും വലിയ ഭീകരതകൾ നടന്ന കാലമാണിത്. പാശ്ചാത്യ നാടുകളിലെ വിളക്കുമരങ്ങൾ ഒന്നൊന്നായി കെട്ടു. ലോകം അന്ധകാരത്തിലായി. എല്ലാ പ്രത്യയശാസ്ത്രങ്ങളും അവയുടെ മിഥ്യകളും പരാജിതമായി. കൂട്ടക്കൊലകൾ നടന്ന കാലഘട്ടം. 1933 ജനുവരി 30-നാണ് ജനാ ധിപത്യപരമായി ഹിറ്റ്ലർ അധികാരത്തിലേക്കു വന്നത്. റഷ്യൻ കമ്മ്യൂണിസ്റ്റ് വിപ്ലവം നടന്നതു 1917-ലാണ്. സ്റ്റാലിൻ അധികാര ത്തിലായതു 1922-52 കാലത്താണ്. 1949-1954 വരെ ചൈനയിൽ മാവോ ഭരിച്ചു. ബർലിൻ മതിലിന്റെ പതനം സംഭവിച്ചതു 1989-ലാണ്.

എറിക് ഹോബ്സ്ബൗൻ ഇരുപതാം നൂറ്റാണ്ടിന്റെ കഥ പറയുമ്പോൾ “സോഷ്യലിസത്തിന്റെ അവസാനം” എന്ന പേരിൽ കമ്മ്യൂണിസത്തിന്റെ പരാജയ കഥ ഒരധ്യായത്തിൽ പറയുന്നു. റഷ്യൻ കമ്മ്യൂണിസത്തിന്റെ പിതാവായി അറിയപ്പെടുന്ന ജോർജ് പ്ലെക്കനോവിന്റെ ഒരഭിപ്രായവും അദ്ദേഹം ഉദ്ധരിക്കുന്നു. എന്നാൽ റഷ്യൻ സോഷ്യലിസം യാഥാർത്ഥ്യമാക്കാൻ റഷ്യൻ കമ്മ്യൂണിസത്തിനു സാധിച്ചോ എന്ന ചോദ്യം ഉന്നയിക്കുന്നു. എന്തുകൊണ്ട് അതു പരാജയപ്പെട്ടു എന്ന് അദ്ദേഹം ചോദിക്കുന്നു. സോവ്യറ്റ് യൂണിയൻ മാതൃകയാക്കി എന്ന് അവകാശപ്പെടുന്ന മാർക്സിയൻ അപഗ്രഥന രീതിതന്നെ പുനർവിചിന്തനത്തിനുവേണ്ടിയുള്ള ശക്തമായ വാദമായി ആ പരാജയം മാറ്റുന്നു. ഇതു വ്യക്തമാക്കുന്നതു മാർക്സിന്റെ വ്യാഖ്യാനങ്ങൾ തെറ്റി എന്നു തന്നെയാണ്. അദ്ദേഹം അതു സാധൂകരിക്കാൻ മാർക്സ് തന്നെ 1859-ൽ എഴുതിയത് ഉദ്ധരി ക്കുന്നു. മാർക്സ് എഴുതി, “സമൂഹത്തിന്റെ ഭൗതികമായ ഉല്പാദന ശക്തികളുടെ വികസനം ഒരു ഘട്ടം വരുമ്പോൾ ഉല്പാദന ബന്ധങ്ങ ളുമായി വൈരുദ്ധ്യത്തിലാകും. ഉല്പാദന ശക്തികളുടെ വികസന രൂപങ്ങളിൽ നിന്നു അവയുടെ വിലങ്ങുകൾ രൂപപ്പെടും. അപ്പോൾ നാം ഒരു സാമൂഹിക വിപ്ലവത്തിലേക്കു പ്രവേശിക്കുന്നു.” കമ്മ്യൂണി സത്തിന്റെ ശത്രുവിനെ അതു തന്നെ സൃഷ്ടിക്കുന്നു. കാർഷിക ശക്തികളുടെ പുരോഗതി വ്യവസായിക ശക്തികളായി ഉല്പാദനത്തിന്റെ വിലങ്ങു തടികളായി പരിണമിക്കും. ഒക്ടോബർ വിപ്ലവം ഉണ്ടാക്കിയ സാഹചര്യങ്ങളുടെ പ്രതിസന്ധികൾ പരിഹരിക്കാൻ അതിനു കഴിഞ്ഞില്ല. സാമൂഹിക വിപ്ലവം പഴയ എല്ലാ സാമൂഹിക വ്യവസ്ഥിതികളേയും തകർത്തു. ഒക്ടോബർ വിപ്ലവത്തിന്റെ പരാജയം ദയാദാക്ഷിണ്യങ്ങളില്ലാത്തതും ക്രൂരവുമായ കല്പനകളിലൂടെ മാത്രമേ സോഷ്യലിസം ഉണ്ടാക്കാനായുള്ളൂ എന്നു വന്നു. അതു ദുരന്തമായി പരിണമിച്ചു. 1930-കളിൽ വളരെ സങ്കീർണ്ണമായ സോഷ്യലിസ്‌റ്റു സാമ്പത്തിക വിദഗ്ദ്ധനായിരുന്നു ഓസ്ക്കാർ ലാംഗ് (Oskar Lange) പോളണ്ടിൽ സോഷ്യലിസം സൃഷ്ടിക്കുന്ന തിരക്കിലായിരുന്നു. അവിടെ നിന്നു മരണത്തിന്റെ വക്കിൽ ബ്രിട്ടീഷ് ആശുപത്രിയിലായി. അവിടെ മരണക്കിടക്കയിൽ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഒത്തുകൂടി. അതിൽ ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ എറിക് ഹോബ്സ്ബൗൻ ഉണ്ടായിരുന്നു. അവരോട് റഷ്യൻ പണ്ഡിതൻ മരിക്കുന്നതിനു മുമ്പ് പറഞ്ഞതു ഉദ്ധരി ക്കുന്നു.

“1920-കളിൽ ഞാൻ റഷ്യയിൽ ഉണ്ടായിരുന്നെങ്കിൽ ഞാനൊരു ബുക്കാറിസ്റ്റ് മിതവാദി ആകുമായിരുന്നു (ബുക്കാറിൻ പല പാർട്ടികൾ ഭരിക്കുന്ന ശൈലി വിഭാവനം ചെയ്തവനായിരുന്നു. പിന്നോട്ട് നോക്കി ഞാൻ വീണ്ടും വീണ്ടും ചോദിക്കുന്നു, ആദ്യത്തെ പഞ്ച വത്സര പദ്ധതിക്കുവേണ്ടി വിവേചനമില്ലാത്തതും കിരാതവുമായ പദ്ധതിയില്ലാതെയും ഇത്ര ധൃതിയിലുമല്ലാതെയും വേറെ വഴിയുണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നു എന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷെ, കഴിഞ്ഞില്ല. എനിക്ക് ഒരു ഉത്തരമില്ല.” അക്രമത്തിന്റെ വർഗ്ഗസമരവഴി തെറ്റി എന്ന ഏറ്റുപറച്ചിൽ. എറിക് ഹോബ്സ്ബൗൻ എഴുതി, “പ്രവചിക്കുന്നതുകൊണ്ട് ഒരു ഉപകാരവുമില്ല.” പ്രവചനം അദ്ദേഹം തള്ളി. പ്രവാചകനായ മാർക്സിനെ മാർക്സിയൻ സോഷ്യലിസ്റ്റ് ഭരണത്തിന്റെ ശാസ്ത്രജ്ഞനാക്കിയവർക്കു വന്ന വിഡ്ഢത്തത്തിന്റെയും അക്രമത്തിന്റെയും കഥ. മാർക്സിന്റെ തത്വ ചിന്തയുടെ മുഖ്യധാര വർഗ്ഗസമരമല്ലായിരുന്നില്ല എന്ന ചിന്തയാണ് ഇതു എഴുതുന്നവന്റേത്. 1844-ലെ കയ്യെഴുത്തുകൃതിയുടെ 14-ാം ഖണ്ഡികയിൽ മാർക്സ് എഴുതി “നിങ്ങൾ എത്ര കണ്ട് കുറച്ചു തിന്നുകയും കുടിക്കുകയും കളിക്കയും പാടുകയും... ചെയ്യുന്നുവോ അത്രകണ്ട്, കൂടുതൽ സമ്പാദിക്കും, ആ ധനം ചിതലരിക്കുകയോ പുഴുതിന്നുകയോ ചെയ്യാത്ത നിങ്ങളുടെ മൂലധനമായിരിക്കും.” ആത്മനിയന്ത്രണത്തിന്റെ ഈ മൂലധനമാണ് മനുഷ്യന്റെ അന്യ വൽക്കരിക്കപ്പെടാത്ത ആന്തരികബലം.

ഗ്രാമത്തിന്റെ പുഞ്ചിരി

വചനമനസ്‌കാരം: No.243

പശ്ചിമ ബംഗാളിലെ ക്രൈസ്തവർ ഭീതിയുടെ നിഴലിൽ: ഭരണകൂടത്തിന് കണ്ണടയ്ക്കാനാവില്ല

ആശയും ആശയവും

നിലാവിന്റെ വീട് - 30