National

കര്‍ഷകവിരുദ്ധതയ്ക്ക് തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകും – ഇന്‍ഫാം

Sathyadeepam

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ സമീപനങ്ങള്‍ക്കുള്ള പ്രതിഷേധം കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ അത് തുടരുമെന്നും ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്‍റ് – ഇന്‍ഫാം അഭിപ്രായപ്പെട്ടു.

കാര്‍ഷികമേഖലയുടെ തകര്‍ച്ച കര്‍ഷകരുടെ പ്രതിഷേധ വോട്ടായി മാറുന്നത് നിലവിലുള്ള കേന്ദ്ര സംസ്ഥാന ഭരണനേതൃത്വങ്ങള്‍ക്ക് തിരിച്ചടിയാണ്. രാജ്യവ്യാപകമായി കര്‍ഷകരുടെ ശക്തമായ എതിര്‍പ്പ് പ്രകടമായിട്ടുള്ള ഒരു പൊതുതെരഞ്ഞെടുപ്പ് ഭാരതചരിത്രത്തില്‍ ആദ്യമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെയും മുന്നണികളുടെയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കും പ്രകടനപത്രികകള്‍ക്കും കര്‍ഷകരെ വിശ്വാസത്തിലെടുക്കാനോ സ്വാധീനിക്കാനോ സാധിച്ചിട്ടില്ലന്നുള്ളത് തെരഞ്ഞെടുപ്പ്വേളയില്‍ പ്രകടമായി.

കര്‍ഷകരെ സംരക്ഷിക്കുന്നതിലും കാര്‍ഷികമേഖലയെ പരിപോഷിപ്പിക്കുന്നതിലും സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടു. കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളാന്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം നടത്തിയ ഇടതുപക്ഷ പാര്‍ട്ടികള്‍ തങ്ങള്‍ ഭരിക്കുന്ന കേരളത്തിലിത് നടപ്പിലാക്കാന്‍ ശ്രമിക്കാതെ വിഡ്ഢികളാക്കുന്നത് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ പ്രതികരിച്ചിരിക്കുന്നത് മേയ് 23ന് ഫലപ്രഖ്യാപനത്തില്‍ പ്രതിഫലിക്കുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]