National

യുവാക്കള്‍ക്കൊപ്പം അനുയാത്ര ചെയ്യണം കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

sathyadeepam

കരുണയുള്ള മനസ്സുമായി കാമ്പസുകളിലെ യുവജനങ്ങള്‍ക്കൊപ്പം അനുയാത്ര ചെയ്യാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നു സീറോ മലബാര്‍ സഭ'മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. സഭയുടെ കീഴില്‍ കേരളത്തിലുള്ള അറുപതോളം കോളജുകളിലെ കാമ്പസ് മിനിസ്ട്രി ഡയറക്ടര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുണയുള്ള പെരുമാറ്റം കൊണ്ടു യുവാക്കളില്‍ സ്വാധീനം ചെലുത്താനാകും. യുവതലമുറ യ്ക്കു മാര്‍ഗദര്‍ശനവും മൂല്യബോധവും പകരാന്‍ അധ്യാപകര്‍ക്കും കോളജ് മാനേജ്‌മെന്റുകള്‍ക്കും കടമയുണ്ടെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. ഫാ. ബോബി ജോസ് കട്ടിക്കാട് വിഷയാവതരണം നടത്തി. സീറോ മലബാര്‍ ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍, ഡോ. ആന്‍സി ജോ സഫ് എന്നിവര്‍ പ്രസംഗിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്